scorecardresearch

ദിവസേനയുള്ള ഉറക്കക്കുറവിന് പകരമാകുമോ വാരാന്ത്യ ഉറക്കം?

ഓരോ ദിവസത്തെയും ഉറക്കം പിന്നത്തേക്ക് മാറ്റിവയ്ക്കുന്നവരാണോ? എങ്കിൽ ഈ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കാം

eekend catch-up sleep, sleep issues, sleep news, how to have a proper sleep, health specials,

ശരീരത്തിനും മനസ്സിനും ഒരുപോലെ ആവശ്യമാണ് ആരോഗ്യകരമായ ഉറക്കം. എന്നാൽ ജോലി തിരക്കുകളും ഓഫീസ് ഡെഡ്‌ലൈനുകളും പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദിവസേനയുള്ള ഉറക്കത്തെ വാരാന്ത്യത്തിലേക്ക് മാറ്റിവയ്ക്കുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും. എന്നാൽ ഇങ്ങനെ ഉറക്കം മാറ്റിവയ്ക്കുന്നതും, ആഴ്ചയിലൊരു ദിവസം കടം വീട്ടുന്നതുപോലെ ഉറങ്ങി തീർക്കുന്നതും ശരീരത്തിനു നല്ലതാണോ? അല്ല എന്നാണ് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ സ്കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ വൃക്തമാകുന്നത്.

പഠനത്തിൽ പങ്കെടുത്തവരുടെ ഉറക്കം ആദ്യ അഞ്ച് രാത്രികളിൽ വെറും നാല് മണിക്കൂറായി പരിമിതപ്പെടുത്തി. അത് കഴിഞ്ഞുള്ള രണ്ടു ദിവസം 10 മണിക്കൂർ നീണ്ട ഉറക്കത്തിന് അനുവദിച്ചു. ദൈർഘ്യമേറിയ ഉറക്കത്തിനുശേഷം പ്രതികരണ സമയം, ശ്രദ്ധ ലഭിക്കാൻ എടുക്കുന്ന സമയം, ക്ഷീണം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചപ്പോൾ അതൊന്നും സാധാരണനിലയിലേക്ക് തിരിച്ചെത്തുന്നില്ലെന്ന് കണ്ടെത്തി. ഉറക്കക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക്, വാരാന്ത്യത്തിലെ ഉറക്കം പരിഹാരമാകില്ലെന്നാണ് ഈ പഠനത്തിൽ തെളിഞ്ഞത്.

“ഉറക്കക്കുറവ് പരിഹരിക്കാനുള്ള ആരോഗ്യകരമായ മാർഗമല്ല ഈ ‘ക്യാച്ച്-അപ് സ്ലീപ്പ്’. ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കാനും പുനരുജ്ജീവിപ്പിക്കാനും ശരീരത്തിന് ദിവസവും നല്ല ഉറക്കം ആവശ്യമാണ്. എനിക്കിപ്പോൾ വിശക്കുന്നുണ്ട്, എങ്കിലും ഞാൻ ശനിയാഴ്ചയെ ഭക്ഷണം കഴിക്കൂ എന്ന് പറയുന്നത് പോലെയാണ് ഉറക്കം മാറ്റിവയ്ക്കുന്ന ശീലവും. ഉറക്കം നമ്മുടെ മനസ്സിന് വിശ്രമം നൽകാനും ശരീരത്തിലെ സ്വതന്ത്ര ഓക്സിഡൻറുകൾ കുറയ്ക്കാനും സമയം നൽകുന്നു. കൃത്രിമായി ഉറക്കം ലഭിക്കാതെ വരുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ ഇവ പലതരത്തിലുള്ള അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം.

മികച്ച പ്രതിരോധശേഷി, ശരിയായ മസ്തിഷ്ക പ്രവർത്തനം, ഊർജ്ജ സംരക്ഷണവും പുനഃസ്ഥാപനവും, മെച്ചപ്പെട്ട വൈകാരിക ആരോഗ്യം, ശരിയായ ഇൻസുലിൻ പ്രവർത്തനം, ശരീരഭാരം നിലനിർത്തൽ എന്നിവ ഉറപ്പാക്കാൻ കുറഞ്ഞത് ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. ഇതിന് ഒരു സർക്കാഡിയൻ റിഥം ഉണ്ട്, ” നോയിഡയിലെ ഫോർട്ടിസിലെ പൾമണോളജി അഡീഷണൽ ഡയറക്ടർ ഡോ. രാഹുൽ ശർമ്മ പറയുന്നു.

ശരീരത്തെ നിയന്ത്രിക്കുന്ന ഒരു സമയക്രമം ഉണ്ട്. ഉറങ്ങുന്നത്, ഉണരുന്നത്, ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം, ദഹനവ്യവസ്ഥ തുടങ്ങിയവയിൽ ഏതൊക്കെ എപ്പോഴൊക്കെ നടക്കണം എന്നതിന് സമയക്രമം ഉണ്ട്.​ അതിനെയാണ് സർക്കാഡിയൻ റിഥം എന്ന് പറയുന്നത്.

ചെറിയ ഉറക്കം ആളുകളുടെ ശരീരത്തിലും പെരുമാറ്റത്തിലും പലതരത്തിലുള്ള ഹ്രസ്വകാല, ദീർഘകാല മാറ്റങ്ങൾക്ക് ഉണ്ടാകുന്നു. “ആലസ്യം, ഊർജക്കുറവ്, ഏകാഗ്രതക്കുറവ്, ക്ഷോഭം, ദേഷ്യം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ദുർബലമായ പ്രതിരോധശേഷി എന്നിവ പെട്ടെന്നുള്ള അനന്തരഫലങ്ങളാണ്. ദീർഘകാലാടിസ്ഥാനത്തിൽ ദിവസേനയുള്ള ഉറക്കക്കുറവ് പ്രമേഹം, ഹൈപ്പർടെൻഷൻ, തൈറോയ്ഡ് ഡിസോർഡർ, ഹൃദ്രോഗങ്ങൾ, ന്യൂറോ കോഗ്നിറ്റീവ് പ്രശ്നങ്ങൾ, സ്ട്രോക്ക്, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, ശരീരഭാരം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും,” ഡോ. രാഹുൽ പറഞ്ഞു.

“നല്ല ഉറക്കത്തിന്റെ ലക്ഷണമാണ് കൂർക്കം വലിയെന്ന ഒരു മിഥ്യ ധാരണയുണ്ട്. എന്നാലിത് തെറ്റാണ്. കീർക്കംവലി പലപ്പോഴും സ്ലീപ് അപ്നിയ എന്ന അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കത്തിൽ ശ്വാസനാളം അടയുന്നതിനാൽ, ആ വൃക്തിയ്ക്ക് ഹൃദയാഘാതം പോലും ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ലീപ് അപ്നിയയെ നേരത്തെ തിരിച്ചറിയുന്നത് അത്യന്താപേക്ഷിതമാണ്,” ഡോ. രാഹുൽ കൂട്ടിച്ചേർക്കുന്നു.

നമ്മുടെ ഉറക്കം കൂടുതൽ സൗകര്യപ്രദമായ സമയങ്ങളിലേക്ക് മാറ്റാൻ കഴിയില്ല എന്ന്, കൊളറാഡോ സർവകലാശാല “കറന്റ് ബയോളജി”യിൽ 2019ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആഴ്‌ചയിൽ അഞ്ച് മണിക്കൂർ ഉറക്കം കുറയ്ക്കുകയും എന്നാൽ വാരാന്ത്യത്തിൽ അധിക ഉറക്കത്തിനായി മാറ്റിവയ്ക്കുകയും ചെയ്യുന്നവർക്ക്, “അത്താഴത്തിന് ശേഷമുള്ള ഊർജ ഉപയോഗം വർധിക്കുകയും ഇൻസുലിൻ സംവേദനക്ഷമത കുറയുകയും ചെയ്‌തതായി ഗവേഷകർ കണ്ടെത്തി. മൊത്തത്തിൽ വാരാന്ത്യത്തിൽ ആളുകൾ 1.1 മണിക്കൂർ കൂടുതലായി ഉറങ്ങുന്നു. വാരാന്ത്യത്തിലെ റിക്കവറി സ്ലീപ്പിൽ അത്താഴത്തിനുശേഷമുള്ള ഊർജ്ജ ഉപയോഗം കുറവാണ്. അത് ശരീരഭാരം വർധിക്കുന്നത് തടയുകയോ ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയോ ചെയ്യുന്നില്ല.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Weekend catch up sleep wont solve your daily sleep deficit issues why