വെറും വയറ്റിൽ കാപ്പി വേണ്ട; ആയുർവേദം പറയുന്ന കാര്യങ്ങൾ

ഉച്ച ഭക്ഷണത്തിനു മുൻപായി കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക

നമ്മളിൽ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് കാപ്പിയോടെയാണ്. 6 മുതൽ 7 കപ്പ് വരെ കുടിച്ചുകൊണ്ടാണ് ദിവസം അവസാനിക്കുന്നത്. കാപ്പിയുടെ അമിതമായ ഉപഭോഗം പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. കാപ്പി ഉപഭോഗത്തെക്കുറിച്ച് ആയുർവേദം ചില കാര്യങ്ങൾ നിർദേശിക്കുന്നുണ്ട്.

ഡോക്ടർ അപർണ പത്മനാഭന്റെ അഭിപ്രായത്തിൽ, കാപ്പി ഒരു ഉത്തേജകമാണ്, അതിനാൽ സ്വയം നിയന്ത്രണം വേണം. കാപ്പി ഉപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

  • അസിഡിറ്റിക്ക് കാരണമാകുന്നതിനാൽ വെറും വയറ്റിൽ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്
  • നിങ്ങൾക്ക് ഉത്കണ്ഠ/അസിഡിറ്റി/ഡ്രൈനെസ് എന്നിവ ഉണ്ടെങ്കിൽ കാപ്പിക്കൊപ്പം പാൽ കൂടി ചേർക്കുക.
  • അമിതമായ ഡ്രൈനെസ് പ്രതിരോധിക്കാൻ കട്ടൻ കാപ്പിയിൽ ഒരു സ്പൂൺ നെയ്യ് ചേർക്കുന്നത് നല്ലതാണ്
  • ഉറങ്ങാൻ ബുദ്ധിമുട്ട് നേരിട്ടാൽ വൈകുന്നേരം 3 മണിക്ക് ശേഷം കാപ്പി ഒഴിവാക്കുക
  • ആർത്തവവിരാമം, ചർമ്മരോഗങ്ങൾ, അസ്വസ്ഥത എന്നിവയിലൂടെ കടന്നുപോകുകയാണെങ്കിൽ കാപ്പി ഒഴിവാക്കുക
  • കാപ്പി ഊർജം നൽകുന്നതാണ്. അതിനാൽ, നിങ്ങൾക്ക് അലസതയുണ്ടെങ്കിൽ, രാവിലെ 8-10 ന് ഇടയിൽ ഒരു കപ്പ് കുടിക്കുന്നത് നല്ലതാണ്
  • ഉച്ച ഭക്ഷണത്തിനു മുൻപായി കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക, കാരണം ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. മാത്രമല്ല, വിശപ്പ് ശമിപ്പിക്കുകയും ചെയ്യും

Read More: നിങ്ങൾ കുടിക്കുന്ന കാപ്പിയുടെ അളവ് എത്രയാണെന്നറിയാമോ? എങ്ങനെ കുറയ്ക്കാം

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: What does ayurveda say about coffee consumption

Next Story
ദഹനാരോഗ്യത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾgut, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com