/indian-express-malayalam/media/media_files/2025/07/26/wight-loss-2025-07-26-16-17-10.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമം പ്രധന പങ്ക് വഹിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധരിൽ പലരും ഊന്നിപ്പറഞ്ഞിട്ടുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ശരീര ഭാരം വർധിപ്പിക്കുന്നത്. അപ്പോൾ ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആദ്യം ചെയ്യേണ്ടതും ഭക്ഷണകാര്യത്തിൽ നിയന്ത്രണം വരുത്തുകയാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കി സമീകൃതാഹാരം പിന്തുടരുന്നതിലൂടെ ശരീര ഭാരം കുറയ്ക്കാൻ സാധിക്കും.
Also Read: ചൂടുവെള്ളത്തിൽ അൽപം തേൻ ചേർത്ത് കുടിക്കൂ; മലബന്ധം എളുപ്പത്തിൽ മാറിക്കിട്ടും
പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് ചിന്തിക്കുന്നവർ ചുരുക്കമല്ല. അങ്ങനെയുള്ളവർക്ക് ഭക്ഷണത്തിൽ നിന്ന് ഒരൊറ്റ ഇനം ഒഴിവാക്കുന്നതിലൂടെ അത് സാധ്യമാകുമെന്ന് കോസ്മോ ഹെൽത്ത് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഡോ.ബാലാജി റാവില്ല പറഞ്ഞു. പഞ്ചസാര കഴിക്കുന്നത് നിർത്തിയാൽ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ശരീരഭാരം കുറയാൻ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുമോ?
പഞ്ചസാരയിലൂടെയാണ് നമ്മുടെ ശരീരത്തിന് കൂടുതൽ കലോറി ലഭിക്കുന്നത്. പഞ്ചസാര ഒഴിവാക്കുമ്പോൾ 20 മുതൽ 30 ശതമാനം വരെ കലോറി ഉപഭോഗം കുറയും. ഇത് വയറിലെ കൊഴുപ്പ് മാത്രമല്ല, ശരീരത്തിലെ അനാവശ്യമായ എല്ലാ കൊഴുപ്പും കുറയ്ക്കാനും സഹായിക്കുമെന്ന് ഡോ.ബാലാജി വ്യക്തമാക്കി.
Also Read: ജിമ്മിൽ പോയിട്ട് 30 വർഷം ആയിക്കാണും, വണ്ണം കുറച്ചത് വീട്ടിലെ ഭക്ഷണം കഴിച്ച്: ഖുശ്ബു
ചിലരിൽ വയറു വീർത്തതായി കാണപ്പെട്ടേക്കാം. പഞ്ചസാരയുടെ ഉപയോഗം നിർത്തുന്നതിലൂടെയും ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകും. 21 ദിവസത്തേക്ക് പഞ്ചസാര കഴിക്കുന്നത് നിർത്തുമ്പോൾ ഈ മാറ്റങ്ങളെല്ലാം പ്രകടമാകുമെന്ന് ഡോ. ബാലാജി പറഞ്ഞു. ഇത് ചർമ്മത്തിന് തിളക്കവും യുവത്വവും നൽകും. വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽനിന്ന് പഞ്ചസാര ഒഴിവാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 35 കിലോ കുറയ്ക്കാൻ പാടുപെടേണ്ട; ഈ 5 കാര്യങ്ങൾ ചെയ്തോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us