scorecardresearch
Latest News

ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ആയുർവേദം പറയുന്നത്

ആർത്തവത്തിലാണെന്ന കാരണത്താൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ട ആവശ്യമില്ല

sex, health, ie malayalam

ചില സ്ത്രീകൾ ആർത്തവ സമയത്തെ ലൈംഗികത ആസ്വദിക്കുമ്പോൾ, മറ്റു പലരും ഈ സമയത്ത് അതിൽനിന്നും വിട്ടുനിൽക്കാൻ ഇഷ്ടപ്പെടുന്നു. ആർത്തവ സമയത്ത് സ്ത്രീകൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. ഇത് സന്തോഷം നൽകുക മാത്രമല്ല ആർത്തവ വേദന കുറയ്ക്കാനും സഹായിക്കും.

”ആർത്തവത്തിലാണെന്ന കാരണത്താൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ട ആവശ്യമില്ല. ചില സ്ത്രീകൾക്ക്, ആർത്തവസമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് മറ്റ് സമയങ്ങളിൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ സുഖകരമായിരിക്കും. ഈ സമയത്ത് രതിമൂർച്ഛ ഉണ്ടാകുന്നത് ആർത്തവ വേദന പോലുള്ള ലക്ഷണങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നു,” ആകാശ് ഹെൽത്ത് കെയർ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. ശിൽപ ഘോഷ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

ആർത്തവ സമയങ്ങളിലെ ലൈംഗിക പ്രവർത്തനങ്ങൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് വിദഗ്ധൻ പറഞ്ഞു. ”എച്ച്‌ഐവി പോലുള്ള ഒരു എസ്‌ടിഐ പിടിപെടുന്നതിനോ പടരുന്നതിനോ ഉള്ള അപകടസാധ്യതയുള്ളതിനാൽ, ആർത്തവസമയത്ത് സുരക്ഷിതമായ ലൈംഗികത പരിശീലിക്കേണ്ടത് പ്രധാനമാണ്. മിക്ക സ്ത്രീകൾക്കും അവരുടെ ആർത്തവ സമയത്ത് വേദന, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിനാൽ, ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവ കുറയ്ക്കാൻ സഹായിക്കും. ഓക്സിടോസിൻ, ഡോപാമൈൻ തുടങ്ങിയ നല്ല ഹോർമോണുകളായ എൻഡോർഫിനുകൾ രതിമൂർച്ഛ സമയത്ത് പുറത്തുവിടുന്നതിനാൽ ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗുണം ചെയ്യും,” അവർ പറഞ്ഞു.

എന്നാൽ, ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ലെന്ന് ഡോ.ദിക്സ ഭാവ്സർ പറയുന്നത്. സെക്‌സ് വായു (വാത ദോഷ) വർധിപ്പിക്കുന്നു, ഇത് വേദനാജനകമായ ആർത്തവ കാലഘട്ടങ്ങൾ, ശരീരവണ്ണം മുതലായവയിലേക്ക് നയിച്ചേക്കാമെന്ന് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട്.കോമിനോടു പറഞ്ഞു.

”ആർത്തവസമയത്ത് ഒരു സ്ത്രീ ലൈംഗിക പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കണം. ആർത്തവ സമയത്ത്, ശരീരം ദുർബലമാണ്, ഒരു സ്ത്രീക്ക് വിശ്രമം ആവശ്യമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വാതം, കഫം എന്നിവയെ കൂടുതൽ വികലമാക്കുകയും വേദനയിലേക്കും മറ്റ് സങ്കീർണതകളിലേക്കും നയിക്കുകയും ചെയ്യും. ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു,” ഡോ.സുകുമാരൻ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: What does ayurveda say about having sex during periods