/indian-express-malayalam/media/media_files/2025/09/02/weight-loss-2025-09-02-11-58-48.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കുക എന്നത് കേവലം ഒരു ഭാഗ്യപരീക്ഷണമല്ല, മറിച്ച് ചിട്ടയായ ജീവിതശൈലിയുടെയും അച്ചടക്കത്തിന്റെയും ഫലമാണ്. 90 ദിവസത്തിനുള്ളിൽ (3 മാസം) 20 കിലോയോളം ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ഫിറ്റ്‌നസ് ട്രെയിനറായ തക്കായ് ഇൻസ്റ്റഗ്രാമിലൂടെ 10 നിർദേശങ്ങൾ പങ്കുവച്ചിട്ടുണ്ട്.
1. മധുരപാനീയങ്ങളോട് വിടപറയുക
സോഡ, കൃത്രിമ മധുരം ചേർത്ത ജ്യൂസുകൾ, ആൽക്കഹോൾ എന്നിവയിൽ അനാവശ്യമായ കാലറികൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പകരം ശുദ്ധജലം, ഗ്രീൻ ടീ, അല്ലെങ്കിൽ ഇഞ്ചി ചേർത്ത നാരങ്ങാവെള്ളം എന്നിവ ശീലമാക്കുക.
Also Read: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ
2. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക
വൈറ്റ് ബ്രെഡ്, പേസ്ട്രികൾ, വറുത്ത പലഹാരങ്ങൾ എന്നിവ ഭാരം കുറയ്ക്കാൻ സഹായിക്കില്ല. പകരം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ, ഓട്‌സ് തുടങ്ങിയ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തുക.
3. രാത്രി ഭക്ഷണത്തിന് കൃത്യമായ സമയം
രാത്രി വൈകി ബിസ്കറ്റോ ജ്യൂസോ കഴിക്കുന്നത് വയറ്റിലെ കൊഴുപ്പ് വർധിപ്പിക്കാൻ കാരണമാകും. അതിനാൽ അത്താഴത്തിന് ഒരു നിശ്ചിത സമയം നിശ്ചയിക്കുകയും അത് കർശനമായി പാലിക്കുകയും ചെയ്യുക. അത്താഴത്തിന് ശേഷം വെള്ളം മാത്രം കുടിക്കുക.
4. വീട്ടുഭക്ഷണം ശീലമാക്കുക
ഫാസ്റ്റ് ഫുഡ് രുചികരമാണെങ്കിലും അവ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തകിടം മറിക്കും. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കാലറി നിയന്ത്രിക്കാനും പണം ലാഭിക്കാനും സഹായിക്കും.
Also Read: തണുപ്പുകാലത്ത് ബിപി കൂടുമോ? എത്ര തവണ പരിശോധിക്കണം?
5. നടത്തം നിർബന്ധമാക്കാം
ഭക്ഷണത്തിന് ശേഷം അൽപനേരം നടക്കുക, ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുക. ദിവസവും 10,000 ചുവടുകൾ നടക്കുന്നത് ലക്ഷ്യമിടുക. ഇത് കൊഴുപ്പ് വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കും.
6. സ്ട്രെങ്ത് ട്രെയിനിങ്
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഭാരമുയർത്തിയുള്ള വ്യായാമങ്ങൾ അല്ലെങ്കിൽ ബോഡി വെയ്റ്റ് വ്യായാമങ്ങൾ ചെയ്യുക. ഇത് പേശികളെ ബലപ്പെടുത്താനും ശരീരത്തിലെ കഠിനമായ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.
7. ജങ്ക് ഫുഡ് ഒഴിവാക്കുക
ബിസ്കറ്റ്, മധുരപലഹാരങ്ങൾ, ചിപ്‌സ് തുടങ്ങിയ ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കി പകരം പഴങ്ങളോ തൈരോ ലഘുഭക്ഷണമായി ഉപയോഗിക്കുക.
Also Read: ദിവസവും 4 മുട്ടകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
8. ഉറക്കം പ്രധാനം
ഉറക്കം കുറയുന്നത് വിശപ്പ് വർധിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും കാരണമാകും. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാനും കൊഴുപ്പ് കുറയാനും ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം അനിവാര്യമാണ്.
9. 'നോ' പറയാൻ പഠിക്കുക
പാർട്ടികളിലോ ആഘോഷവേളകളിലോ മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി അമിതമായി ഭക്ഷണം കഴിക്കരുത്. ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനും ആവശ്യമില്ലാത്ത ഭക്ഷണങ്ങളോട് വിസമ്മതിക്കാനും ശീലിക്കുക.
10. വിദഗ്ദ്ധ സഹായം തേടുക
കൃത്യമായ പ്ലാൻ ഇല്ലാതെ വ്യായാമം ചെയ്യുന്നത് സമയം പാഴാക്കാൻ മാത്രമേ സഹായിക്കൂ. മികച്ച ഫലം വേഗത്തിൽ ലഭിക്കാൻ ഒരു പ്രൊഫഷണൽ ട്രെയിനറുടെ സഹായം തേടുന്നത് ഉചിതമായിരിക്കും.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉപ്പ് എല്ലാവർക്കും വില്ലനല്ല: പക്ഷേ, ഈ 5 വിഭാഗക്കാർ സൂക്ഷിച്ചേ മതിയാകൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us