scorecardresearch

ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കണോ? കറ്റാർ വാഴ ജ്യൂസ് പരീക്ഷിക്കൂ

വ്യായാമ കുറവും ഉദാസീനമായ ജീവിതശൈലിയും മൂലമാണ് ചില ആളുകൾക്ക് ശരീര ഭാരം കൂടുന്നത്

aloe vera, beauty, ie malayalam

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഭക്ഷണക്രമത്തിലും മാറ്റം വേണം. ശരീര ഭാരം കുറയ്ക്കുന്നതിലും ഡയറ്റ് വളരെയധികം പങ്കുവഹിക്കുന്നുണ്ട്. ശൈത്യകാലത്ത് ശരീരഭാരം കൂടുന്നുവെന്ന് പരാതിപ്പെടുന്നവരുണ്ട്. വ്യായാമ കുറവും ഉദാസീനമായ ജീവിതശൈലിയും മൂലമാണ് ചില ആളുകൾക്ക് ശരീര ഭാരം കൂടുന്നത്.

ഇത് പഴയ രീതിയിലാക്കാനും കഴിയുമെന്നതാണ് സന്തോഷം പകരുന്ന ഒരു കാര്യം. പ്രതിരോധശേഷി വർധിപ്പിക്കുകയും കുടൽ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരവും സിംപിളുമായ ഒരു മാർഗമുണ്ട്.

വേനൽക്കാലത്ത് ശരീര ഭാരം കുറക്കാൻ കറ്റാർ വാഴ ജ്യൂസ് നല്ലതാണെന്നു ന്യൂട്രീഷനിസ്റ്റ് അസ്ര ഖാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. “കറ്റാർ വാഴ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദഹനപ്രശ്നങ്ങൾക്ക് കറ്റാർവാഴ നല്ലതാണെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, എന്നാൽ കൂടുതൽ ഗവേഷണം ആവശ്യമാണ്,” അവർ പറഞ്ഞു. ദന്തസംരക്ഷണത്തിനും കറ്റാർ വാഴ നീര് നല്ലതാണെന്നും അവർ പറഞ്ഞു.

തയ്യാറാക്കുന്ന വിധം

കറ്റാർ വാഴ ജെൽ വെള്ളം ചേർത്ത് അടിച്ചെടുക്കുക
ഒരു ഗ്ലാസിലക്ക് മാറ്റിയശേഷം ചെറുനാരങ്ങ ചേർക്കുക.
വെറും വയറ്റിൽ കുടിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? ഈ ഡയറ്റ് നോക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Want to lose winter weight try this healthy aloe vera juice