scorecardresearch

അമിതാഭ് ബച്ചന്റെ അപകടം; പ്രായമായവരിൽ ഇത് സംഭവിക്കുന്നത് എന്തുകൊണ്ട്?

രോഗം സുഖപ്പെടാൻ ആറ് മുതൽ 12 ആഴ്ച വരെ എടുക്കാം, എന്നാൽ പ്രായമായ രോഗികളിൽ ഇത് കൂടുതൽ സമയം എടുത്തേക്കാം

Amitabh Bachchan, Amitabh Bachchan injury, Amitabh Bachchan accident, Amitabh Bachchan health updates

തന്റെ 80-ാം വയസ്സിലും ആരോഗ്യപ്രശ്നങ്ങൾ തരണം ചെയ്യുന്നതിൽ അമിതാഭ് ബച്ചൻ അപൂർവമായ ധൈര്യവും നിശ്ചയദാർഢ്യവും കാണിച്ചു. ‘പ്രൊജക്റ്റ് കെ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റപ്പോൾ, അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ആശങ്കകൾ ഉയർന്നു. ”വാരിയെല്ലിൽ തരുണാസ്ഥി പൊട്ടുന്നതും പേശികൾക്ക് ക്ഷതം സംഭവിക്കുന്നതും പ്രായമായവരിൽ സാധാരണമാണ്, പ്രത്യേകിച്ചും അവർ ഉയർന്ന തീവ്രതയുള്ള ശാരീരിക പ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ,” ബച്ചൻ തന്റെ ബ്ലോഗിൽ വിവരിച്ചു.

“സാധാരണയായി, റിബ് ബെൽറ്റ് ധരിക്കുന്നത് പ്രശ്നം പരിഹരിക്കുന്നു. ചില സാഹചര്യങ്ങളിൽ പേശിവേദനയുടെ കാഠിന്യം അനുസരിച്ച് മാത്രമേ ശസ്ത്രക്രിയ ആവശ്യമായി വരികയുള്ളൂ,” മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഓർത്തോപീഡിക്‌സ് ആൻഡ് ജോയിന്റ് റീപ്ലേസ്‌മെന്റ് അസോസിയേറ്റ് ഡയറക്ടർ ഡോ.അഖിലേഷ് യാദവ് പറഞ്ഞു.

“അത് പറയേണ്ടതുണ്ട്. ഹൈദരാബാദിൽ പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനിടെ ഒരു ആക്ഷൻ ഷോട്ടിനിടെ എനിക്ക് പരുക്കേറ്റു. വലത് വാരിയെല്ലിൽ തരുണാസ്ഥി പൊട്ടുകയും പേശികൾക്ക് ക്ഷതമേൽക്കുകയും ചെയ്തു. ഷൂട്ട് റദ്ദാക്കി, ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ ഡോക്ടറിനെ കണ്ട് സിടി സ്കാൻ ചെയ്ത് വീട്ടിലേക്ക് എത്തി. സ്ട്രാപ്പിങ് നടത്തുകയും വിശ്രമിക്കുകയും ചെയ്തു. ചലനത്തിലും ശ്വാസം എടുക്കുമ്പോൾ പോലും വേദന അനുഭവപ്പെടുന്നുണ്ട്. സാധാരണ നിലയിലാകുന്നതിന് കുറച്ച് ആഴ്ചകൾ എടുക്കുമെന്ന് അവർ പറയുന്നു. വേദനയ്ക്കും ചില മരുന്നുകൾ കഴിക്കുന്നുണ്ട്. അതിനാൽ, രോഗം സുഖപ്പെടുന്നവരെ ചെയ്യേണ്ട എല്ലാ ജോലികളും താൽക്കാലികമായി റദ്ദാക്കുകയോ ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു,” ബച്ചൻ തന്റെ ബ്ലോഗിൽ എഴുതി.

എങ്ങനെയാണ് വാരിയെല്ലുകൾ പൊട്ടുന്നത്?

“മനുഷ്യന്റെ വാരിയെല്ലിൻ കൂട്ടിൽ 12 ജോഡി അസ്ഥികളാണുള്ളത്. ആദ്യത്തെ ഏഴ് ജോഡികൾ നേരിട്ട് നെഞ്ചുംകൂടിൽ ഘടിപ്പിച്ചിരിക്കുന്നു. എന്നാൽ ബാക്കിയുള്ള മൂന്ന് ജോഡികൾ നേരിട്ട് ഘടിപ്പിച്ചിട്ടില്ല, മറിച്ച് തരുണാസ്ഥി വഴി ബന്ധിപ്പിച്ചിരിക്കുന്നു. കോസ്‌കോണ്ട്രൽ ജംഗ്ഷൻ എന്ന് വിളിക്കപ്പെടുന്ന ഈ ഭാഗത്തിന് അധിക ചലനത്തിനുള്ള പ്രവണതയുണ്ട്. പ്രായമായവരിലെ ഹൈപ്പർ ആക്റ്റിവിറ്റി, പ്രായത്തിനനുസരിച്ച് ദുർബലമായ തരുണാസ്ഥികളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. ഈ വാരിയെല്ലുകളിലേതെങ്കിലും ഘടിപ്പിച്ചിരിക്കുന്ന തരുണാസ്ഥി തകർന്ന് അസാധാരണമായ ചലനത്തിന് കാരണമായി വാരിയെല്ല് പൊട്ടുന്നു. അതിനാൽ, വാരിയെല്ലുകൾ അതിന്റെ സ്ഥാനത്ത്നിന്നു വഴുതിപ്പോയേക്കാം, ഇത് നിങ്ങളുടെ വയറിന്റെ മുകളിലോ നെഞ്ചിന്റെ താഴത്തെ ഭാഗത്തിലോ അനുഭവപ്പെടുന്ന വേദനയ്ക്ക് കാരണമാകും,” ഡോ യാദവ് പറയുന്നു.

“ തരുണാസ്ഥി-നെഞ്ചുംകൂട് എന്നിവയുടെ ജോയിന്റിന്റെ പ്രതലങ്ങൾ ഒരുമിച്ച് ഉരസുമ്പോൾ സൃഷ്ടിക്കുന്ന ശബ്ദമാണ് പോപ്പിങ്. തരുണാസ്ഥി പൊട്ടുമ്പോൾ, പരുക്കൻ പ്രതലങ്ങൾ തമ്മിൽ ഉരസുന്നു. പേശികളും ബന്ധിത ടിഷ്യുകളും വീർക്കുകയും ചുറ്റുമുള്ള ഘടനകളിൽ സമ്മർദം ചെലുത്തുകയും അതൊരു പോപ്പിങ് ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നു,” ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ജോയിന്റ് റീപ്ലേസ്‌മെന്റ് ആൻഡ് സ്‌പൈനിലെ സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് ഡോ.യാഷ് ഗുലാത്തി പറയുന്നു.

“വയോധികർ, കായികതാരങ്ങൾ, ജിമ്മിൽ പോകുന്നവർ എന്നിവരിൽ കനത്ത ഭാരം ഉയർത്തുന്നവരിൽ അല്ലെങ്കിൽ അപകടത്തിൽ പരുക്കേറ്റവരിൽ സംഭവിക്കുന്ന ഒരു ചെറിയ പ്രശ്നമാണിത്. പേശികളും എല്ലുകളും ഇതിനകം തളർന്നുപോയ പ്രായമായവരിൽ, കഠിനമായ ആയാസം, ചുമ, ജലദോഷം, തുമ്മൽ എന്നിവ കാരണം അത്തരം പോപ്പ് സംഭവിക്കാം. എന്നാൽ പാത്തോളജിക്കൽ ഒടിവുകൾ ഒഴിവാക്കുകയും മറ്റ് ഇടപെടൽ ആവശ്യമില്ലെന്ന് ഉറപ്പാക്കുകയും വേണം. വീക്കം,വേദന എന്നിവയുണ്ടെങ്കിൽ, പ്രശ്നം കൂടുതൽ ആഴത്തിൽ അറിയേണ്ടതുണ്ട്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്തുകൊണ്ടാണ് പേശികളെ ഇത് ബാധിക്കുന്നത്?

“വാരിയെല്ലുകൾ പേശികളിൽ ഘടിപ്പിച്ചിരിക്കുന്നു. അതിനാൽ തരുണാസ്ഥി മുറിയുമ്പോൾ പേശികൾക്ക് ക്ഷതം സംഭവിക്കാം. ചില സന്ദർഭങ്ങളിൽ, പോപ്പിങ് ശബ്ദം നെഞ്ചിൻകൂടിലെ (സ്റ്റെർനം) ഒടിവിനെയും സൂചിപ്പിക്കാം. ഉയർന്ന തീവ്രതയുള്ള കോൺടാക്റ്റ് സ്പോർട്സുകളിലും വാഹനാപകടങ്ങളിലും ഇത് സാധാരണയായി സംഭവിക്കുന്നു. സ്റ്റെർനം ഒടിവുകൾ വളരെ വേദനാജനകമാണ്, മാത്രമല്ല ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചിലെ വീക്കം എന്നിവ പോലുള്ള മറ്റ് ലക്ഷണങ്ങൾക്കും കാരണമായേക്കാം. ചില സന്ദർഭങ്ങളിൽ, മുറിവ് ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിച്ചേക്കാം,” ഡോ.യാദവ് പറഞ്ഞു.

ചികിത്സയും വീണ്ടെടുക്കലും

“റിബ് ബെൽറ്റ് ധരിക്കുക, വേദന സംഹാരികൾ കഴിക്കുക , മസിൽ റിലാക്സന്റുകൾ ഉപയോഗിക്കുക, കാൽസ്യം, വൈറ്റമിൻ സപ്ലിമെന്റുകൾ എന്നിവയെല്ലാം ചികിത്സയിൽ ഉൾപ്പെടുന്നു. വേദന സഹിക്കാവുന്നതാണെങ്കിൽ, രോഗിക്ക് സജീവമായിരിക്കാൻ കഴിയും,” ഡോ.യാദവ് വ്യക്തമാക്കി. “പേശികളുടെ ക്ഷതം സ്വയമേ സുഖപ്പെടുത്തും,” ഡോ.ഗുലാത്തി പറഞ്ഞു. രോഗം സുഖപ്പെടാൻ ആറ് മുതൽ 12 ആഴ്ച വരെ എടുക്കാം, എന്നാൽ പ്രായമായ രോഗികളിൽ ഇത് കൂടുതൽ സമയം എടുത്തേക്കാമെന്ന് രണ്ടു ഡോക്ടർമാരും പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: What does amitabh bachchans rib popping and muscle tear mean