scorecardresearch

പ്രമേഹ രോഗികളിൽ വൃക്ക തകരാറിലായോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

രോഗം സങ്കീർണമാകുമ്പോൾ മാത്രമാണ് പലരും ലക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങുന്നത്

രോഗം സങ്കീർണമാകുമ്പോൾ മാത്രമാണ് പലരും ലക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങുന്നത്

author-image
Health Desk
New Update
Diabetes Kidney Failure

Source: Freepik

ലോകമെമ്പാടുമുള്ള വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് പ്രമേഹം. എന്നാൽ പലപ്പോഴും വൃക്കകൾക്ക് തകരാർ സംഭവിക്കുന്നത് രോഗികൾ തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം. രോഗം സങ്കീർണമാകുമ്പോൾ മാത്രമാണ് പലരും ലക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. പ്രമേഹരോഗികളിൽ കണ്ടുവരുന്ന വൃക്കരോഗ ലക്ഷണങ്ങളെക്കുറിച്ചും അവ എങ്ങനെ തിരിച്ചറിയാമെന്നും വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ നോക്കാം.

Advertisment

Also Read: വയറും ഒതുങ്ങും, ഷുഗറും കൂടില്ല; ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസിലെ ഈ ശീലം ഒഴിവാക്കൂ

എന്തുകൊണ്ട് പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം?

വൃക്കകൾക്ക് തകരാർ സംഭവിക്കുമ്പോൾ തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. "തുടക്കത്തിൽ വളരെ നിസാരമെന്നു തോന്നുന്ന തളർച്ചയോ, കാലിലെ ചെറിയ വീക്കമോ, മൂത്രത്തിൽ കാണുന്ന നുരയോ മാത്രമായിരിക്കും ലക്ഷണങ്ങൾ," ബെംഗളൂരുവിലെ ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഡോ.ഹർഷ കുമാർ എച്ച്.എൻ പറഞ്ഞു.

അവഗണിക്കാൻ പാടില്ലാത്ത പ്രാരംഭ ലക്ഷണങ്ങൾ

ശരീരത്തിലെ വീക്കം: വൃക്കകൾക്ക് ദ്രാവകങ്ങൾ പുറന്തള്ളാൻ കഴിയാതെ വരുമ്പോൾ കാൽപാദങ്ങളിലോ കണ്ണുകൾക്ക് ചുറ്റുമോ ചെറിയ രീതിയിൽ നീര് അനുഭവപ്പെടാം. ഇതാണ് വൃക്കരോഗത്തിന്റെ ആദ്യ സൂചനകളിൽ ഒന്ന്.

മൂത്രത്തിലെ മാറ്റങ്ങൾ: മൂത്രത്തിൽ അമിതമായി നുരയോ പതയോ കാണപ്പെടുന്നത് പ്രോട്ടീൻ ചോർച്ചയുടെ ലക്ഷണമാണ്. രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രത്തിന്റെ നിറം മാറുന്നത് (കടും നിറം), അളവ് കുറയുന്നത് എന്നിവയും ഗൗരവമായി കാണണം.

Also Read: മഞ്ഞുകാലത്ത് ബിപി കൂടുമോ? ശ്രദ്ധിക്കേണ്ടത് ആരൊക്കെ?

രക്തസമ്മർദം ഉയരുന്നത്: വൃക്കകൾക്ക് രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുണ്ട്. അതിനാൽ പെട്ടെന്നുണ്ടാകുന്ന ബിപി വ്യതിയാനങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.

മറ്റു ലക്ഷണങ്ങൾ: വിശപ്പില്ലായ്മ, ചർമ്മത്തിലെ മാറ്റങ്ങൾ, ഉറക്കമില്ലായ്മ, രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ഓക്കാനം എന്നിവയും വൃക്കകളുടെ പ്രവർത്തനം കുറയുന്നതിന്റെ ലക്ഷണമാകാം.

വൃക്കകളുടെ തകരാർ ഗുരുതരമാകുമ്പോൾ ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചൊറിച്ചിൽ, പേശിവലിവ്, കഠിനമായ ഛർദി, അമിതമായ തളർച്ച എന്നിവ അനുഭവപ്പെടാം. ശരീരത്തിലെ വിഷാംശങ്ങൾ വർധിക്കുന്നത് മൂലം ആശയക്കുഴപ്പമോ ഏകാഗ്രതക്കുറവോ പോലും ഉണ്ടായേക്കാം. ലക്ഷണങ്ങൾക്കായി കാത്തിരിക്കാതെ വർഷത്തിലൊരിക്കലെങ്കിലും മൂത്രത്തിലൂടെയുള്ള പ്രോട്ടീൻ ചോർച്ച കണ്ടെത്തുന്നതിനുള്ള യുഎസിആർ ((Urine Albumin-to-Creatinine Ratio), വൃക്കകളുടെ ശുദ്ധീകരണ ശേഷി അളക്കുന്നതിനുള്ള ഇജിഎഫ്ആർ രക്തപരിശോധന എന്നിവ ചെയ്യണം.

Also Read: പച്ച, ചുവപ്പ് അതോ കറുപ്പ്? ഏത് മുന്തിരിയാണ് കൂടുതൽ പോഷകസമൃദ്ധം?

രക്തത്തിലെ പഞ്ചസാരയുടെ അളവ് കർശനമായി നിയന്ത്രിക്കുക, രക്തസമ്മർദ്ദം ക്രമീകരിക്കുക, കൃത്യസമയത്തുള്ള ചികിത്സ എന്നിവയിലൂടെ വൃക്കകളുടെ ആരോഗ്യം വീണ്ടെടുക്കാനോ രോഗം പകരുന്നത് തടയാനോ സാധിക്കുമെന്ന് ഡോ.ഹർഷ കുമാർ ഉറപ്പുനൽകുന്നു. നേരത്തെയുള്ള കണ്ടെത്തലാണ് വൃക്കരോഗ ചികിത്സയിൽ ഏറ്റവും പ്രധാനമെന്ന് ഓർക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഗ്യാസിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Diabetes kidney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: