ഉയർന്ന ആന്റിഓക്സിഡന്റ്, വിറ്റാമിൻ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ മുന്തിരി ഒരു ജനപ്രിയ പഴമാണ്. ദിവസവും മുന്തിരി ധാരാളം കഴിക്കുന്നവരുണ്ടാകാം. എന്നാൽ ഇവ അമിതമായി കഴിച്ചാലുള്ള ദോഷവശങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. വലിയ അളവിൽ മുന്തിരി പതിവായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ ഇടയാക്കും. മിക്ക പഴങ്ങളെയും പോലെ മുന്തിരിയിലും നാരുകൾ അടങ്ങിയിട്ടുണ്ട്. അധിക നാരുകൾ കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും.
മുന്തിരിയിലെ സാലിസിലിക് ആസിഡ് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. മുന്തിരി അമിതമായി കഴിച്ചാലാണ് ഇത് സംഭവിക്കുക. ഒരു ദിവസം വലിയ അളവിൽ മുന്തിരി കഴിക്കുന്നത് വയറിളക്കത്തിനും കാരണമാകാം. ശരീരഭാരം കൂടുന്നത് മുന്തിരി അമിതമായി കഴിക്കുന്നതിന്റെ മറ്റൊരു പാർശ്വഫലമാണ്.
- വയറിന് അസ്വസ്ഥത ഉണ്ടാക്കാം
മുന്തിരിയിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
- വയറിളക്കത്തിന് കാരണമായേക്കാം
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ വയറിളക്കത്തിന് കാരണമാകും. ഷുഗർ ആൽക്കഹോൾ, പഞ്ചസാരയിൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തങ്ങൾ വയറിളക്കത്തിന് കാരണമാകുമെന്ന് ചില ഗവേഷണങ്ങൾ കാണിക്കുന്നു. മുന്തിരിയിൽ ഷുഗർ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടോ എന്ന് തെളിയിക്കാൻ മതിയായ തെളിവുകളില്ല.
- ശരീര ഭാരം വർധിപ്പിക്കാം
ഒരേ ഇരിപ്പിലിരുന്ന് വലിയ അളവിൽ മുന്തിരി കഴിക്കുന്നത് കലോറി പെട്ടെന്ന് കൂട്ടും. മുന്തിരിയിൽ കലോറി കൂടുതലാണ്. ധാരാളം മുന്തിരി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്നതിന് ഗവേഷണമൊന്നുമില്ലെങ്കിലും, അവ അമിതമായി കഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. അമിതമായി കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം വർധിപ്പിക്കും.
- അലർജിക്ക് കാരണമാകാം
മുന്തിരി മൂലമുള്ള അലർജി അപൂർവമാണ്. മുന്തിരിയിലെ ഒരു പ്രത്യേക പ്രോട്ടീനായ ഗ്രേപ്പ് ലിപിഡ് ട്രാൻസ്ഫർ പ്രോട്ടീൻ, വ്യക്തികളിൽ അലർജിക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
- കിഡ്നി പ്രശ്നങ്ങൾ വഷളാക്കും
വിട്ടുമാറാത്ത വൃക്കരോഗവും പ്രമേഹവും ഉള്ള വ്യക്തികൾ മുന്തിരി ഉൾപ്പെടെയുള്ള ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസിന്റെ റിപ്പോർട്ട് പറയുന്നത്. മനുഷ്യരിൽ വൃക്ക സംബന്ധമായ പ്രശ്നങ്ങളെ മുന്തിരിയുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന ഒരു പഠനവും ഇല്ലെങ്കിലും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഒരു ദിവസം എത്ര മുന്തിരി കഴിക്കാം?
ഒറ്റ തവണ ഏകദേശം 32 മുന്തിരികൾ കഴിക്കാം. നിങ്ങൾ ആരോഗ്യകരമായ ഭക്ഷണക്രമത്തിലാണെങ്കിൽ ഇത് പിന്തുടരാം. മറിച്ചാണെങ്കിൽ ഒരു ദിവസം 8 മുതൽ 10 വരെ മുന്തിരി കഴിക്കുക. രാത്രിയിൽ മുന്തിരി കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. മുന്തിരിയിൽ ഉറക്ക ഹോർമോണായ മെലാടോണിൻ അടങ്ങിയിട്ടുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.