/indian-express-malayalam/media/media_files/2025/12/17/weight-loss-2025-12-17-14-34-46.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കുക എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും ഉള്ളിൽ ആദ്യം ഓടിയെത്തുന്നത് കഠിനമായ ഭക്ഷണനിയന്ത്രണമാണ്. ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് പട്ടിണി കിടക്കാൻ വയ്യാത്തതുകൊണ്ട് മാത്രം വണ്ണം കുറയ്ക്കാനുള്ള ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കുന്നവർ ഏറെയാണ്. എന്നാൽ, ഡയറ്റിങ് ഇല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി നിങ്ങളുടെ ജീവിതശൈലിയിൽ ചില ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയാകും.
Also Read: ഗ്രീൻ ടീ കുടിച്ചാൽ കൊളസ്ട്രോൾ കുറയുമോ? എത്ര കപ്പ് കുടിക്കണം?
1. രാത്രി ഭക്ഷണം നേരത്തെയാക്കാം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യമാണ് അത്താഴം നേരത്തെ കഴിക്കുക എന്നത്. രാത്രി എട്ട് മണിക്ക് മുൻപായി ഭക്ഷണം കഴിക്കുന്നത് ദഹനം സുഗമമാക്കാൻ സഹായിക്കും. ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുന്നത് വഴി ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുകയും അമിതമായി കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു.
2. ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുക
ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് വിശപ്പ് കുറയ്ക്കാനും അതുവഴി അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. കൂടാതെ, വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കും.
Also Read: പ്രമേഹ രോഗികളിൽ വൃക്ക തകരാറിലായോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
3. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക
ഓരോ നേരത്തെ ഭക്ഷണത്തിലും കൃത്യമായ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മുട്ട, പയർവർഗങ്ങൾ, കടല, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. പ്രോട്ടീൻ കൂടുതൽ കഴിക്കുന്നത് വയർ നിറഞ്ഞ അനുഭവം നൽകുകയും അനാവശ്യമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
4. നടത്തം ശീലമാക്കാം
ജിമ്മിൽ പോയി കഠിനമായ വ്യായാമം ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് നടത്തം മികച്ചൊരു ഓപ്ഷനാണ്. ദിവസവും ചുരുങ്ങിയത് 30 മിനിറ്റെങ്കിലും വേഗത്തിൽ നടക്കുന്നത് അമിത കാലറി കത്തിച്ചു കളയാൻ സഹായിക്കും. ലിഫ്റ്റിന് പകരം പടികൾ കയറുന്നതും ചെറിയ ദൂരങ്ങളിലേക്ക് നടന്നു പോകുന്നതും ശീലമാക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
Also Read: വയറും ഒതുങ്ങും, ഷുഗറും കൂടില്ല; ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസിലെ ഈ ശീലം ഒഴിവാക്കൂ
5. ഉറക്കം പ്രധാനം
ശരീരഭാരം കുറയ്ക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. ഒരു ദിവസം കുറഞ്ഞത് 7-8 മണിക്കൂർ സുഖമായി ഉറങ്ങുന്നത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. ഉറക്കം കുറയുന്നത് വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കൂടാനും അമിതഭാരത്തിനും കാരണമാകും.
ശരീരഭാരം കുറയ്ക്കുക എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. കഠിനമായ ഡയറ്റിങ്ങിലൂടെ ആരോഗ്യം നശിപ്പിക്കുന്നതിനേക്കാൾ നല്ലത്, ജീവിതശൈലിയിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങളാണ്. കൃത്യസമയത്തെ ഭക്ഷണവും മിതമായ വ്യായാമവും നല്ല ഉറക്കവും ഉണ്ടെങ്കിൽ ആർക്കും അമിതഭാരം കുറയ്ക്കാനാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മഞ്ഞുകാലത്ത് ബിപി കൂടുമോ? ശ്രദ്ധിക്കേണ്ടത് ആരൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us