/indian-express-malayalam/media/media_files/2025/11/29/vira-kohli-2025-11-29-11-04-20.jpg)
വിരാട് കോഹ്‌ലി
ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് അദ്ദേഹത്തിന്റെ കർശനമായ ഭക്ഷണരീതിയാണ്. കഠിനമായ പരിശീലനത്തിനപ്പുറം, ഭക്ഷണ രീതിയിലെ ചിട്ടയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
മുംബൈ ആസ്ഥാനമായുള്ള ഓർത്തോപീഡിക് സർജനും ആരോഗ്യ വിദഗ്ധനുമായ ഡോ.മനൻ വോറയാണ് കോഹ്‌ലിയുടെ ഈ ഭക്ഷണക്രമം വിശകലനം ചെയ്ത് ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കോഹ്‌ലി ദിവസവും പിന്തുടരുന്ന സസ്യാധിഷ്ഠിത ഭക്ഷണരീതിയും, 'എണ്ണയില്ല, മസാലയില്ല' എന്ന അദ്ദേഹത്തിന്റെ കണിശമായ നിയമവുമാണ് ഡോക്ടർ വിശദീകരിക്കുന്നത്.
Also Read: മരുന്ന്, വ്യായാമം, ഉപ്പ് കുറഞ്ഞ ഭക്ഷണം; രക്തസമ്മർദം നിയന്ത്രിക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
മാംസാഹാരത്തിൽ നിന്നുള്ള മാറ്റം: കാരണം ആരോഗ്യപ്രശ്നം
ഒരു കാലത്ത് ദിവസവും മൂന്നു നേരം മാംസം കഴിച്ചിരുന്ന, 'ബട്ടർ ചിക്കൻ' ഏറെ ഇഷ്ടപ്പെട്ടിരുന്ന കോഹ്‌ലി എങ്ങനെയാണ് ഈ മാറ്റത്തിലേക്ക് എത്തിയതെന്ന ചോദ്യത്തിന് ഡോ. മനൻ മറുപടി നൽകിയിട്ടുണ്ട്. ഒരു പഴയ അഭിമുഖത്തിൽ കോഹ്‌ലി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ആരോഗ്യപരമായ വെല്ലുവിളിയാണ് വിരാടിനെ തന്റെ ഭക്ഷണത്തിന്റെ 90 ശതമാനത്തോളം സസ്യാധിഷ്ഠിത ഡയറ്റിലേക്ക് എത്തിച്ചത്.
"എനിക്ക് അസിഡിറ്റി പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതാണ് ഈ മാറ്റത്തിന് കാരണം. ഡോക്ടർമാർ മാംസാഹാരം കുറയ്ക്കാൻ ആവശ്യപ്പെട്ടു," കോഹ്‌ലി പറഞ്ഞു. ഈ നിർദേശം സ്വീകരിച്ച് ഭക്ഷണക്രമം പൂർണമായി മാറ്റിയതോടെ സംഭവിച്ച മാറ്റം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. "ഓരോ കളിയിലും എന്റെ ഊർജം 120% ആയിരുന്നു. ശരീരത്തിൽ ഒരിടത്തും സ്റ്റിഫ്നസ് ഉണ്ടായിരുന്നില്ല," കോഹ്‌ലി വ്യക്തമാക്കി.
Also Read: നേരത്തെ അത്താഴം, പതിവ് വ്യായാമം; പ്രീ-ഡയബറ്റിസ് മാറ്റിയെടുക്കാൻ ഈ 4 കാര്യങ്ങൾ ശീലമാക്കൂ
സസ്യ പ്രോട്ടീനുകളിലാണ് ആശ്രയം
ഡോ.മനന്റെ അഭിപ്രായത്തിൽ, നിലവിൽ കോഹ്‌ലിയുടെ ഭക്ഷണക്രമം ഉയർന്ന ഗുണമേന്മയുള്ള സസ്യ പ്രോട്ടീനുകളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. പയർവർഗങ്ങൾ, ലെഗ്യൂംസ്, ടോഫു, ക്വിനോവ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. പേശികളുടെ പുനർനിർമ്മാണത്തിനും, ശക്തിക്കും, അതിവേഗത്തിലുള്ള ശക്തിക്കും ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഈ സസ്യാഹാരങ്ങൾ കോഹ്‌ലിക്ക് നൽകുന്നു.
Also Read: മെലിയാൻ ആഗ്രഹമുണ്ടോ? 50 ദിവസം കൊണ്ട് 15 കിലോ കുറയ്ക്കാൻ 15 വഴികൾ
ഫിറ്റ്നസിന്റെ താക്കോൽ: 'എണ്ണയോ മസാലയോ ഇല്ല' എന്ന നിയമം
എണ്ണ, വറുത്തത്, മസാലകൾ, മറ്റ് കനത്ത ഭക്ഷണങ്ങൾ എന്നിവ പൂർണയി ഒഴിവാക്കുക എന്നതാണ് കോഹ്‌ലിയുടെ വിട്ടുവീഴ്ചയില്ലാത്ത നിയമം. ഈ ഭക്ഷണങ്ങൾ ശരീരത്തിൽ വീക്കം ഉണ്ടാക്കാനും, വീണ്ടെടുക്കൽ പ്രക്രിയ മന്ദഗതിയിലാക്കാനും, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വർധിപ്പിക്കാനും കാരണമാകുമെന്ന് ഡോ.മനൻ വിശദീകരിച്ചു.
കോഹ്‌ലി പറയുന്നതുപോലെ, തന്റെ ഭക്ഷണം കാണാൻ ബോറിങ് ആണെങ്കിലും, ആ ലാളിത്യമാണ് അത് ഫലപ്രദമാക്കുന്നത്. "കുറഞ്ഞ എണ്ണ, കുറഞ്ഞ രുചി കൂട്ടാനുള്ള ചേരുവകൾ, പരമാവധി പ്രവർത്തനക്ഷമത എന്നതാണ് കോഹ്‌ലിയുടെ രീതി. ഈ സമീപനം കാലറി നിയന്ത്രിക്കാനും, അതിവേഗത്തിലുള്ള വീണ്ടെടുക്കലിനും, ഒരു അത്‌ലറ്റിന് ആവശ്യമായ മികച്ച ശരീരഘടന നിലനിർത്താനും സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രണവിന് ഇഷ്ടം ചപ്പാത്തിയും ബീഫ് ഫ്രൈയും; രുചിക്ക് കോട്ടം വരാതെ എങ്ങനെ ആരോഗ്യകരമാക്കാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us