scorecardresearch

ശരീരത്തിൽ അകാരണമായ മുറിവുകൾ ഉണ്ടാകുന്നത് എങ്ങനെ?

ഇത്തരം മുറിവുകൾ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന് വിദഗ്ധർ പറയുന്നു

allergies, skin rash, Ayurveda, health, lifestyle, experts, doctor, skincare
പ്രതീകാത്മക ചിത്രം

ശരീരത്തിൽ ചതവ് ഉണ്ടാകുന്നത് സാധാരണ പരിക്കുകളുമായോ അപകടങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, കാലുകളിൽ ചെലപ്പോൾ ചെറിയ ചതവ് പോലുള്ള പാട് പലരും ശ്രദ്ധിച്ചേക്കാം. ഇത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു സംഭവമായിരിക്കാം. അതിന്റെ ഉത്ഭവത്തെക്കുറിച്ച് പലപ്പോഴും നമ്മൾക്ക് അറിവുണ്ടാകില്ല.

“സാധാരണയായി, കാലിന്റെയോ കൈയുടെയോ ഭാഗത്ത് പരിക്കേൽക്കുമ്പോഴോ അല്ലെങ്കിൽ മുറിവ് വരുമ്പോഴോ നമ്മുടെ ചർമ്മത്തിന് കീഴിൽ പാടുകളോ രക്തം കട്ടപിടിക്കുന്ന പാടുകളോ ഉണ്ടാകുന്നു. എന്നാൽ പലപ്പോഴും, നിങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോഴോ ദിനചര്യയിൽ ഏർപ്പെടുമ്പോഴോ ഇത്തരം പാടുകൾ കണ്ട് ഇത് എങ്ങനെ ഉണ്ടായതാണെന്ന് ആളുകൾ ചോദിക്കാം.

എന്നാൽ ഇത്തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് നിങ്ങൾ മനസ്സിലാക്കുന്നു, അപ്പോൾ ആ ചതവിന്റെ പാട് ഉണ്ടായത് എങ്ങനെയാണ്? ഓർത്തോപീഡിക് സർജനും ഓർത്തോബയോളജിക്‌സ് വിദഗ്ധനും നെക്‌സസ് ഡേ സർജറി സെന്ററിലെ ഇന്റർവെൻഷണൽ പെയിൻ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റുമായ ഡോ.പൃഥ്വിരാജ് ദേശ്മുഖ് ചോദിക്കുന്നു.

ഇത്തരം മുറിവുകൾ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന് വൈശാലി മാക്‌സ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ അസോസിയേറ്റ് ഡയറക്ടർ ഡോ.അജയ് കുമാർ ഗുപ്ത പറയുന്നു. “ചതവ് എന്നാൽ ചർമ്മത്തിനുള്ളിലെ കാപ്പിലറികൾ പൊട്ടി രക്തം പുറത്തേക്ക് ഒഴുകുകയും അത് ചർമ്മത്തിന്റെ നിറവ്യത്യാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ആദ്യം ചുവപ്പ് നിറമാവുകയും പിന്നീട് തവിട്ട് നിറമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. സാധാരണയായി, അവ സ്വയം ഇല്ലാതാകുന്നതാണ്. ചികിത്സ ആവശ്യമില്ല.

പക്ഷേ, എന്തുകൊണ്ടാണ് അവ സംഭവിക്കുന്നത്?

ചർമ്മത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന എന്തും കാരണമാകാം. നിസാരമായ ആഘാതം മുതൽ നടക്കുമ്പോൾ ഒരു വസ്തുവിൽ ഇടിക്കുന്നതോ ചർമ്മത്തിനോ പേശികൾക്കോ ​​ഉണ്ടാകുന്ന പരിക്കോ വരെ അതിന് കാരണമാകാം. “കരൾ രോഗങ്ങൾ, വൃക്കരോഗങ്ങൾ, രക്തസ്രാവം, വിറ്റാമിൻ കുറവുകൾ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപ്പസ് രോഗം തുടങ്ങിയ സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾ പോലുള്ള മറ്റ് ചില അവസ്ഥകളും അത്തരം ചതവുകൾക്ക് കാരണമാകും,” ഡോ.അജയ് പറയുന്നു.

കരൾ രോഗം, ഭക്ഷണ വൈകല്യങ്ങൾ, സ്വയം രോഗപ്രതിരോധ പ്രശ്‌നങ്ങൾ, മറ്റ് അസുഖങ്ങൾ എന്നിവയെല്ലാം ഇത്തരം ചതവിനുള്ള അജ്ഞാതമായ കാരണങ്ങളാണെന്ന് മുംബൈ ഗ്ലോബൽ ഹോസ്പിറ്റലിലെ ഓർത്തോപീഡിക്‌സ് കൺസൾട്ടന്റ് ഡോ. അനുപ് ഖത്രി പറഞ്ഞു.

