നെയ്യ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ പലർക്കും അറിയാവുന്നതാണ്. ആയുർവേദം രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കാൻ ശുപാർശ ചെയ്യുന്നതായി നിങ്ങൾക്കറിയാമോ?. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ നെയ്യ് കഴിച്ചാൽ ശരീരത്തിൽ അത്ഭുതങ്ങൾ സംഭവിക്കും.
നെയ്യ് ചെറുകുടലുകളുടെ ആഗിരണം ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും നമ്മുടെ ദഹനനാളത്തിന്റെ അമ്ലത്വത്തെ കുറയ്ക്കുകയും ചെയ്യുന്നതായി ന്യൂട്രീഷ്യനിസ്റ്റ് അവന്തി ദേശ്പാണ്ഡെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. ഒരു ടീസ്പൂൺ നെയ്യ് ഉപയോഗിച്ച് നിങ്ങളുടെ ദിവസം തുടങ്ങിയാൽ ലഭിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.
- ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നു
- തിളക്കമുള്ള ചർമ്മം നൽകുന്നു
- ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. മലബന്ധ പ്രശ്നങ്ങൾ അകറ്റും
- വിശപ്പിനെ നിയന്ത്രിക്കുന്നു. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്
- കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
- എല്ലുകളുടെ ശക്തിയും കരുത്തും വർദ്ധിപ്പിക്കുന്നു
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? ഈ ഡയറ്റ് നോക്കൂ