scorecardresearch
Latest News

ലോക തൈറോയ്ഡ് ദിനം: രോഗനിർണയവും നിയന്ത്രിക്കാനുള്ള മാർഗങ്ങളും

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുന്നതാണ് പ്രൈമറി ഹൈപ്പോതൈറോയിഡിസം

world thyroid day, thyroid management and diagnosis in the elderly
പ്രതീകാത്മക ചിത്രം

എല്ലാവരും അവരുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും, പ്രായമായവരുടെ കാര്യത്തിൽ, പ്രത്യേകിച്ച് മറ്റ് അസുഖങ്ങൾ ഉള്ളവരാണെങ്കിൽ അവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. തൈറോയ്ഡ് ഉള്ള പ്രായമായ ആളുകളിലും ഇത് ബാധകമാണ്. മെയ് 25നാണ് ലോക തൈറോയ്ഡ് ദിനം ആചരിക്കുന്നത്. രോഗത്തെക്കുറിച്ചും അത് പ്രായമായവരിൽ എങ്ങനെ പ്രകടമാകുന്നുവെന്നും നമുക്ക് കൂടുതൽ മനസ്സിലാക്കാം.

എന്താണ് തൈറോയ്ഡ്?

കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്, ഇത് ടി3 (ട്രയോഡോഥൈറോണിൻ), ടി4 (തൈറോക്സിൻ) എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ സ്രവങ്ങളെ നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് ടിഎസ്എച്ച് (തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ). 90 ശതമാനത്തിലധികം കേസുകളിലും, ടിഎസ്എച്ച് തൈറോയ്ഡ് ഡിസോർഡേഴ്സിന്റെ രക്തപരിശോധനയിലൂടെ തൈറോയ്ഡ് രോഗനിർണയം നടത്താൻ കഴിയും,” പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. ഹർഷൽ ഏകത്പുരെ പറഞ്ഞു.

സാധാരണയായി പ്രായമായവരെ ബാധിക്കുന്നുണ്ടോ?

ഡോ. ഹർഷൽ പറയുന്നതനുസരിച്ച്, പ്രായമായവരിൽ തൈറോയ്ഡ് പ്രശ്നം വളരെ അപൂർവമല്ല. പക്ഷേ ഇത് വർഷങ്ങളോളം രോഗനിർണയം നടത്താതെ തുടരുന്നു. കാരണം അവയുടെ ലക്ഷണങ്ങൾ പൊതുവേ കാണിക്കുന്നില്ല.

ഹൈപ്പോതൈറോയിഡിസം

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുന്നതിനെ പ്രൈമറി ഹൈപ്പോതൈറോയിഡിസം എന്ന് അറിയപ്പെടുന്നു. പ്രായമായവരിൽ, ചലനക്കുറവ്, അമിതമായ ഉറക്കം, വിഷാദ മാനസികാവസ്ഥ, ഊർജ്ജവും വിശപ്പും നഷ്ടപ്പെടൽ, ലിബിഡോ, എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കാം,” ഡോ ഹർഷൽ പറഞ്ഞു. വാർദ്ധക്യം, വിറ്റാമിൻ കുറവുകൾ, മറ്റ് ചില ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് എന്നിവ കാരണമാണ് ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത്.

ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പ്രായമായവരിൽ ടി4, ടിഎസ്എച്ച് അളവ് അറിയാനായി രക്തപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. “ശരിയായി രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും ചെയ്താൽ, ഈ ലക്ഷണങ്ങൾ പൂർണ്ണമായും പഴയപടിയാക്കുകയും പ്രായമായ രോഗികളിൽ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രോഗനിർണയം നടത്താതെയും ചികിത്സിക്കാതെയും തുടരുകയാണെങ്കിൽ, അത് ജീവിതനിലവാരത്തിൽ ഗണ്യമായ തകർച്ചയിലേക്ക് നയിക്കുന്നു. ഹൃദയസംബന്ധിയായ പ്രശ്നങ്ങൾക്കുള്ള അപകടസാധ്യതയും വർധിക്കും,” ഡോ.ഹർഷൽ പറയുന്നു.