“വാർദ്ധക്യം കൊണ്ടോ ചില മരുന്നുകൾ കൊണ്ടോ കാലിൽ ചതവ് ഉണ്ടാകാം. വൈറ്റമിൻ കുറവുകൾ, രക്തസ്രാവ വൈകല്യങ്ങൾ പോലുള്ള ചില മെഡിക്കൽ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിലും ഇത് സംഭവിക്കാം. ചർമ്മത്തിന് താഴെയുള്ള രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ മുറിവുകൾ ഉണ്ടാകുന്നു. ഈ പരിക്ക് രക്തക്കുഴലുകൾ ചോരുന്നതിന് കാരണമാകുന്നു, ഇത് ചർമ്മത്തിന്റെ നിറവ്യത്യാസത്തിനും കാരണമാകുന്നു,” ഡോ.അനുപ് പറയുന്നു.

കാലുകളിൽ ചതവുകൾ ഉണ്ടാകാനിടയുള്ള കാരണങ്ങൾ ഡോ.അനുപ് പറയുന്നു

  • വിറ്റമിനുകളുടെ കുറവ്
  • കരൾ രോഗം
  • സ്വയം രോഗപ്രതിരോധ രോഗങ്ങൾ
  • ത്രോംബോസൈറ്റോപീനിയ
  • രക്തസ്രാവം തുടങ്ങിയ രോഗങ്ങൾ അപൂർവമാണ്
  • കാൻസർ
  • സെപ്സിസ്

ചതവ് വളരെ സാധാരണമാണെന്നും മിക്കവാറും എല്ലാവരേയും അവരുടെ ജീവിതത്തിൽ ചില സമയങ്ങളിൽ ബാധിക്കുമെന്നും വിദഗ്ധർ പങ്കുവെച്ചു. എന്നിരുന്നാലും, ഇനി പറയുന്ന കാരണങ്ങൾ ഉണ്ടെങ്കിൽ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതുണ്ടെന്നും ഡോ.പൃഥ്വിരാജ് പറഞ്ഞു:

  • ചതവ് കാലക്രമേണ വലുപ്പം വയ്ക്കുന്നു
  • രണ്ടാഴ്ചയ്ക്കുള്ളിൽ മുറിവ് മാറുന്നില്ല
  • രക്തസ്രാവം എളുപ്പം തടയാൻ കഴിയില്ല
  • കടുത്ത വേദന
  • മൂക്കിൽ നിന്ന് രക്തസ്രാവം കഠിനമായതോ നീണ്ടുനിൽക്കുക ചെയ്യുന്നു
  • രാത്രിയിൽ കഠിനമായി വിയർക്കുന്നു
  • ആർത്തവപ്രവാഹത്തിൽ അസാധാരണമായ രക്തപ്രവാഹം

കൈകാലുകൾക്കുണ്ടാകുന്ന ആഘാതമോ പരിക്കോ തടയുക, നല്ല ഫിറ്റ് ഷൂ ധരിക്കുക, വിറ്റാമിനുകളുടെ കുറവുണ്ടെങ്കിൽ അവ ശ്രദ്ധിക്കുക, കരൾ, കിഡ്നി എന്നിവയുടെ വിട്ടുമാറാത്ത രോഗങ്ങൾ, രോഗപ്രതിരോധ വൈകല്യങ്ങൾ, രക്തസ്രാവം എന്നിവയ്ക്കുള്ള ചികിത്സയിലൂടെ നിങ്ങൾക്ക് ചതവ് തടയാൻ കഴിയുമെന്ന് ഡോ.അജയ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ചതവ് പൂർണ്ണമായും ഒഴിവാക്കാൻ പ്രയാസമാണ്, പ്രത്യേകിച്ച് കാരണം അജ്ഞാതമാണെങ്കിൽ, ഡോ. പൃഥ്വിരാജ് പറഞ്ഞു.

“ഒന്നുകിൽ ഐസ് പായ്ക്കുകളോ ആന്റി-ക്ലോട്ടിംഗ് ലോക്കൽ തൈലങ്ങളോ ഉപയോഗിക്കാം. ചതവ് കുറയാൻ രണ്ടാഴ്ച കാത്തിരിക്കാം,” ഡോ. പൃഥ്വിരാജ് നിർദ്ദേശിച്ചു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: What causes unexplained bruising on the body