സസ്യഭക്ഷണം കഴിക്കുന്നവർക്ക് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നില്ലെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. ചിക്കൻ, സാൽമൺ, മുട്ട തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് മാംസാഹാരം കഴിക്കുന്നവർക്ക് പ്രോട്ടീൻ ലഭിക്കുന്നുണ്ടെങ്കിലും, പ്രോട്ടീൻ അടങ്ങിയ സമീകൃതാഹാരം കഴിക്കാൻ സസ്യാഹാരികൾക്കും നിരവധി ഓപ്ഷനുകൾ ഉണ്ട്.
വെജിറ്റേറിയന്‍കാർക്ക് അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് അസ്ര ഖാൻ.
പയർ: 100 ഗ്രാം പയറിലൂടെ 7-8 ഗ്രാം പ്രോട്ടീൻ ലഭിക്കും. അതിൽ ചെറുപയർ, വൻപയർ, വെള്ള കടല, മുതലായവ ഉൾപ്പെടുന്നു.
ക്വിനോവ: ഇതിൽ എല്ലാ അവശ്യ അമിനോ ആസിഡുകളും ഉണ്ട്. 100 ഗ്രാം ക്വിനോവ കഴിച്ചാൽ, നിങ്ങൾക്ക് 9 ഗ്രാം പ്രോട്ടീൻ ലഭിക്കും.
മത്തങ്ങക്കുരു: ഒരു ടേബിൾസ്പൂൺ മത്തങ്ങക്കുരു 5 ഗ്രാം പ്രോട്ടീൻ നൽകും.
തൈര്: 100 ഗ്രാം തൈരിൽ നിന്ന് നിങ്ങൾക്ക് 9 ഗ്രാം പ്രോട്ടീൻ ലഭിക്കും.
പനീർ/ടോഫു: 100 ഗ്രാം പനീർ കഴിച്ചാൽ നിങ്ങൾക്ക് 16 ഗ്രാം പ്രോട്ടീനും 100 ഗ്രാം ടോഫു കഴിച്ചാൽ 8 ഗ്രാം പ്രോട്ടീനും ലഭിക്കും.
പ്രോട്ടീന്റെ കുറവ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഓർമ്മിക്കുക. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാത്തത് എല്ലുകളെ ദുർബലപ്പെടുത്തുകയും ഒടിവുകൾക്ക് കാരണമാവുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള സിംപിൾ ഡയറ്റ് ടിപ്‌സുകൾ