scorecardresearch
Latest News

ഇന്റർനെറ്റിൽ കാണുന്നതെല്ലാം പരീക്ഷിക്കരുത്; ഈ വൈറൽ ചർമ്മസംരക്ഷണ ട്രെൻഡുകളെ സൂക്ഷിക്കുക

പ്രകൃതിദത്തമായ ചർമ്മ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നതിന് ധാരാളം കാരണങ്ങളുണ്ട്. എന്നാൽ കഴിക്കാൻ കഴിയുന്നതെല്ലാം മുഖത്ത് പുരട്ടാൻ പാടില്ല

skincare, beauty tips, ie malayalam,skincare tips, three things for skincare, important things for skin, moisturise for healthy skin, sunscreen for healthy skin, cleanser for healthy skin, things to considered for healthy skin
പ്രതീകാത്മക ചിത്രം

നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ ചർമ്മ പ്രശ്‌നങ്ങൾക്കും, സോഷ്യൽ മീഡിയയിൽ പെട്ടെന്ന് പരിഹാരം കണ്ടേക്കാം. അത് അതിശയകരമായ ഫലങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും അത്തരം ഹാക്കുകൾക്കെതിരെ ഡെർമറ്റോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.

‘ഏറ്റവും അപകടകരമായ 3 ടിക് ടോക്ക് ട്രെൻഡുകൾ’ എന്ന തലക്കെട്ടോടെ ചർമ്മ വിദഗ്ധയായ ഡോ. ഗീതിക മിത്തൽ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. “ഓരോ ചർമ്മവും വ്യത്യസ്തമാണ്. ഒരാൾക്ക് ഗുണം ലഭിക്കുന്നത് മറ്റൊരാളിൽ പ്രവർത്തിക്കണമെന്നില്ല.നിങ്ങൾക്ക് ചർമ്മസംരക്ഷണ ആശങ്കകളുണ്ടെങ്കിൽ, ഇന്റർനെറ്റിൽ നിന്ന് സഹായം സ്വീകരിക്കുന്നതിന് പകരം ഒരു ആരോഗ്യ വിദഗ്ധരെ സമീപിക്കുക, ”ഡോ. ഗീതിക പറയുന്നു.

ബ്ലാക്ക് ഹെഡ് മാറ്റാനുള്ള ഹാക്കിനെക്കുറിച്ചാണ് ആദ്യം പറയുന്നത്. മൂക്കിന് മുകളിലെ ബ്ലാക്ക്‌ഹെഡ്‌സ് വളരെ സാധാരണമാണ്. “എന്നാൽ അവ നീക്കാനായി ഇന്റർനെറ്റിൽ കാണുന്നപോലെയൊന്നും ചെയ്യേണ്ടതില്ല. കാരണം അവ നിങ്ങളുടെ ചർമ്മത്തിന് കൂടുതൽ കഠിനമാകുകയും വരണ്ടതാക്കുകയും ചെയ്യും.” പകരം സാലിസിലിക് ആസിഡോ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അവർ നിർദേശിച്ചു.

“കൂടാതെ, ഹൈഡ്ര-ഫേഷ്യൽ പോലുള്ള ചികിത്സകൾ വഴി ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാൻ സാധിക്കും. നിങ്ങളുടെ ചർമ്മത്തിന്റെ തരവും ആവശ്യകതകളും അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ അറിയാൻ ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുക,” ഡോ.ഗീതിക പറഞ്ഞു.

വീട്ടിൽ നിർമ്മിച്ച കോഫി മാസ്കുകൾ. കോഫി സ്‌ക്രബുകൾ ചർമ്മത്തിലെ മൃതകോശങ്ങളെ പ്രകാശിപ്പിക്കുന്നതിനും നീക്കം ചെയ്യുന്നതിനും മികച്ചതാണ്. എന്നാൽ ഇതിനായി സാധാരണമായ കാപ്പി ഉപയോഗിക്കുന്നത് സെൻസിറ്റീവ് ചർമ്മത്തിൽ (കണ്ണുകൾക്ക് താഴെ, മുഖം, കക്ഷം ) ഉരച്ചിലുണ്ടാക്കും.

മഞ്ഞൾ പോലെയുള്ള പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കൾ. പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് പകരം പ്രകൃതിദത്തമായ ചർമ്മ സംരക്ഷണം ഉപയോഗിക്കുന്നതിന് ധാരാളം കാരണങ്ങളുണ്ട്. എന്നാൽ നിങ്ങൾ കഴിക്കുന്നതെല്ലാം നിങ്ങളുടെ മുഖത്ത് പുരട്ടാൻ കഴിയില്ല. “ഞാൻ വളർന്നു വന്ന കാലം മുതൽ കേൾക്കുന്ന ഒന്നാണ് കഴിക്കുന്നതെല്ലാം മുഖത്ത് പുരട്ടാൻ പറ്റും എന്നത്. ഇത് സത്യമല്ല. മുഖത്ത് മുളകോ കറുവപ്പട്ട പൊടിയോ ഉപയോഗിക്കുന്നത് സങ്കൽപ്പിക്കുക. അത് നിങ്ങളുടെ മുഖത്തെ പൊള്ളിക്കും, ”ഡോ.ഗീതിക പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്തരം ചികിത്സകളിൽ നിന്ന് വിട്ടുനിൽക്കേണ്ടത്?

ഇത്തരം പ്രതിവിധികൾ ചർമ്മത്തിലെ അണുബാധകൾ, പിഗ്മെന്റേഷൻ, മുഖക്കുരു എന്നിവയ്ക്ക് കാരണമായേക്കാം. ഇത് സ്ഥിരമായ പാടുകളിലേക്കും നയിച്ചേക്കാം. “ബ്ലാക്ക്‌ഹെഡ്‌സിനെതിരെയുള്ള ഹാക്കുകൾ അപകടസാധ്യതയുള്ളതാണ്. കാരണം അവ നിങ്ങളുടെ ചർമ്മത്തിന് ഹാനികരമാകുന്ന ചേരുവകൾ ഉപയോഗിച്ചേക്കാം,” നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കോസ്മെറ്റിക് ഡെർമറ്റോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. കൽപ്പന സാരംഗി പറയുന്നു.

ഉദാഹരണത്തിന്, ചില വിദ്യകളിൽ ബേക്കിങ് സോഡ, നാരങ്ങ നീര് എന്നിവ ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു. ഇത് അസിഡിറ്റി ഉള്ളതും ചർമ്മത്തെ ഇറിറ്റേറ്റ് ചെയ്യുന്നതിനു കാരണമാകുന്നു. “കൂടാതെ, ബ്ലാക്ക്ഹെഡ് എക്സ്ട്രാക്റ്റർ ടൂൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അത് പാടുകളിലേക്കോ അണുബാഘയിലേക്കോ നയിച്ചേക്കാം. ചില ഉൽപ്പന്നങ്ങൾ അലർജിക് കോൺടാക്റ്റ് ഡെർമറ്റൈറ്റിസിന് കാരണമാകും, ”ഡോ. കൽപ്പന പറയുന്നു.

ബ്ലാക്ക്ഹെഡ്സിനെ ചെറുക്കാൻ സഹായിക്കുന്ന കാര്യങ്ങളെക്കുറിച്ച് കെയർ ഹോസ്പിറ്റൽ ഡെർമറ്റോളജിസ്റ്റ് ഡോ. സ്വപ്ന പ്രിയ പറയുന്നു.

സ്ഥിരമായ ചർമ്മസംരക്ഷണ ദിനചര്യ: കെൻസിങ്, എക്‌സ്‌ഫോളിയേഷൻ, മോയ്സ്ചറൈസേഷൻ എന്നിവ ദിനചര്യയിൽ ഉൾപ്പെടുത്തുക. ബ്ലാക്ക്ഹെഡ്സിന് കാരണമാകുന്ന അധിക എണ്ണയും മറ്റു ചർമ്മകോശങ്ങളും അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും. ദിവസത്തിൽ രണ്ടുതവണ ക്ലെൻസർ ഉപയോഗിക്കുക. മൃദുവായ സ്‌ക്രബ് അല്ലെങ്കിൽ കെമിക്കൽ എക്‌സ്‌ഫോളിയന്റ് വഴി സുഷിരങ്ങൾ അൺക്ലോഗ് ചെയ്യാനും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും സഹായിക്കും. നോൺ-കോമഡോജെനിക് മോയ്സ്ചറൈസർ ഉപയോഗിച്ചുള്ള മോയ്സ്ചറൈസിംഗ് ചർമ്മത്തിലെ ജലാംശം നിലനിർത്താനും എണ്ണയുടെ അമിത ഉത്പാദനം തടയാനും സഹായിക്കും.

സാലിസിലിക് ആസിഡ്, ബെൻസോയിൽ പെറോക്സൈഡ് അല്ലെങ്കിൽ റെറ്റിനോയിഡുകൾ പോലെയുള്ളവ സുഷിരങ്ങൾ അൺക്ലോഗ് ചെയ്യാനും ബ്ലാക്ക്ഹെഡ്സ് കുറയ്ക്കാനും സഹായിക്കും. സാലിസിലിക് ആസിഡ് ഒരു ബീറ്റാ-ഹൈഡ്രോക്‌സി ആസിഡാണ്. ഇത് സുഷിരങ്ങളിലെ എണ്ണയും നിർജ്ജീവമായ ചർമ്മകോശങ്ങളും അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിയുന്ന ഒരു ആൻറി ബാക്ടീരിയൽ ഏജന്റാണ് ബെൻസോയിൽ പെറോക്സൈഡ്. വിറ്റാമിൻ എ ഡെറിവേറ്റീവുകളാണ് റെറ്റിനോയിഡുകൾ, ഇത് ചർമ്മത്തിലെ എണ്ണ ഉൽപാദനം സാധാരണ നിലയിലാക്കാനും ബ്ലാക്ക്ഹെഡ്സിന്റെ രൂപീകരണം കുറയ്ക്കാനും സഹായിക്കും.

പ്രൊഫഷണൽ ചികിത്സകൾ: കെമിക്കൽ പീൽസ്, മൈക്രോഡെർമാബ്രേഷൻ, എക്സ്ട്രാക്ഷൻ പോലെ ഡെർമറ്റോളജിസ്റ്റ് നടത്തുന്ന പ്രൊഫഷണൽ ചികിത്സകൾ വഴി ബ്ലാക്ക്ഹെഡ്സ് ഫലപ്രദമായി നീക്കം ചെയ്യാൻ കഴിയും.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Viral skincare trends you must stay away from

Best of Express