scorecardresearch

വ്യായാമം ഉപേക്ഷിച്ച ഒരു വർഷം, ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചു; 47-ാം വയസിൽ വിദ്യ ബാലന്റെ തകർപ്പൻ മേക്കോവർ

ജിമ്മിൽ പോകാതെയും കഠിനമായ വ്യായാമങ്ങൾ ചെയ്യാതെയും എങ്ങനെയാണ് ഭാരം കുറച്ചതെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം

ജിമ്മിൽ പോകാതെയും കഠിനമായ വ്യായാമങ്ങൾ ചെയ്യാതെയും എങ്ങനെയാണ് ഭാരം കുറച്ചതെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
vidhya balan

വിദ്യാ ബാലൻ

ബോളിവുഡ് താരം വിദ്യ ബാലന് ഇന്ന് 47-ാം ജന്മദിനം. പ്രായം കൂടുന്തോറും സൗന്ദര്യവും ആരോഗ്യവും വർധിക്കുന്ന വിദ്യയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ജിമ്മിൽ പോകാതെയും കഠിനമായ വ്യായാമങ്ങൾ ചെയ്യാതെയും എങ്ങനെയാണ് ഭാരം കുറച്ചതെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

Advertisment

എന്താണ് വിദ്യയുടെ ഡയറ്റ് രഹസ്യം?

വർഷങ്ങളായി താൻ വണ്ണം കുറയ്ക്കാൻ കഠിനമായി പരിശ്രമിച്ചിരുന്നുവെന്നും എന്നാൽ ഓരോ തവണ ഭാരം കുറയുമ്പോഴും അത് ഇരട്ടിയായി തിരിച്ചുവരികയായിരുന്നുവെന്നും വിദ്യ പറയുന്നു. എന്നാൽ ഈ വർഷം ചെന്നൈയിലെ 'അമുറ' എന്ന ന്യൂട്രീഷ്യൻ ഗ്രൂപ്പിനെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് താരം വെളിപ്പെടുത്തി.

Also Read: 14 ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

"എന്റെ ശരീരത്തിലുള്ളത് കൊഴുപ്പല്ല, മറിച്ച് വീക്കമാണ് എന്നാണ് അവർ പറഞ്ഞത്. തുടർന്ന് വീക്കം കുറയ്ക്കാനാവശ്യമായ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് അവർ എനിക്ക് നിർദേശിച്ചു," വിദ്യ പറഞ്ഞു.

വ്യായാമം ഉപേക്ഷിച്ച ഒരു വർഷം

ഏറ്റവും അത്ഭുതകരമായ കാര്യം, ഈ ഒരു വർഷം താൻ വ്യായാമമേ ചെയ്തിട്ടില്ല എന്നതാണ്. വ്യായാമം താൽക്കാലികമായി നിർത്താൻ ഡോക്ടർമാർ നിർദേശിച്ചതോടെ ഭക്ഷണക്രമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അത്ഭുതകരമായ ഫലം ലഭിക്കുകയും ചെയ്തു.

Also Read: അറിയാതെ പോകുന്ന രോഗങ്ങൾ; 2026 ൽ ഇന്ത്യക്കാർ ശ്രദ്ധിക്കേണ്ട 5 ആരോഗ്യ കാര്യങ്ങൾ

ശരീരത്തിന് ചേരാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക

ആരോഗ്യകരമെന്ന് കരുതുന്ന ചീര, കുമ്പളങ്ങ എന്നിവ പോലും തന്റെ ശരീരത്തിന് വീക്കമുണ്ടാക്കുന്നുവെന്ന് താരം കണ്ടെത്തി. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണെന്നും അതിനാൽ മറ്റൊരാൾക്ക് ഗുണകരമായത് നമുക്ക് ദോഷകരമായേക്കാം എന്നും വിദ്യ ഓർമ്മിപ്പിക്കുന്നു. 

Also Read: ഭക്ഷണമല്ല, നിങ്ങളുടെ ശീലങ്ങളാണ് പ്രശ്നം; ആരോഗ്യത്തെ നശിപ്പിക്കുന്ന 7 മോശം ശീലങ്ങൾ

വിദ്യയെ സംബന്ധിച്ചിടത്തോളം, ഫിറ്റ്നസ് രഹസ്യം അവരുടെ പ്ലേറ്റിലുള്ളത് മാത്രമല്ല, മറിച്ച് വീക്കം തടയുന്ന ഭക്ഷണം, സ്ഥിരമായ ചലനം, സമ്മർദം കുറയ്ക്കൽ എന്നിവയുടെ ഒരു കൂടിച്ചേരലാണ്. ശരീരപ്രകൃതിയുടെ പേരിൽ നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിന് തന്റെ ഈ മാറ്റത്തിലൂടെ മറുപടി നൽകുകയാണ് വിദ്യ ബാലൻ. വണ്ണം കുറയ്ക്കുക എന്നതിലുപരി ആരോഗ്യകരമായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കുക എന്നതാണ് പ്രധാനമെന്ന് താരം ആരാധകരെ ഓർമ്മിപ്പിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഏഴ് ദിവസം കൊണ്ട് ഫാറ്റി ലിവർ അകറ്റാം; കരൾ ശുദ്ധീകരിക്കാൻ ഒരു അദ്ഭുത പാനീയം

Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: