scorecardresearch
Latest News

വിട്ടുമാറാത്ത ശരീരവേദനയാണോ പ്രശ്നം? ഈ കാരണങ്ങൾ അറിഞ്ഞിരിക്കുക

നിർജലീകരണം ശരീര വേദനയ്ക്ക് കാരണമാകാം

വിട്ടുമാറാത്ത ശരീരവേദനയാണോ പ്രശ്നം? ഈ കാരണങ്ങൾ അറിഞ്ഞിരിക്കുക

നിരന്തരമായ ശരീരവേദനയാൽ ബുദ്ധിമുട്ടുന്നവരും അതിന്റെ കാരണങ്ങൾ എന്തെന്ന് അറിയാൻ ആഗ്രഹിക്കുന്നവരുമാണോ നിങ്ങൾ?. അതെ എന്നാണെങ്കിൽ ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകും. ശരീരവേദന അനുഭവപ്പെടുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ച് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

“നിരന്തരമായ ശരീരവേദനയെക്കുറിച്ചോർത്ത് നിങ്ങൾ വേവലാതിപ്പെടുന്നുണ്ടോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാരണങ്ങളുണ്ട്,” ബത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. വിട്ടുമാറാത്ത ശരീരവേദനയുടെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  1. ഉറക്കക്കുറവ്

എല്ലാ ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം വേണം. കാരണം, ഉറങ്ങുമ്പോൾ ശരീരം ഊർജ സ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുകയും ഉന്മേഷം നൽകുകയും ചെയ്യുന്നു. ഉറക്കക്കുറവ് ആവശ്യമായ ഊർജം നിറയ്ക്കാൻ കഴിയാതെ വരികയും വേദനയ്ക്ക് കാരണമാകുകയും ചെയ്യും.

  1. നിർജലീകരണം

നിർജലീകരണം ശരീര വേദനയ്ക്ക് കാരണമാകാം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയോ, കുടിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ ശരീരത്തിലെ ജലാംശം തീർന്നുപോകും. ഈ ഘടകങ്ങളെല്ലാം ക്ഷീണവും വേദനയും ഉണ്ടാക്കിയേക്കാം.

  1. നിങ്ങൾ സമ്മർദ്ദത്തിലാണ്

നിരന്തരമായ സമ്മർദം നിറഞ്ഞ ജീവിതശൈലി ശരീരത്തെ ക്ഷീണിപ്പിക്കുന്നു. ഇതിലൂടെ, രോഗപ്രതിരോധ ശേഷി കുറയുകയും വ്യക്തി ദുർബലനാകുകയും അണുബാധയ്ക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും. ഇതെല്ലാം രോഗിക്ക് ശരീരവേദനയുണ്ടാക്കാം.

  1. ഇരുമ്പിന്റെ കുറവ്

ഇരുമ്പ് രക്തത്തിലെ ഒരു പ്രധാന ഘടകമാണ്, അതിന്റെ അഭാവം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന ഓക്സിജന്റെയും പോഷകങ്ങളുടെയും അളവ് കുറയ്ക്കും. ഇതുമൂലം ക്ഷീണവും വേദനയും അനുഭവപ്പെടുന്നു.

  1. വിറ്റാമിൻ ഡിയുടെ കുറവ്

ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഒരു പ്രധാന വൈറ്റമിൻ ആണിത്. ആവശ്യത്തിന് വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കുന്നില്ലെങ്കിൽ സ്ഥിരവും വിട്ടുമാറാത്തതുമായ ശരീര വേദനയിലേക്ക് നയിച്ചേക്കാം.

  1. ആർത്രൈറ്റിസ്

ശരീരത്തിലെ സന്ധികളുടെ വീക്കം അല്ലെങ്കിൽ സന്ധിവാതം പൊതുവായ വേദനയ്ക്ക് കാരണമാകും.

  1. ക്രോണിക് ഫാറ്റിഗ് സിൻഡ്രോം

അമിതമായ ക്ഷീണം തോന്നുമ്പോൾ കുറച്ചുനേരം വിശ്രമിക്കുക. എന്നിട്ടും മാറുന്നില്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കണം. ഇത് ക്രോണിക് ഫാറ്റിഗ് സിൻഡ്രോമിന്റെ ലക്ഷണമായിരിക്കാം.

  1. ജലദോഷവും പനിയും

ജലദോഷം അല്ലെങ്കിൽ പനി പോലുള്ള വൈറൽ അണുബാധകളുടെ ഒരു സാധാരണ ലക്ഷണമാണ് ശരീര വേദന.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: What do you need to know if your body aches a lot