/indian-express-malayalam/media/media_files/uploads/2023/07/Water-1.jpg)
Source: Pixabay
ശരീരഭാരം കുറച്ച് ഫിറ്റ്നസ്സ് നിലനിർത്താൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അതിനായി പല മാർഗങ്ങളും വ്യായാമ മുറകളും പയറ്റി നോക്കുന്നുവരും ഏറെയാണ്. ഇന്റർനെറ്റിൽ കാണുന്ന ടിപ്സുകളെല്ലാം പരീക്ഷിച്ചുനോക്കുന്നവരും ഉണ്ട്. ശരീരഭാരം കുറയ്ക്കാൻ പലപ്പോഴും നിർദ്ദേശിക്കപ്പെടുന്നൊരു വഴി, ധാരാളം വെള്ളം കുടിക്കുക എന്നതാണ്. സത്യത്തിൽ, വെള്ളം ധാരാളമായി കുറച്ചാൽ ശരീരഭാരം കുറയുമോ? എന്താണ് ഇതിൻ്റെ സത്യാവസ്ഥ?
മിത്ത് 1: വെള്ളം കലോറിയെ ബേൺ ചെയ്യാൻ സഹായിക്കുന്നു
14 യുവാക്കളെ മുൻനിർത്തി നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, 500 മില്ലി വെള്ളം കുടിച്ചാൽ അത് വ്യായാമത്തിനു മുൻപ് നമ്മുടെ ശരീരം എരിച്ചു കളയുന്ന കലോറിയുടെ അളവ് 24 ശതമാനത്തോളം വർധിപ്പിക്കും എന്നാണ്. ഇത് ആശ്വാസകരമായൊരു കാര്യമായി തോന്നുമെങ്കിലും ഇതിന്റെ ഇഫക്റ്റ് ഒരു മണിക്കൂറോളം മാത്രമേ നിലനിൽക്കൂ. അതിനാൽ അകിനു വലിയൊരു വ്യത്യാസമൊന്നും കൊണ്ടുവരാനാവില്ല. ഉദാഹരണത്തിന്, 70 കിലോഗ്രാം ഭാരമുള്ള ഒരാൾ 500 മില്ലി വെള്ളം കുടിച്ചാൽ അതിൽ 20 കലോറി മാത്രമേ ഉപയോഗിക്കൂ. അതായത് ഒരു ബിസ്കറ്റിൻ്റെ നാലിലൊന്ന് മാത്രം.
എട്ട് യുവാക്കളെ മുൻനിർത്തി നടത്തിയ പഠനത്തിൽ തണുത്ത വെള്ളത്തിലാണ് ഊർജ്ജ ഉപയോഗം കൂടുതൽ കണ്ടെത്തിയത്. 4 ശതമാനം വർദ്ധനവ് റിപ്പേർട്ട് ചെയ്തു. പ്രതിദിനം 1.5 ലിറ്റർ വെള്ളം കുടിച്ചാൽ ഒരു ബ്രഡ് കഷ്ണം കഴിക്കുമ്പോൾ കിട്ടുന്ന കലോറിയേക്കാൾ കുറവ് മാത്രമേ ലഭിക്കൂ. ഈ ഗവേഷണങ്ങളെല്ലാം ആരോഗ്യമുള്ള ചെറുപ്പക്കാരിലാണ് നടത്തിയത്. ഇത് മറ്റുള്ളവരിലും(മധ്യവയസ്കർ, പ്രായമായവർ) കാണപ്പെടുന്നുണ്ടോ എന്നറിയാൻ ഇനിയും ഗവേഷണം നടത്തേണ്ടിയിരിക്കുന്നു.
മിത്ത് 2: ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിച്ചാൽ വിശപ്പ് കുറയുന്നു.
ഭക്ഷണം കഴിക്കുമ്പോൾ ഒപ്പം വെള്ളം കുടിച്ചാൽ വിശപ്പ് കുറയുകയും, കൂടുതൽ ഭക്ഷണം കഴിക്കാൻ കഴിയാതെ വരുകയും ചെയ്യുന്നു. അതിനാൽ കുറവ് ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ. വിശപ്പ് കുറവുള്ളവർ ഇങ്ങനെ ചെയ്യരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. കാരണം ഇങ്ങനെ ചെയ്യുന്നതിലൂടെ നിലവിലുള്ള വിശപ്പ് കൂടി ഇല്ലാതാവുന്നു. മധ്യവയസ്കരിലും മുതിർന്നവരിലും നടത്തിയ പഠനങ്ങളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ യുവാക്കളിൽ ഈ പ്രശ്നം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനു പിന്നിലെ സത്യാവസ്ഥ പരിശോധിക്കേണ്ടത് പ്രധാനമാണ്.
വിശപ്പ് കുറയ്കുന്നതിനായി വെള്ളം മാത്രം കുടിച്ചാൽപോരാ. വെള്ളം കുടിച്ചാൽ വിശപ്പ് ഇല്ലാതാവുന്നു. അതിനു കാരണക്കാരൻ നമ്മുടെ വയറാണ്. കാരണം ഭക്ഷണം ആമാശയത്തിലേക്ക് ചെല്ലുമ്പോൾ അത് സ്ട്രെച്ച് റിസപ്റ്ററുകളെ ഹോർമോൺ റിലീസ് ചെയ്യാൻ പ്രേരിപ്പിക്കുന്നു. അതിനാൽ വിശപ്പ് അകറ്റുന്നു.
വെള്ളം ഒരു ദ്രാവകമായതിനാൽ വയറിൽ പ്രവേശിച്ച ഉടൻ തന്നെ ഇല്ലാതാവുന്നു. അതിനാൽ വെള്ളം വിശപ്പ് മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നില്ല. ആമാശയത്തിൻ്റെ താഴത്തെ ഭാഗത്ത് ദഹിക്കാതെ കിടക്കുന്ന ഭക്ഷണത്തെയും മറികടന്ന് പോവാൻ വെള്ളത്തിന് കഴിയുന്നു.
നിങ്ങൾ ശരീരഭാരം കുറയ്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഒരുപാട് വെള്ളം കുടിക്കുന്നതിലൂടെ അതിനുള്ള പരിഹാരം കണ്ടെത്താനാവില്ല. വെള്ളം ശരീരഭാരം കുറയ്കാൻ സഹായിക്കില്ലെങ്കിലും ശരീരത്തിന് ആവശ്യമായ ഘടകമായതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.