ഹൈപ്പർതൈറോയിഡിസം

തൈറോയ്ഡ് ഗ്രന്ഥിയുടെ ഹൈപ്പർഫംഗ്ഷൻ അല്ലെങ്കിൽ രക്തത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ഉയർന്ന അളവാണ് (T3, T4) തൈറോടോക്സിസോസിസ്. “പ്രായമായവരിൽ ശരീരഭാരം കുറയ്ക്കൽ, കൈകളുടെ വിറയൽ, ഉയർന്ന ഹൃദയമിടിപ്പ്, അമിതമായ വിയർപ്പ്, ഉത്കണ്ഠ, പലപ്പോഴും അസ്വസ്ഥത, ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെടാം.”

രോഗനിർണയവും മാനേജ്മെന്റും

രോഗിക്ക് പ്രാഥമികമോ സെക്കൻഡറിയോ ആയ ഹൈപ്പോതൈറോയിഡിസം ഉണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർ ഉറപ്പ് വരുത്തണമെന്ന് മണിപ്പാൽ ഹോസ്പിറ്റൽ, ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോ. ആദിത്യ ജി ഹെഗ്‌ഡെ പറഞ്ഞു.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് തൈറോയ്ഡ് തകരാറുകൾ കൂടുതലാണെന്നും ഡോ. ആദിത്യ പറഞ്ഞു. രോഗം നിർണയം നടത്തിയശേഷം വെറും വയറ്റിൽ ലെവോതൈറോക്സിൻ കഴിക്കണം. ഹൈപ്പോതൈറോയിഡിസം കൂടുന്ന സാഹചര്യത്തിലോ ശസ്ത്രക്രിയകളിലോ ഒഴികെ ചികിത്സ പെട്ടെന്ന് ആരംഭിക്കേണ്ടതില്ല. സാധാരണയായി, മരുന്നിന്റെ അളവ് ശരീരഭാരം അടിസ്ഥാനമാക്കിയാണ്. ഒരു കിലോയ്ക്ക് 1.6 മൈക്രോഗ്രാം ആണ് കണക്ക്,” ഡോ. ആദിത്യ പറഞ്ഞു. ചികിത്സ ആരംഭിച്ചുകഴിഞ്ഞാൽ, രോഗികളോട് മൂന്ന് മാസത്തിലൊരിക്കൽ ഫോളോ-അപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നു,” ഡോ ആദിത്യ പറഞ്ഞു.

തൈറോടോക്സിസോസിസിന്റെ രോഗനിർണയവും മാനേജ്മെന്റും ഹൈപ്പോതൈറോയിഡിസത്തേക്കാൾ അൽപ്പം സങ്കീർണ്ണമാണ്. കാരണം ചിലപ്പോൾ രോഗികൾക്ക് തൈറോയ്ഡ് സ്കാനുകൾ അല്ലെങ്കിൽ തൈറോയിഡിനെതിരായ ആന്റിബോഡി രക്തപരിശോധന പോലുള്ള പരിശോധനകൾ നടത്തേണ്ടിവരുമെന്ന് ഡോ.ഹർഷൽ പറഞ്ഞു. “ഇവയെല്ലാം ശരിയായ ഡോസ് മരുന്നുകൾ ഉപയോഗിച്ച് പൂർണ്ണമായും കൈകാര്യം ചെയ്യാവുന്നതാണ്. രോഗനിർണയം നടത്താത്തതും ചികിത്സിക്കാത്തതുമായ ഹൈപ്പർതൈറോയിഡിസം അല്ലെങ്കിൽ തൈറോടോക്സിസോസിസ്, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ (ക്രമരഹിതമായ ഹൃദയമിടിപ്പ്, ആൻജീന, ഹൃദയസ്തംഭനം മുതലായവ) അപകടസാധ്യത വർദ്ധിപ്പിക്കും. അതിനാൽ സമയബന്ധിതമായ രോഗനിർണയവും ഇടപെടലും തൈറോടോക്സിസോസിസിൽ വളരെ പ്രധാനമാണ്,” വിദഗ്ധൻ പറഞ്ഞു.

“ചുരുക്കത്തിൽ, തൈറോയ്ഡ് തകരാറുകൾ പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നത് അവയുടെ രോഗനിർണയം നടക്കാത്തതിനാലാണ്. ശരിയായ രോഗനിർണയത്തിനും തൈറോയ്ഡ് ചികിത്സയ്ക്കും, ഒരു എൻഡോക്രൈനോളജിസ്റ്റിന്റെ നിർദേശങ്ങൾ തേടുക,” ഡോ ഹർഷൽ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ways to effectively diagnose and manage thyroid among elders