scorecardresearch

ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം

കഠിനമായ വ്യായാമവും ഡയറ്റും പിന്തുടർന്നിട്ടും പലർക്കും വിചാരിച്ച ഫലം ലഭിക്കാറില്ല. ഇതിന് പ്രധാന കാരണം നമ്മുടെ നിത്യജീവിതത്തിലെ ചില തെറ്റായ ശീലങ്ങളാണ്

കഠിനമായ വ്യായാമവും ഡയറ്റും പിന്തുടർന്നിട്ടും പലർക്കും വിചാരിച്ച ഫലം ലഭിക്കാറില്ല. ഇതിന് പ്രധാന കാരണം നമ്മുടെ നിത്യജീവിതത്തിലെ ചില തെറ്റായ ശീലങ്ങളാണ്

author-image
Health Desk
New Update
Weight Loss

Source: Freepik

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് വലിയൊരു വെല്ലുവിളിയാണ്. കഠിനമായ വ്യായാമവും ഡയറ്റും പിന്തുടർന്നിട്ടും പലർക്കും വിചാരിച്ച ഫലം ലഭിക്കാറില്ല. ഇതിന് പ്രധാന കാരണം നമ്മുടെ നിത്യജീവിതത്തിലെ ചില തെറ്റായ ശീലങ്ങളാണ്. വെയ്റ്റ് ലോസ് കോച്ചായ അമക, ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ അവസാനിപ്പിക്കേണ്ട 10 കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു.

Advertisment

1. ഭക്ഷണം ഒഴിവാക്കുന്നത് നിർത്തുക 

പട്ടിണി കിടന്നാൽ വേഗത്തിൽ വണ്ണം കുറയുമെന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തെ തളർത്തുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് ശരീരത്തിൽ കൊഴുപ്പ് അടിയാനാണ് കാരണമാകുന്നത്.

Also Read: പുലർച്ചെ 3 മണിക്ക് ഉറക്കം ഉണരുന്നോ? വില്ലൻ നിങ്ങളുടെ പ്രഭാത ഭക്ഷണമാകാം

2. ലിക്വിഡ് കാലറികൾ ഒഴിവാക്കാം 

ചായ, കാപ്പി, ജ്യൂസുകൾ, സ്മൂത്തികൾ, മദ്യം എന്നിവയിലൂടെ ശരീരത്തിലെത്തുന്ന അമിത കാലറികൾ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. ഇവ വിശപ്പ് മാറ്റില്ല എന്ന് മാത്രമല്ല, അനാവശ്യമായി ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും.

3. 'ഹെൽത്തി' എന്നാൽ കുറഞ്ഞ കാലറി എന്നല്ല അർത്ഥം 

ഗ്രനോള, പ്രോട്ടീൻ ബാറുകൾ, നട്ട് ബട്ടർ എന്നിവ ആരോഗ്യകരമാണെങ്കിലും അവയിൽ കാലറി കൂടുതലാണ്. ആരോഗ്യകരമായ ഭക്ഷണമാണെന്നു കരുതി അളവ് കൂടുന്നത് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തകിടം മറിക്കും.

4. പ്രോട്ടീന്റെ കുറവ് 

ഓരോ നേരത്തെ ഭക്ഷണത്തിലും ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തണം. പ്രോട്ടീൻ പേശികളെ സംരക്ഷിക്കുകയും ദീർഘനേരം വിശപ്പില്ലാതെ നിലനിർത്തുകയും ചെയ്യുന്നു.

5. ഉറക്കമില്ലായ്മയും മാനസിക സമ്മർദവും 

ഭക്ഷണം നിയന്ത്രിച്ചാലും ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഭാരം കുറയില്ല. മാനസിക സമ്മർദം കൂടുമ്പോൾ വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുകയും ഇത് അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

Also Read: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ

6. 'പെർഫെക്ഷൻ' വേണ്ട, കൃത്യത മതി 

ഡയറ്റിലും വ്യായാമത്തിലും എന്നും 100 ശതമാനം കൃത്യത പാലിക്കാൻ കഴിഞ്ഞെന്നു വരില്ല. ഒരു ദിവസം ശീലങ്ങൾ തെറ്റിയാൽ എല്ലാം ഉപേക്ഷിക്കുന്നതിന് പകരം, വീണ്ടും പഴയ രീതിയിലേക്ക് മടങ്ങിവരികയാണ് വേണ്ടത്.

7. കാർഡിയോ വ്യായാമങ്ങൾ മാത്രം പോരാ 

നടത്തവും ഓട്ടവും കാലറി എരിച്ചുകളയാൻ നല്ലതാണ്. എന്നാൽ പേശികളുടെ ബലത്തിനും മെറ്റബോളിസം വർധിപ്പിക്കാനും സ്ട്രെങ്ത് ട്രെയിനിങ് കൂടി ജീവിതശൈലിയുടെ ഭാഗമാക്കണം.

8. ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക 

ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും കഴിക്കുന്ന അളവിൽ ശ്രദ്ധ വേണം. അളവ് അറിയാതെ ഭക്ഷണം കഴിക്കുന്നത് കാലറി കൂടാൻ കാരണമാകും.

Also Read: തണുപ്പുകാലത്ത് ബിപി കൂടുമോ? എത്ര തവണ പരിശോധിക്കണം?

9. മോട്ടിവേഷന് വേണ്ടി കാത്തിരിക്കരുത് 

പലരും വ്യായാമം തുടങ്ങാൻ ഒരു പ്രത്യേക പ്രചോദനം ലഭിക്കാനായി കാത്തിരിക്കും. എന്നാൽ പ്രവർത്തിച്ച് തുടങ്ങുമ്പോഴാണ് ഫലം ലഭിക്കുന്നത്. ചെറിയ ശീലങ്ങൾ മാറ്റുന്നതിലൂടെയാണ് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത്.

10. വെയിറ്റിങ് മെഷീനിലെ മാറ്റം മാത്രം നോക്കരുത് 

ശരീരഭാരം പല കാരണങ്ങൾ കൊണ്ട് മാറാം. എന്നാൽ ശരീരത്തിന്റെ ഊർജസ്വലത, വസ്ത്രങ്ങളുടെ പാകം, പേശീബലം എന്നിവയെല്ലാം പുരോഗതിയുടെ ലക്ഷണങ്ങളാണ്. 

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദിവസവും 4 മുട്ടകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: