ഭക്ഷണം കഴിച്ച ഉടൻ കുളിക്കുന്ന ശീലമുള്ളവരുണ്ട്. പലപ്പോഴും വൈകി എഴുന്നേറ്റശേഷമായിരിക്കും ഇവർ ഭക്ഷണം കഴിക്കുക. ഉടൻ തന്നെ കുളിക്കുകയും ചെയ്യും. എന്നാൽ ഈ ശീലത്തെ ശക്തമായി എതിർക്കുകയാണ് ആയുർവേദം. എന്തുകൊണ്ട്?. ആയുർവേദ ഡോ.രേഖ രാധമോണി ഇതിനുള്ള ഉത്തരം നൽകും.
കുളിക്കുക എന്നത് ശരീരത്തെ തണുപ്പിക്കുന്ന പ്രക്രിയയാണ്. കുളി കഴിഞ്ഞശേഷം ശരീരത്തിലെ താപനില താഴുന്നു. താപനില കുറയുന്നതിലൂടെ രക്തചംക്രമണവും ആഗിരണവും കുറയുന്നു. ഇത് ദഹന ശക്തിയെ കുറയ്ക്കുന്നു. അതിനാലാണ് ഭക്ഷണം കഴിച്ച ഉടൻ കുളിക്കരുതെന്ന് ആയുർവേദം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിന് 1-3 മണിക്കൂർ മുമ്പ് കുളിക്കണമെന്ന് അവർ പറഞ്ഞു.
ഭക്ഷണശേഷം ഉടൻ കുളിക്കുന്നത് ദഹനത്തെ ബാധിക്കുമെന്ന് ഡോ.ദിക്സ ഭാവ്സർ സമ്മതിച്ചു. ഭക്ഷണം കഴിച്ചയുടൻ കുളിക്കുന്നത് ശരീരത്തെ തണുപ്പിക്കുകയും ശരീര താപനിലയിലെ പെട്ടെന്നുള്ള ഇടിവ് അഗ്നിയെ ഉപാപചയപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുമെന്നും ഡോ.അർച്ചന സുകുമാരൻ പറഞ്ഞു. ഉപാപചയപ്രവർത്തനം തകരാറിലാകുന്നത് എല്ലാ രോഗങ്ങൾക്കും ഒരു പ്രധാന കാരണമാണ്. ആയുർവേദം അനുസരിച്ച്, ഇത് വിവിധ രോഗങ്ങളിലേക്ക് നയിക്കും. ഭക്ഷണത്തിന് 2-3 മണിക്കൂർ മുമ്പ് കുളിക്കുന്നതാണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു.