scorecardresearch
Latest News

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം അറിയാമോ?

തണ്ണിമത്തൻ പലരും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ?

water lemon, food, health, ie malayalam
Watermelon inflows increase in Navi Mumbai Apmc market. Express photo by Narendra Vaskar ,navi mmumbai15/03/2021

വേനൽക്കാലത്ത് പലരുടെയും ഇഷ്ട പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. ശരീരത്തെ തണുപ്പിക്കുക മാത്രമല്ല, ജലാംശം നൽകാനും ഈ പഴം ഉത്തമമാണ്. ഇതിൽ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനിൽ കാണപ്പെടുന്ന പ്രധാന അമിനോ ആസിഡായ സിട്രുലിൻ, രക്തസമ്മർദം നിയന്ത്രിക്കുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്ന നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുമെന്ന് ഡികെ പബ്ലിഷിങ് ഹൗസിന്റെ ‘ഹീലിങ് ഫുഡ്‌സ്’ എന്ന പുസ്തകം പറയുന്നു.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വീക്കം തടയാനും തണ്ണിമത്തൻ സഹായിക്കുന്നു. കൂടാതെ, ഇതിൽ കലോറി വളരെ കുറവാണ്. തണ്ണിമത്തൻ പലരും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ?.

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ അതിന്റെ പോഷക ഗുണങ്ങൾ കുറഞ്ഞേക്കാം. USDA നടത്തിയ ഒരു പഠനവും അങ്ങനെ പറയുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ച തണ്ണിമത്തനേക്കാൾ അല്ലാത്തത് കൂടുതൽ പോഷകങ്ങൾ നൽകുന്നുവെന്ന് ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഒക്‌ലഹോമയിലെ ലെയ്‌നിലുള്ള യു‌എസ്‌ഡി‌എയുടെ സൗത്ത് സെൻട്രൽ അഗ്രികൾച്ചറൽ റിസർച്ച് ലബോറട്ടറിയിലെ ഗവേഷകർ 14 ദിവസം നിരവധി തണ്ണിമത്തൻ പരീക്ഷിച്ചു. അവർ ഈ തണ്ണിമത്തൻ 70-, 55-, 41- ഡിഗ്രി ഫാരൻഹീറ്റിൽ സംഭരിച്ചു. 70-ഡിഗ്രി ഫാരൻഹീറ്റിൽ സംഭരിച്ചവയിൽ റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ചിരിക്കുന്നവയെക്കാളും കൂടുതൽ പോഷകങ്ങൾ ഉണ്ടെന്ന് അവർ കണ്ടെത്തി.

വാസ്തവത്തിൽ, ശീതീകരിച്ച താപനിലയിൽ അവ ഒരാഴ്ചയ്ക്കുള്ളിൽ നശിക്കാൻ തുടങ്ങും (അതേസമയം, തണ്ണിമത്തൻ സാധാരണ 14 മുതൽ 21 ദിവസം വരെ കേടുകൂടാതെയിരിക്കും). അതിനാൽ, തണ്ണിമത്തന്റെ ഗുണങ്ങൾ പൂർണ്ണമായി ആസ്വദിക്കാൻ മുറിയിലെ താപനിലയിൽ സൂക്ഷിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Watermelons shouldnt be stored in fridge heres why