ഫോണിൽ സംസാരിക്കുമ്പോൾ നടക്കുക, ഭക്ഷണം നിന്നുകൊണ്ട് തയ്യാറാക്കുക തുടങ്ങിയ ചെറിയ ചെറിയ ശാരീരിക പ്രവൃത്തികളിലൂടെ ഒരാളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്ന് പഠനം. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ നേരിയ ശാരീരിക വ്യായാമങ്ങളും കുറഞ്ഞ സമ്മർദ്ദവും, മെച്ചപ്പെട്ട മാനസികാവസ്ഥയും ലോവർ ബോഡി മാസ് സൂചികയും (ബിഎംഐ) തമ്മിലുള്ള ഒരു ബന്ധത്തെ ചൂണ്ടിക്കാണിക്കുന്നു.

”ഇത്തരം പ്രവൃത്തികൾ ശാരീരിക വ്യായാമങ്ങളായി ജനങ്ങൾ ചിന്തിക്കുന്നതേ ഇല്ല. ജിമ്മിൽ പോകുന്നതിനെക്കാളും ദീർഘനേരം നടക്കുന്നതിനെക്കാളും നല്ലതാണ് ഇത്തരം ചെറിയ വ്യായാമങ്ങൾ,” എഴുത്തുകാരനും അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കൈനെസിയോളജി അസിസ്റ്റന്റ് പ്രൊഫസറുമായ ജേക്കബ് മേയർ പറഞ്ഞു. പഠനത്തിൽ 21 നും 35 നും ഇടയിൽ പ്രായമുളളവരെയാണ് ഉൾപ്പെടുത്തിയത്.

Read Also: ദിവസവും ബദാം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

”ആളുകൾക്ക് അവരുടെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ എളുപ്പമാണ്. വെറുതെ കളയുന്ന സമയം വീട്ടുജോലികളോ മറ്റ് ചെറിയ പ്രവൃത്തികളോ ചെയ്യുന്നത് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓട്ടത്തിന് പോകുന്നതിനേക്കാൾ കൂടുതൽ സ്ഥിരതയോടെ ചെയ്യാൻ കഴിയുന്ന ഒന്നാണ്,” മേയർ പറഞ്ഞു.

ഉദാഹരണത്തിന്, ശരിയായ സമയത്ത് ഉറങ്ങുക എന്നത് താരതമ്യേന ലളിതമായൊരു ജീവിതശൈലി മാറ്റമാണ്. നേരത്തെ ഉറങ്ങാൻ പോകുന്നതും സ്ഥിരമായ സമയത്ത് എഴുന്നേൽക്കുന്നതും ഒന്നിലധികം നേട്ടങ്ങൾ നൽകുന്നുവെന്ന് മേയർ പറഞ്ഞു. സ്‌ക്രീനിന് മുന്നിൽ ഇരിക്കുമ്പോൾ ജങ്ക് ഫുഡ് കഴിക്കുന്നത് പോലുള്ള കാര്യങ്ങളിൽ നിങ്ങൾ ഏർപ്പെടാത്ത സമയമാണ് ഉറക്കം.

Read in English: Walk while talking on the phone, stand when cooking to stay fit

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook