scorecardresearch

സെക്സിനും അനുയോജ്യമായ സമയമുണ്ട്, ചില നിയമങ്ങളുണ്ട്; ആയുർവേദം പറയുന്നത്

സെക്സിനു മുമ്പും ശേഷവും പാലിക്കേണ്ട ചില പ്രോട്ടോക്കോളുകളെക്കുറിച്ചും ആയുർവേദം പറയുന്നുണ്ട്

സെക്സിനു മുമ്പും ശേഷവും പാലിക്കേണ്ട ചില പ്രോട്ടോക്കോളുകളെക്കുറിച്ചും ആയുർവേദം പറയുന്നുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sex, benefits of sex, sex benefits, health benefits of sex

ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ സെക്സിനും പ്രധാന പങ്കുണ്ട്. സെക്സ് ആനന്ദം നൽകുന്നതിനൊപ്പം മാനസികമായും ശാരീരികമായും സ്വാധീനിക്കുന്നുണ്ട്. ത്രിയോപസ്തംഭം അല്ലെങ്കിൽ ജീവിതത്തെ പിന്തുണയ്ക്കുന്ന മൂന്ന് തൂണുകളിൽ ഒന്നാണ് സെക്സ് എന്ന് ആയുർവേദവും പറയുന്നുണ്ട്. “ഭക്ഷണവും ഉറക്കവും പോലെ, ശരിയായ സെക്സും ആയുർവേദത്തിൽ പ്രോത്സാഹിപ്പിക്കുന്നു,” കേരള ആയുർവേദയിലെ ആയുർവേദ ഡോക്ടർ (BAMS) ഡോ. അർച്ചന സുകുമാരൻ പറഞ്ഞു.

Advertisment

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിൽ നിയന്ത്രിതമായ രീതിയിൽ ഏർപ്പെടുന്ന ഒരാൾക്ക് ഉയർന്ന ഓർമ്മശക്തി, ബുദ്ധിപരമായ കഴിവുകൾ, ദീർഘായുസ്സ്, ആരോഗ്യം, പോഷണം, ഉയർന്ന ഗ്രഹണ ശക്തി എന്നിവയാൽ വളരെക്കാലം ചെറുപ്പമായി തുടരാമെന്ന് ആയുർവേദം അനുസരിച്ച് ലൈംഗിക ബന്ധത്തിന്റെ ഗുണങ്ങൾ വിശദീകരിച്ചുകൊണ്ട് അവർ പറഞ്ഞു.

സെക്സും കാലാവസ്ഥയും

എന്നാൽ, ആയുർവേദത്തിൽ സെക്‌സിനായി ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ച് ചില മാർഗനിർദ്ദേശങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ?. വിവിധ സീസൺ അനുസരിച്ച്, ലൈംഗികതയ്ക്ക് അനുയോജ്യമായ സമയം ആയുർവേദത്തിലും നിർദേശിച്ചിട്ടുണ്ടെന്ന് ഡോ.സുകുമാരൻ പറഞ്ഞു. തണുപ്പുകാലത്ത് സംതൃപ്തി ലഭിക്കുന്നതുവരെ സെക്സ് ആകാമെന്ന് പറയുമ്പോൾ, വേനൽക്കാലത്ത് അത് കർശനമായി ഒഴിവാക്കുന്നതാണ് നല്ലത്.

“മൺസൂൺ കാലത്ത് ശരീരബലം താരതമ്യേന കുറവാണ്. അതിനാൽ, സെക്സ് അത്ര ശുപാർശ ചെയ്യുന്നില്ല, കാരണം അത് വാതത്തെ വർധിപ്പിക്കും. 15 ദിവസത്തിലൊരിക്കലാണ് മൺസൂൺ കാലത്ത് സെക്സിനുള്ള സമയം," അവർ വിശദീകരിച്ചു.

സെക്സിനുള്ള ആയുർവേദ നിയമങ്ങൾ

Advertisment

സെക്സിനു മുമ്പും ശേഷവും പാലിക്കേണ്ട ചില പ്രോട്ടോക്കോളുകളെക്കുറിച്ചും ആയുർവേദം പറയുന്നുണ്ട്. ''ചെറുപ്പക്കാരായ പെൺകുട്ടികളുമായി വികൃതമായ പൊസിഷനുകളിലും രോഗികളായിരിക്കുന്ന സമയത്തും സെക്സ് പാടില്ല. മുമ്പ് കഴിച്ച ഭക്ഷണം ദഹിച്ചതിനുശേഷം മാത്രമേ സെക്സിൽ ഏർപ്പെടാവൂ, ഒഴിഞ്ഞ വയറ്റിൽ ഒരിക്കലും ചെയ്യരുത്. വികൃതമായ പൊസിഷനുകളിൽ സെക്സ് ചെയ്യുമ്പോൾ, അത് വാതത്തെ നശിപ്പിക്കുകയും തലകറക്കം, ക്ഷീണം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു,” അവർ പറഞ്ഞു.

സെക്‌സിന് മുമ്പുള്ള പ്രോട്ടോക്കോളിൽ നല്ല കുളിയും അതിനുശേഷം ശരീരത്തിൽ സുഗന്ധമുള്ള തൈലം പുരട്ടലും പോഷകപ്രദമായ ഭക്ഷണവും ഉൾപ്പെടുന്നു. സെക്സിനുശേഷം പാലും പഞ്ചസാരയും ചേർത്തുണ്ടാക്കിയ മധുരപലഹാരങ്ങൾ ദമ്പതികൾ കഴിക്കുന്നതിനു മുൻപായി കുളിക്കുകയോ തണുത്ത കാറ്റേൽക്കുകയോ ചെയ്യണമെന്ന് നിർദേശിക്കുന്നു.

“തണുത്ത വെള്ളം, പാൽ, ഇറച്ചി സൂപ്പ്, ചെറുപയർ സൂപ്പ് എന്നിവ കുടിക്കുന്നതും പരിഗണിക്കാം. ഇത് വാത ദോഷത്തെ സന്തുലിതമാക്കാൻ സഹായിക്കുന്നു. അതിനുശേഷം, ചൈതന്യം വീണ്ടെടുക്കാൻ ദമ്പതികളോട് ഉറങ്ങാൻ ആയുർവേദം ഉപദേശിക്കുന്നു,” അവർ അഭിപ്രായപ്പെട്ടു.

ലൈംഗിക ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ഭക്ഷണങ്ങൾ

സെക്‌സ് ഉൾപ്പെടെയുള്ള ഏതൊരു പ്രവർത്തനത്തിലും ഏർപ്പെടുമ്പോൾ ശരീരവും മനസ്സും ഫിറ്റായിരിക്കണമെന്ന് വിദഗ്‌ധർ പറയുന്നു. ലൈംഗികാരോഗ്യം വർധിപ്പിക്കാൻ നിങ്ങൾ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ.

  • പാൽ
  • നെയ്യ്
  • ചുവന്ന ഇനം അരി
  • ബദാം, ബദാം പാൽ
  • കസ്റ്റാർഡ് ആപ്പിൾ

പാൽ കഞ്ഞി, പാൽ അല്ലെങ്കിൽ നെയ്യും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത ലളിതമായ ഇറച്ചി സൂപ്പ് എന്നിവ ആസ്വദിക്കാൻ കഴിയുന്ന മറ്റ് ചില വിഭവങ്ങളാണെന്നും അവർ പറഞ്ഞു.

Sex

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: