ശരീര ഭാരം കുറയ്ക്കുകയെന്നത് പെട്ടെന്ന് സാധ്യമായ കാര്യമല്ല. അതിനു സമയവും ക്ഷമയും വേണ്ടതിനൊപ്പം ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നത് സ്വയം നിയന്ത്രിക്കുകയും വേണം. എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിച്ചും ശരീരഭാരം കുറയ്ക്കാമെന്നാണ് ന്യൂട്രീഷ്യണലിസ്റ്റ് നാൻസി ദെഹ്റ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ അതിന്റെ അളവ് കുറയ്ക്കണമെന്ന് ദെഹ്റ നിർദേശിച്ചു. “ഡയറ്റ് നോക്കുമ്പോൾ ധാരാളം പച്ചക്കറികൾ കഴിക്കണം, കാരണം അവയിൽ കലോറി കുറവാണ്. കൂടാതെ, ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മറ്റൊരു കാര്യം പ്രോട്ടീനാണ്, കാരണം ഇത് സംതൃപ്തി നൽകുകയും ശരീരഭാരം കുറയ്ക്കുമ്പോൾ പേശികളെ സംരക്ഷിക്കുകയും ചെയ്യുന്നു,” അവർ പറഞ്ഞു.
ഡയറ്റിങ് സമയത്ത് ഉരുളക്കിഴങ്ങ് പോലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും നിർബന്ധമായും കഴിക്കണമെന്നും അവർ പറഞ്ഞു. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാം. രാത്രി 7 മണിക്ക് ശേഷം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ
കഴിക്കാമെന്നും അവർ വീഡിയോയിൽ വിശദീകരിച്ചു.
Read More: ശരീര ഭാരം കുറയ്ക്കാനും നല്ല ദഹനത്തിനും; മുളപ്പിച്ച ചെറുപയറിന്റെ ഗുണങ്ങൾ