scorecardresearch

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? ഈ ഡയറ്റ് നോക്കൂ

ചോറ്, റൊട്ടി, നെയ്യ് എന്നിവ കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് അസ്ര ഖാൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? ഈ ഡയറ്റ് നോക്കൂ

അച്ചടക്കം, ഭക്ഷണക്രമം, ഫിറ്റ്നസ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിക്കുന്ന വ്യക്തിഗത യാത്രയാണ് ശരീരഭാരം കുറയ്ക്കൽ. ശരിയായ ഉറക്കവും വിശ്രമവും ഇതിനൊപ്പം പ്രധാനമാണ്.

കുറച്ച് കിലോ കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, ആരോഗ്യകരമായ പല ഭക്ഷണസാധനങ്ങളും ഉൾപ്പെടുത്തുകയും പാത്രത്തിൽ എന്തൊക്കെയാണ് വയ്ക്കേണ്ടതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ചോറ്, റൊട്ടി, നെയ്യ് എന്നിവ കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് അസ്ര ഖാൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു ഡിന്നർ പ്ലേറ്റ് എങ്ങനെയായിരിക്കണമെന്ന് അവൾ വിശദീകരിച്ചു. അൽപ്പം ചോറും അൽപ്പം പനീറും കുറച്ച് പരിപ്പും സാലഡും ഉണ്ടായിരിക്കണമെന്ന് അവർ പറഞ്ഞു.

രാത്രിയിൽ കാർബോഹൈഡ്രേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾക്ക് താൻ ഈ പ്ലേറ്റ് ശുപാർശ ചെയ്യുന്നതായി അവർ പറഞ്ഞു, ഇതവരെ നന്നായി ഉറങ്ങാൻ സഹായിക്കും. രാത്രിയിൽ അൽപം കാർബോഹൈഡ്രേറ്റ് അരിയുടെ രൂപത്തിൽ പരിഗണിക്കാമെന്ന് അവൾ നിർദേശിച്ചു. രുചി കൂട്ടാൻ ഒരു കഷ്ണം നാരങ്ങയും പ്ലേറ്റിലാവാം.

Read More: ശരീര ഭാരം കുറയ്ക്കാൻ ഫലപ്രദമായ 5 വഴികൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: What a dinner plate should look like if you are trying to lose weight