/indian-express-malayalam/media/media_files/2025/04/26/eg5qLwAmzV9l2utcnJcL.jpg)
Weight Loss: സമീകൃതമായ ആഹാരം ശീലമാക്കാം | ചിത്രം: ഫ്രീപിക്
ശരീര ഭാരം കുറയ്ക്കാൻ കഠിനമായ വ്യായാമം മാത്രം പോര ജീവിത ശൈലിയിലും ചില മാറ്റങ്ങൾ കൊണ്ടു വരണം. ശരീരത്തിലേയ്ക്ക് അനാവശ്യ കൊഴുപ്പും കലോറിയും എത്തുന്നില്ലെന്ന് ഉറപ്പാക്കണം. അതിന് കഴിക്കുന്ന ഭക്ഷണത്തിലും അതീവ ശ്രദ്ധ വേണം. ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില പ്രഭാത ഭക്ഷണങ്ങൾ പരിചയപ്പെടാം.
ഏത്തപ്പഴം
ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. മാത്രമല്ല നാരുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ഏത്തപ്പഴം. അതിനാൽ വിശപ്പ് ശമിപ്പിച്ച് ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിന് ഏത്തപ്പഴം ഗുണകരമാണ്. കാർബോഹൈഡ്രേറ്റ് ശാരീരിക ക്ഷമത വർധിപ്പിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം രക്തസമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്.
മുട്ട
പ്രോട്ടീൻ കലവറയാണ് മുട്ട. കലോറി കുറവായതിനാൽ ഭാരം നിയന്ത്രണത്തിൽ ശ്രദ്ധിക്കുന്നവർ ഇത് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താറുണ്ട്. മുട്ടിയിൽ ധാരാളം വിറ്റാമിൻ സിയുടെ അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/egg-ws-3.jpg)
തൈര്
പ്രോട്ടീൻ്റെ സമ്പന്നമായ മറ്റൊരു ഉറവിടമാണ് തൈര്. ഇത് ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അമിതമായി വിശപ്പുണ്ടാകാതിരിക്കാനും ഇത് സഹായിക്കും.
മുളപ്പിച്ച ധാന്യങ്ങൾ പയർ വർഗങ്ങൾ
മുളപ്പിച്ചെടുത്ത ധാന്യങ്ങളഉം പയർ വർഗങ്ങളും രാവിലെ കഴിക്കുന്നത് ശരീരഭാര നിയന്ത്രണത്തിന് സഹായിക്കും. മഗ്നീഷ്യം, പ്രോട്ടീൻ, നാരുകൾ എന്നിവ ഇതിൽ സമ്പന്നമായി ഉണ്ടാവും. ഇത് ദഹനസംബന്ധമായ അസുഖങ്ങൾക്കും പരിഹാരമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ചർമ്മാരോഗ്യം മുതൽ ശരീരഭാരനിയന്ത്രണത്തിനു വരെ ഗുണകരം, ദിവസവും രാവിലെ ഈ ജ്യൂസ് കുടിക്കൂ
- വയർ കുറച്ച് മനോഹരമാക്കാം; ഉറക്കം ഉണർന്ന ഉടൻ ഈ 5 കാര്യങ്ങൾ ചെയ്തോളൂ
- ഒരു മാസം നാവ് വടിച്ചില്ലെങ്കിൽ ശരീരത്തിന് എന്ത് സംഭവിക്കും?
- ഡയറ്റും ജിമ്മും ഒന്നും ശരീര ഭാരം കുറയ്ക്കുന്നില്ലേ? ഈ 7 കാര്യങ്ങൾ പരിശോധിക്കൂ
- ശരീരഭാരം കുറയ്ക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം
- വയർ കുറച്ച് സൗന്ദര്യം വീണ്ടെടുക്കണോ? ഈ 9 കാര്യങ്ങൾ ചെയ്യുന്നത് നിർത്തൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us