scorecardresearch

പ്രമേഹ രോഗികളിൽ കാഴ്ച നഷ്ടപ്പെടുന്നത് വിറ്റാമിൻ എ തടയും

പ്രമേഹം, വിറ്റാമിൻ എ യുടെ കുറവ്, റെറ്റിനോപ്പതി മൂലമുണ്ടാകുന്ന കാഴ്ച കുറവ് എന്നിവ തമ്മിൽ ബന്ധമുണ്ടാകാമെന്ന് ഗവേഷണത്തിൽ കണ്ടെത്തി

diabetic, eye, ie malayalam

പല ഇന്ത്യക്കാരെയും ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. പ്രമേഹ രോഗികളിൽ സാധാരണ കണ്ടുവരുന്ന നേത്രരോഗമായ റെറ്റിനോപ്പതി കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കും. എന്നാൽ വിറ്റാമിൻ എ മൂലം പ്രമേഹ രോഗികളിൽ കാഴ്ചശക്തി എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ച് ഒരു പുതിയ പഠനം പറയുന്നു.

പ്രമേഹം, വിറ്റാമിൻ എ യുടെ കുറവ്, റെറ്റിനോപ്പതി മൂലമുണ്ടാകുന്ന കാഴ്ച കുറവ് എന്നിവ തമ്മിൽ ബന്ധമുണ്ടാകാമെന്ന് ഗവേഷണത്തിൽ കണ്ടെത്തി. പിന്നീടുള്ള ഘട്ടങ്ങളിൽ, റെറ്റിനയുടെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ടെങ്കിലും, അതിന്റെ ആദ്യഘട്ടത്തിൽ, ഒരു വ്യക്തിക്ക് അതു കൂടാതെ കാഴ്ചശക്തി നഷ്ടപ്പെടാമെന്ന് അമേരിക്കൻ ജേണൽ ഓഫ് പാത്തോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ശാസ്ത്രജ്ഞർ പറയുന്നു.

Read Also: കൊറോണ: പ്രമേഹ രോഗികൾ എടുക്കേണ്ട മുൻകരുതലുകൾ

”മുൻ‌കാല പഠനത്തിൽ, പ്രമേഹം റെറ്റിനയിൽ വിറ്റാമിൻ എ യുടെ കുറവുണ്ടാക്കുന്നുവെന്ന് കണ്ടെത്തി, ഇത് രക്തക്കുഴലുകളിൽ എന്തെങ്കിലും മാറ്റങ്ങൾ കാണിക്കുന്നതിന് മുമ്പുതന്നെ കാഴ്ചശക്തി കുറയാൻ ഇടയാകുന്നു. ഈ കണ്ടെത്തൽ റെറ്റിനയിലെ വിറ്റാമിൻ എ യുടെ അപര്യാപ്തത മൂലമാകാം നേരത്തെ കാഴ്ച ശക്തി കുറയുന്നതെന്ന അനുമാനത്തിലേക്ക് നയിച്ചു,” ഒക്‌ലഹോമ സിറ്റിയിലുളള ഒക്‌ലഹോമ ഹെൽത്ത് സയൻസസ് സെന്ററിലെ ഡോ. ഗെന്നഡി മൊയ്സ്‌യേവ് പറഞ്ഞു.

ചുണ്ടെലികളുടെ മൂന്ന് ഗ്രൂപ്പുകളിലാണ് ഗവേഷണം നടത്തിയത്. “9-സിസ്-റെറ്റിനൽ” ഉപയോഗിച്ച് ചികിത്സ ലഭിച്ച എലികൾക്ക് കാഴ്ച മെച്ചപ്പെട്ടതായി കണ്ടെത്തി. വിറ്റാമിൻ എ യുടെ കുറവ് റെറ്റിനോപ്പതിയുടെ പ്രാരംഭ ഘട്ടത്തിൽ കാഴ്ചയുടെ പ്രവർത്തനം കുറയ്ക്കുന്നതിന് കാരണമാകുമെന്ന ഞങ്ങളുടെ പുതിയ സിദ്ധാന്തത്തെ ഈ ഗവേഷണം പിന്തുണയ്ക്കുന്നതായി ഗവേഷകൻ പറഞ്ഞു.

Read in English: Vitamin A can prevent vision loss among diabetic patients

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Vitamin a can prevent vision loss among diabetic patients study

Best of Express