ഡയറ്റ് നോക്കിയിട്ടും ശരീര ഭാരം കുറയുന്നില്ലേ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ധാരാളം പഴങ്ങൾ കഴിക്കുന്നതും അത്ര നല്ലതല്ല

weight loss, health, ie malayalam

ശരീര ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും പല ഡയറ്റുകൾ പിന്തുടരുന്നുണ്ട്. പട്ടിണി കിടന്നതിനാലോ ഭക്ഷണ അളവ് കുറച്ചാലോ ശരീര ഭാരം കുറയണമെന്നില്ല, പകരം ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ഇത് സാധ്യമാണ്. ശരിയായ ഡയറ്റ് പിന്തുടർന്നിട്ടും ശരീര ഭാരം കുറയുന്നില്ലെങ്കിൽ, നിങ്ങൾ ചില കാര്യങ്ങൾ പുനർചിന്തിക്കാനുളള സമയമാണ്.

ഒരാൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ന്യൂട്രീഷ്യണലിസ്റ്റ് നാൻസി ദെഹറ വിശദീകരിച്ചിട്ടുണ്ട്.

  • ഡയറ്റിൽ സലാഡുകളും നാരുകളടങ്ങിയ ഭക്ഷണങ്ങളും ഉൾപ്പെടുത്തുന്നത് വിശപ്പ് അകറ്റാനുള്ള മികച്ച മാർഗമാണ്, പക്ഷേ സാലഡുകൾ രുചികരമാക്കാൻ ഉപയോഗിക്കുന്ന എണ്ണകളിൽ അടങ്ങിയിരിക്കുന്ന കലോറി കണക്കാക്കാൻ നമ്മളിൽ പലരും മറക്കുന്നു.
  • ചിലപ്പോൾ സുഹൃത്തുക്കളുടെയോ പങ്കാളിയുടെയോ പാത്രത്തിൽനിന്ന് ഭക്ഷണം രുചിച്ചു നോക്കുന്നത് കലോറി കൂട്ടും. ഡയറ്റ് പിന്തുടരുമ്പോൾ ഭക്ഷണം രുചിച്ചു നോക്കുന്നതിൽ തെറ്റില്ല, പക്ഷേ, അതിലൂടെ ശരീരത്തിലെത്തുന്ന കലോറി പലരും ശ്രദ്ധിക്കാറില്ല. എല്ലാ ദിവസവും ഈ ശീലം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • വ്യായാമത്തിന് സമയം കണ്ടെത്തുക അല്ലെങ്കിൽ വീടിനകത്ത് ചില പ്രവൃത്തികളിൽ ഏർപ്പെടുക. ഇത് നിങ്ങളുടെ ശരീര ഭാരം കുറയാനുളള യാത്രയ്ക്ക് കൂടുതൽ ഗുണകരമാകും.
  • ധാരാളം പഴങ്ങൾ കഴിക്കുന്നതും അത്ര നല്ലതല്ല. പഴങ്ങൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഫൈബറിന്റെയും ആന്റിഓക്‌സിഡന്റുകളുടെയും ഉറവിടമാണ്, അതേസമയം കലോറിയും ഉണ്ട് (ധാരാളം അല്ല, എന്നാൽ നിങ്ങളുടെ ഡയറ്റിനെ ബാധിക്കും).

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയും കൃത്യമായ ഭക്ഷണരീതിയും പിന്തുടർന്നാൽ ശരീര ഭാരം കുറയ്ക്കാനുളള ശ്രമത്തിൽ നിങ്ങൾക്ക് വിജയിക്കാനാവുമെന്ന് അവർ പറഞ്ഞു.

Read More: ശരീര ഭാരം കുറയ്ക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Weight loss are you guilty of making these diet mistakes

Next Story
നട്സ് കഴിച്ച് ഒരു ദിവസം തുടങ്ങണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്nuts, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com