scorecardresearch

ശരീരഭാരം കുറയ്ക്കാൻ പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്

food, health, ie malayalam

പ്രഭാതഭക്ഷണം ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ഒരിക്കലും ഇത് ഒഴിവാക്കരുത്. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുന്നത് ഊർജസ്വലരായി നിലനിൽക്കാനും, വിശപ്പ് നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

”പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ മതിയായ അളവിൽ നാരുകളും പോഷകങ്ങളും ലഭിക്കില്ല. പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ ഗ്ലൂക്കോസിന്റെ അഭാവം ഉണ്ടാവുകയും മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനം കുറയുന്നതിന് ഇടയാക്കുകയും ചെയ്യും. അതുകൊണ്ടാണ് കുറച്ചുനേരം ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ തലവേദനയും തലകറക്കവും അനുഭവപ്പെടുന്നത്,” ക്ലിനിക്കൽ ന്യൂട്രീഷ്യണലിസ്റ്റ് ഗൗരി ആനന്ദ് പറഞ്ഞു.

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന പലരും പ്രഭാത ഭക്ഷണം ഒഴിവാക്കാറാണ് പതിവ്. എന്നാൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

നട് ബട്ടർ

ബദാം, നിലക്കടല, അല്ലെങ്കിൽ വാൽനട്ട് പോലുള്ളവ കൊണ്ട് ഉണ്ടാക്കുന്ന രുചികരവും ക്രീമിയും പോഷകഗുണമുള്ള ഒന്നാണ് നട് ബട്ടർ. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താനുള്ള മികച്ച മാർഗമാണിത്.

മുട്ട

മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനും 70 കലോറിയുമുണ്ട്. മുട്ടയിൽ പ്രോട്ടീനും ഇരുമ്പും കൂടുതലാണ്. പ്രഭാത ഭക്ഷണത്തിനൊപ്പം മുട്ട പുഴുങ്ങിയതോ അല്ലെങ്കിൽ മുട്ട ചേർത്തുളള വിഭവങ്ങളോ കഴിക്കാം.

തൈര്

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രഭാതഭക്ഷണത്തിൽ തൈര് ചേർക്കുന്നത് നല്ലതാണ്. തൈരിലെ പോഷകങ്ങൾ ദിവസം മുഴുവൻ നിങ്ങളെ ഊർജസ്വലരാക്കും. മാത്രമല്ല ദഹനത്തെ സഹായിക്കും. തൈരിൽ കാത്സ്യവും പ്രോബയോട്ടിക്സും ധാരാളം അടങ്ങിയിട്ടുണ്ട്.

ചിയ വിത്തുകൾ

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ വിത്തുകളിൽ ഒന്നാണ് ചിയ വിത്തുകൾ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, കാൽസ്യം, മറ്റു പോഷകങ്ങൾ എന്നിവ ശരീരത്തെ വിഷവസ്തുക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നു.

വാഴപ്പഴം

വാഴപ്പഴം ഫൈബറും മറ്റ് പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വാഴപ്പഴം കഴിക്കുന്നത് നിങ്ങളെ ഊർജസ്വലരാക്കും. പ്രഭാതഭക്ഷണത്തിൽ വാഴപ്പഴം ഉൾപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

ബെറീസ്

സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. പ്രഭാതഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് ഊർജം നൽകും.

Read More: ശരീര ഭാരം കുറയ്ക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Weight loss foods to include in your breakfast tips542459