/indian-express-malayalam/media/media_files/2025/10/28/peanut-allergy-fi-2025-10-28-14-21-39.jpg)
നിലക്കടല കൊണ്ടുള്ള അലർജിയുടെ കാരണം എന്തൊക്കെയാണ്? | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/28/peanut-allergy-1-2025-10-28-14-21-52.jpg)
വളരെ സാധാരണവും എന്നാൽ ഗുരുതരവുമായ ഒരു ആരോഗ്യ പ്രശ്നമാണ് നിലക്കടല കൊണ്ടുള്ള അലർജി. ഒരു ചെറിയ അംശം പോലും അലർജിക്കു കാരണമാകും. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഇതിന് കാരണമാകുന്നത്? നമുക്ക് അത് നോക്കാം.
/indian-express-malayalam/media/media_files/2025/10/28/peanut-allergy-2-2025-10-28-14-21-52.jpg)
രോഗപ്രതിരോധ സംവിധാനത്തിൻ്റെ അമിത പ്രതികരണം
നിലക്കടലയിലെ പ്രോട്ടീനുകളെ ആക്രമണകാരികളായി ശരീരം തെറ്റിദ്ധരിക്കുന്നു. ഇതുമൂലം അലർജിയുടെ ലക്ഷണങ്ങൾക്ക് കാരണമാകുന്ന ഹിസ്റ്റമിൻ പോലുള്ള രാസവസ്തുക്കൾ പുറത്തുവിടുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/10/28/peanut-allergy-3-2025-10-28-14-21-52.jpg)
കുടലിന്റെ ആരോഗ്യം
കുടലിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ രോഗപ്രതിരോധ പ്രതികരണങ്ങളെ ബാധിക്കും. അത് നിലക്കടല പോലെയുള്ള ഭക്ഷണങ്ങളുടെ അലർജിക്കു കാരമാകും.
/indian-express-malayalam/media/media_files/2025/10/28/peanut-allergy-4-2025-10-28-14-21-52.jpg)
ജനിതകപരം
അലർജി ജനിതകപരമായും നിങ്ങളിൽ ഉണ്ടാവും. കുടുംബത്തിൽ ആർക്കെങ്കിലും ഇത്തരം അലർജി ഉണ്ടെങ്കിൽ നിങ്ങൾക്കും അതുണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.
/indian-express-malayalam/media/media_files/2025/10/28/peanut-allergy-5-2025-10-28-14-21-52.jpg)
പാരിസ്ഥിതിക, ശുചിത്വ ഘടകങ്ങൾ
അമിതമായി ശുചിത്വത്തിൽ ശ്രദ്ധിച്ചു കൊണ്ടുള്ള ഒരു അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെങ്കിൽ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം അത്രത്തോളം പരിമിതികൾ നേരിടുന്നുണ്ടാകാം. ഇത് അലർജി സാധ്യതകൾ വർധിപ്പിക്കും.
/indian-express-malayalam/media/media_files/2025/10/28/peanut-allergy-6-2025-10-28-14-21-52.jpg)
ക്രോസ് കണ്ടാമിനേഷൻ സാധ്യതകൾ
സംസ്കരിച്ച ഭക്ഷണങ്ങളിലോ അല്ലെങ്കിൽ കഴിക്കുന്ന പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നതോ ആയ നിലക്കടലയുടെ ചെറിയ അംശം പോലും സെൻസിറ്റീവ് വ്യക്തികളിൽ അലർജിക്കു കാരണമാകും.
/indian-express-malayalam/media/media_files/2025/10/28/peanut-allergy-7-2025-10-28-14-21-52.jpg)
കുട്ടിക്കാലത്തെ ഭക്ഷണശീലം
ചെറിയ പ്രായത്തിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ നിലക്കടല കഴിച്ചു തുടങ്ങുന്നത് അലർജിയുടെ സാധ്യത കുറയ്ക്കും. ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി കഴിച്ചു ശീലിക്കുന്നത് സഹിഷ്ണുത വർധിപ്പിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us