/indian-express-malayalam/media/media_files/2026/01/12/wake-up-2026-01-12-15-07-00.jpg)
Source: AI Image
രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അർധരാത്രിയിലോ പുലർച്ചെ 3 മണിയോടെയോ പെട്ടെന്ന് ഉറക്കം ഉണരുന്നത്. ഇതിന് പിന്നിൽ മാനസിക സമ്മർദമാണെന്ന് കരുതി നമ്മൾ പലപ്പോഴും തള്ളിക്കളയാറുണ്ട്. എന്നാൽ ഇതിന് പ്രധാന കാരണം നിങ്ങളുടെ പ്രഭാതഭക്ഷണത്തിലെ പാകപ്പിഴകളാണെന്ന് പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ വ്യക്തമാക്കുന്നു.
Also Read: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ
എന്താണ് ഇതിന് പിന്നിലെ ശാസ്ത്രം?
പലരും പ്രഭാതഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി ഉൾപ്പെടുത്താറുണ്ട്. ഉദാഹരണത്തിന്, ധാരാളം പഞ്ചസാരയോ മാവോ അടങ്ങിയ വിഭവങ്ങൾ. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും, പിന്നീട് അത്രതന്നെ വേഗത്തിൽ താഴുകയും ചെയ്യുന്നു.
പകൽ സമയത്ത് രക്തത്തിലെ പഞ്ചസാര കുറയുമ്പോൾ നമ്മൾ ഭക്ഷണം കഴിച്ച് അത് പരിഹരിക്കും. എന്നാൽ രാത്രിയിൽ ഉറങ്ങുന്ന സമയത്ത് പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുമ്പോൾ, ശരീരം അത് പരിഹരിക്കാനായി കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഇവ സ്ട്രെസ് ഹോർമോണുകൾ ആയതുകൊണ്ട് തന്നെ തലച്ചോറിനെ ഉണർത്തുകയും പുലർച്ചെ 3 മണിയോടെ ഉറക്കം തടസപ്പെടാൻ കാരണമാവുകയും ചെയ്യുന്നു.
Also Read: തണുപ്പുകാലത്ത് ബിപി കൂടുമോ? എത്ര തവണ പരിശോധിക്കണം?
പരിഹാരം എന്ത്?
നന്നായി ഉറങ്ങാൻ പ്രഭാതഭക്ഷണത്തിൽ മാറ്റം വരുത്തിയാൽ മതിയെന്നാണ് പൂജ മഖിജ നിർദേശിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിൽ മുട്ട, പനീർ, മുളപ്പിച്ച ധാന്യങ്ങൾ തുടങ്ങിയ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
Also Read: ദിവസവും 4 മുട്ടകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ധാരാളം നാരുകൾ അടങ്ങിയ പച്ചക്കറികളോ ധാന്യങ്ങളോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഊർജം സാവധാനം മാത്രം പുറത്തുവിടാൻ സഹായിക്കും. അമിതമായി മധുരമുള്ള ഭക്ഷണങ്ങളും കഫീൻ അടങ്ങിയ പാനീയങ്ങളും രാത്രിയിൽ ഒഴിവാക്കുന്നതും ഗുണകരമാണ്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉപ്പ് എല്ലാവർക്കും വില്ലനല്ല: പക്ഷേ, ഈ 5 വിഭാഗക്കാർ സൂക്ഷിച്ചേ മതിയാകൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us