കുടുംബത്തിന്റെയും ജോലിയുടെയും തിരക്കുകൾക്കിടയിൽ ഒട്ടുമിക്ക സ്ത്രീകളും അവരുടെ ആരോഗ്യം വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ, ചില പ്രത്യേക തരം ചായ കുടിക്കുന്നത് സ്ത്രീകളെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? ആരോഗ്യപരമായ പല ഗുണങ്ങളുമുള്ള നിരവധി ചായകളുണ്ട്.
ദി ടീ ഹെവൻ സ്ഥാപകയായ ഹർഷദ ബൻസാൽ, വിവിധ തരം ചായകളും അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.
കട്ടൻ ചായ (ബ്ലാക്ക് ടീ)
ബ്ലാക്ക് ടീയിൽ ഏറ്റവും കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഊർജ നില വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനക്കേട് ഇല്ലാതാക്കുന്നു, വയറുവേദന, രാവിലെ വയറിലുണ്ടാകുന്ന മറ്റു അസ്വസ്ഥകൾ ഒഴിവാക്കുന്നു. സിഗരറ്റ് വലി മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഗ്രീൻ ടീ
ഗ്രീൻ ടീ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും, രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും, ചുമ, ജലദോഷം എന്നിവയ്ക്കെതിരെ പോരാടാനും സഹായിക്കുന്നു. പല ന്യൂറോളജിക്കൽ ഡിസോർഡറുകളുടെ അപകടസാധ്യത കുറയ്ക്കാനും, സമ്മർദ്ദം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ചമോമൈൽ ടീ (Chamomile tea)
നല്ല ഉറക്കം ലഭിക്കാനായി പലരും ചമോമൈൽ ടീ കുടിക്കാറുണ്ട്. ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ കൂടിയാണ്. ജലദോഷവും ചുമയും തടയാനും രക്തത്തിലെ പഞ്ചസാര, ഇൻസുലിൻ എന്നിവയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
പെപ്പർമിന്റ് ടീ
ഈ ഹെർബൽ ടീ ഉപാപചയപ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്നു. നിരവധി ആന്റിഓക്സിഡന്റുകൾ, ആന്റി കാൻസർ, ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങളും ഇതിനുണ്ട്. പെപ്പർമിന്റ് ടീ കുടിക്കുന്നത് വയറുവേദനയുടെയും ആർത്തവ വേദനയുടെയും തീവ്രതയും ദൈർഘ്യവും കുറയ്ക്കും, കാരണം കുരുമുളക് പേശികളുടെ സങ്കോചത്തെ തടയുന്നു.
ഇഞ്ചി ചായ
ഈ ചായ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഓക്കാനം, പ്രത്യേകിച്ച് ഗർഭാവസ്ഥയിലുള്ളവർക്ക് പെട്ടെന്നുള്ള പ്രതിവിധിയാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ആർത്തവ വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതും ഇഞ്ചി ചായയാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിലൂടെ സ്വാഭാവിക മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും, ഈ നാല് ഭക്ഷണങ്ങൾ കഴിക്കൂ