/indian-express-malayalam/media/media_files/2025/10/16/weight-loss-2025-10-16-08-18-06.jpg)
Source: Freepik
പുതുവർഷം വരുമ്പോൾ മിക്കവരും എടുക്കുന്ന പ്രധാന തീരുമാനങ്ങളിലൊന്ന് ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുമെന്നതാണ്. എന്നാൽ പലപ്പോഴും ജനുവരി കഴിയുമ്പോഴേക്കും ഈ ആവേശം തണുത്തുപോകാറുണ്ട്.
നടപ്പിലാക്കാൻ കഴിയാത്ത വലിയ ലക്ഷ്യങ്ങൾ വെക്കുന്നതാണ് ഇതിന് കാരണം. 2026-ൽ ആരോഗ്യകരമായ മാറ്റം ആഗ്രഹിക്കുന്നവർക്കായി ഫിറ്റ്നസ് വിദഗ്ധനായ സുമിത് പങ്കുവയ്ക്കുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ മൂന്ന് വഴികൾ നോക്കാം.
Also Read: ബീറ്റ്റൂട്ട് ജ്യൂസ് 3 മണിക്കൂറിനുള്ളിൽ രക്തസമ്മർദം കുറയ്ക്കുമെന്ന് പറയുന്നത് ശരിയാണോ?
1. ശാരീരികക്ഷമതയ്ക്ക് അനുയോജ്യമായ വ്യായാമങ്ങൾ തിരഞ്ഞെടുക്കുക
മറ്റൊരാൾ ചെയ്യുന്നത് കണ്ടോ ഇൻസ്റ്റാഗ്രാമിലെ റീലുകൾ നോക്കിയോ കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ മുതിരരുത്. ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്തമാണ്. നിങ്ങൾ ഇപ്പോൾ വ്യായാമം തുടങ്ങുന്ന ഒരാളാണെങ്കിൽ നിങ്ങളുടെ പരിമിതികൾ മനസിലാക്കി വേണം മുന്നോട്ട് പോകാൻ.
മറ്റുള്ളവരെ അനുകരിക്കാതെ, സ്വന്തം ശരീരത്തിന് ഇണങ്ങുന്ന വ്യായാമങ്ങൾ തിരഞ്ഞെടുക്കുന്നതിലാണ് വിജയം. 30 മുതൽ 40 മിനിറ്റ് വരെ ആഴ്ചയിൽ 5-6 ദിവസം തുടർച്ചയായി വ്യായാമം ചെയ്യുന്നത് തന്നെ വലിയൊരു വിജയമാണ്.
Also Read: ബിപി ഇടയ്ക്കിടെ പരിശോധിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ? എപ്പോഴൊക്കെ നോക്കണം?
2. ഇടവേളയ്ക്ക് ശേഷം തുടങ്ങുമ്പോൾ പതുക്കെയാവാം
അസുഖം മൂലമോ മറ്റ് തിരക്കുകൾ മൂലമോ വ്യായാമത്തിൽ ഇടവേള വന്നിട്ടുണ്ടെങ്കിൽ, പെട്ടെന്ന് തന്നെ കഠിനമായ വർക്കൗട്ടുകളിലേക്ക് മടങ്ങരുത്. ആദ്യത്തെ 10-15 ദിവസങ്ങൾ സ്ട്രെച്ചിങ്ങിനും ലഘുവായ വ്യായാമങ്ങൾക്കും മുൻഗണന നൽകുക.
പേശികളെയും സന്ധികളെയും പഴയ പരുവത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഈ സമയം ആവശ്യമാണ്. മുറിവുകളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാവാതിരിക്കാൻ ഈ രീതി സഹായിക്കും.
Also Read: ഭക്ഷണശേഷം 10 മിനിറ്റ് മാറ്റിവയ്ക്കാമോ? പ്രമേഹത്തെ വരുതിയിലാക്കാം
3. ഭാരം കുറയ്ക്കാൻ മാത്രമല്ല, ഊർജസ്വലത വർധിപ്പിക്കാൻ ശ്രമിക്കണം
വ്യായാമം എന്നാൽ കേവലം ഭാരം കുറയ്ക്കലോ വയറ് കുറയ്ക്കലോ മാത്രമല്ല. ശരീരത്തിന് ബലവും ഉന്മേഷവും നൽകുക എന്നതായിരിക്കണം പ്രാഥമിക ലക്ഷ്യം. ശരീരം കരുത്താർജിക്കുമ്പോൾ തൂക്കം താനേ കുറഞ്ഞുകൊള്ളും.
നടത്തത്തിലും ഇരിപ്പിലും വരുന്ന മാറ്റങ്ങളും ദൈനംദിന കാര്യങ്ങൾ ആയാസമില്ലാതെ ചെയ്യാൻ സാധിക്കുന്നതും വലിയ നേട്ടങ്ങളാണ്. പേശികളുടെ ആരോഗ്യത്തിനും ഊർജസ്വലതയ്ക്കും മുൻഗണന നൽകുന്ന രീതിയിൽ വ്യായാമക്രമം ചിട്ടപ്പെടുത്തുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാവിലെ മുട്ടയും പഴങ്ങളും, ചോക്ലേറ്റ് വല്ലപ്പോഴും മാത്രം; 53 ലും ഫിറ്റ്‌നസ് വിടാതെ ജോൺ എബ്രഹാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us