scorecardresearch

ഈ നാല് ഭക്ഷണങ്ങള്‍ കഴിക്കൂ; ശരീരഭാരം വ്യായാമമില്ലാതെ കുറയ്ക്കാം

വ്യായാമം ചെയ്യാതെയും ശരീരഭാരം കുറയ്ക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്

ഈ നാല് ഭക്ഷണങ്ങള്‍ കഴിക്കൂ; ശരീരഭാരം വ്യായാമമില്ലാതെ കുറയ്ക്കാം

അമിതഭാരമുള്ളവര്‍ക്ക് അത് എങ്ങനെയെങ്കിലും കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടാകും. അതിന് പല മാര്‍ഗങ്ങളും സ്വീകരിച്ചേക്കാം. എന്നാല്‍ ചില ഭക്ഷണങ്ങല്‍ കഴിച്ചതുകൊണ്ടും നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. അവയാണ് നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍. ഇത്തരം ഭക്ഷണത്തില്‍ കലോറിയുടെ അംശം കുറവാണ്. ഇത് ദഹിപ്പിക്കുന്നതിനായി ശരീരത്തിലുള്ള കലോറി ഉപയോഗിക്കേണ്ടതായി വരും, ഇത് സംഭവിക്കുമ്പോള്‍ ശരീരഭാരം കുറയുന്നു.

നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

ഓട്ട്സ്

ശരീരഭാരം കുറക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ഓട്ട്സ് കഴിക്കുന്നത്. ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണിത്. ഭക്ഷണത്തിലെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞ ഗ്ലൂറ്റൻ രഹിതമായ ഒന്നാണ് ഓട്‌സ്. ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാര്‍ഗം, വിശപ്പ് തോന്നിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. നിങ്ങൾക്ക് ഓട്ട്സ് പ്രഭാതഭക്ഷണത്തിനും രാത്രിയിലും കഴിക്കാവുന്നതാണ്.

ബെറികൾ

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി എന്നിവയുൾപ്പെടെയുള്ള ബെറികളിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയില്‍ ജലാംശം കൂടുതലാണ്. നിങ്ങളുടെ വയറില്‍ ഭാരം അനുഭവപ്പെടാതിരിക്കാന്‍ ഇത്തരം ബെറികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന സ്മൂത്തികള്‍ കഴിക്കാവുന്നതാണ്. പഴത്തിലെ നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ നിങ്ങളുടെ വയറ് സാധാരണ നിലയിലാക്കാന്‍. കൂടാതെ സ്ട്രോബറിയിലും റാസ്ബെറിയിലും നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു.

പോപ്‌കോൺ

പോപ്‌കോൺ ഏറ്റവും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളില്‍ ഒന്നാണ്. പോപ്‌കോണിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, കലോറിയും കുറവാണ്. മാത്രമല്ല നിങ്ങൾ സാധാരണയായി തിരഞ്ഞെടുക്കുന്ന ഉരുളക്കിഴങ്ങ് ചിപ്‌സ് പോലുള്ള ലഘുഭക്ഷണത്തേക്കാള്‍ മികച്ചതാണിത്. കൂടാതെ, പോപ്‌കോൺ ഒരു ധാന്യമാണ്, ഇത് ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. പോപ്‌കോൺ ചവയ്ക്കുമ്പോൾ, നിങ്ങളുടെ താടിയെല്ലിനും വ്യായാമം ലഭിക്കുന്നു.

കോട്ടേജ് ചീസ്

കോട്ടേജ് ചീസ് പ്രോട്ടീനും കാൽസ്യവും അടങ്ങിയ വളരെ വൈവിധ്യമാർന്ന ഭക്ഷണ പദാർത്ഥമാണ്, ഇത് വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കുന്നു. കോട്ടേജ് ചീസ് പൈനാപ്പിൾ അല്ലെങ്കിൽ പപ്പായ പോലുള്ള പഴങ്ങളുമായി ചേര്‍ത്ത് കഴിക്കാം. കോട്ടേജ് ചീസ് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇതില്‍ കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറവാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Weight loss tips eat these foods and never gain weight