scorecardresearch
Latest News

വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ? പ്രമേഹരോഗികൾക്കുള്ള മികച്ച ഡയറ്റ് ഏതാണ്?

പ്രമേഹ ബാധിതരോട് എനിക്ക് പറയാനുള്ളത് മാംസാഹാരം ഉപേക്ഷിക്കരുതെന്നാണ്, കാരണം ഇവ പ്രോട്ടീന്റെ നല്ല ഉറവിടങ്ങളാണ്

food, health, ie malayalam

വെജിറ്റേറിയൻ ഡയറ്റാണോ അതോ നോൺ വെജിറ്റേറിയൻ ഡയറ്റാണോ പിന്തുടരേണ്ടതെന്ന് പ്രമേഹ ബാധിതർ ഡോക്ടർമാരോട് ചോദിക്കാറുണ്ട്. ഇതിനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് സംസാരിക്കുകയാണ് ഡോ.അനൂപ് മിശ്ര. നോൺ-വെജിറ്റേറിയൻ രാജ്യങ്ങളിൽ വെജിറ്റേറിയൻ ഡയറ്റുകളുടെ പ്രചാരം വർധിച്ചുകൊണ്ടിരിക്കുകയാണ്. വെജിറ്റേറിയൻ ഭക്ഷണക്രമം വൈവിധ്യമാർന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ലാക്ടോ-വെജിറ്റേറിയൻ ഡയറ്റുകൾ: മാംസം, മത്സ്യം, കോഴി, മുട്ട എന്നിവയും അവ അടങ്ങിയ ഭക്ഷണങ്ങളും പാലുൽപ്പന്നങ്ങൾ (പാൽ, ചീസ്, തൈര്, വെണ്ണ) എന്നിവയും ഇവയിൽ ഒഴിവാക്കുന്നു.

ഓവോ-വെജിറ്റേറിയൻ ഡയറ്റുകൾ: മുട്ടകൾ കഴിക്കാം. എന്നാൽ മാംസം, കോഴി, സമുദ്രവിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ ഒഴിവാക്കുക.

ലാക്ടോ ഓവോ വെജിറ്റേറിയൻ ഡയറ്റുകൾ: പാലുൽപ്പന്നങ്ങളും മുട്ടയും കഴിക്കാം. മാംസം, മത്സ്യം, കോഴി എന്നിവ ഒഴിവാക്കുക.

വീഗൻ ഡയറ്റ്: മാംസം, കോഴി, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവയും ഈ ഉൽപ്പന്നങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക.

മിക്ക ഇന്ത്യക്കാരും ലാക്ടോ-ഓവോ വെജിറ്റേറിയൻകാരാണ്. സസ്യാധിഷ്ഠിത വെജിറ്റേറിയൻ ഡയറ്റ് നല്ലതും ഒന്നിലധികം ഗുണങ്ങളുള്ളതുമാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു, രക്തത്തിലെ കൊളസ്ട്രോൾ, ഭാരം കുറയ്ക്കുന്നു. കുടൽ രോഗങ്ങൾ (ഡൈവർട്ടിക്യുലൈറ്റിസ്), വൃക്കയിലെ കല്ലുകൾ, തിമിരം, ചില അർബുദങ്ങൾ എന്നിവയും വെജിറ്റേറിയൻ/വീഗൻ ഡയറ്റുകാരിൽ കുറവാണ്.

ഈ ഡയറ്റുകളൊന്നും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നില്ല, മാത്രമല്ല അത് വർധിപ്പിക്കുകയും ചെയ്യാം. വീഗൻ ഡയറ്റുകളുടെ ചെറിയൊരു (മൂന്ന് മാസം വരെ) കാലയളവു പോലും പ്രമേഹ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. പിന്നെ എന്തുകൊണ്ടാണ് പല വെജിറ്റേറിയൻ ഇന്ത്യക്കാർക്കും പ്രമേഹം, ഹൃദയം, കരൾ രോഗങ്ങൾ വരുന്നത്?.

വെജിറ്റേറിയൻ ഡയറ്റ് മാത്രം പിന്തുടർന്നാൽ പോര. കഴിക്കുന്ന ഭക്ഷണങ്ങൾ സന്തുലിതവും ഉപാപചയ പ്രവർത്തനത്തിന് സഹായകരവുമായിരിക്കണം. ഒന്നാമതായി, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ (അരി, നാൻ മുതലായവ) ഉയർന്ന അളവിൽ കഴിക്കുന്നു. ഭക്ഷണത്തിനു ശേഷമുള്ള എല്ലാ ഉപാപചയ പ്രവർത്തനങ്ങളെയും ഇത് ബാധിക്കുന്നു. രണ്ടാമതായി, കരളിലും ധമനികളിലും തങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ്/ട്രാൻസ് കൊഴുപ്പുകൾ (നെയ്യ്, വെണ്ണ, കൊഴുപ്പ് കൂടിയ പാൽ, വെളിച്ചെണ്ണ, ഈന്തപ്പനയിൽ നിന്നുള്ള എണ്ണകൾ), കോശങ്ങളുടെയും രക്തചംക്രമണത്തിന്റെയും സുഗമമായ പ്രവർത്തനത്തെ തടയുന്നു. മറ്റു പ്രശ്നങ്ങൾക്കു പുറമേ ഈ രണ്ട് പ്രശ്നങ്ങൾ പ്രമേഹം, ഹൃദയം, കരൾ രോഗങ്ങൾക്ക് കാരണമാകും.

വെജിറ്റേറിയൻ ഡയറ്റിന്റെ പോരായ്മകൾ എന്തൊക്കെയാണ്?

വെജിറ്റേറിയൻ ഡയറ്റ് ദീർഘനാൾ പിന്തുടരുന്നത് നിരവധി പോരായ്മകൾ ഉണ്ടാക്കാം. ഇതിൽ വൈറ്റമിൻ ബി 12 ഉൾപ്പെടുന്നു. ഇത് പ്രാഥമികമായി നോൺ വെജിറ്റേറിയൻ ഡയറ്റിൽ നിന്ന് ലഭിക്കുന്നു. ഇതിന്റെ കുറവ് ഞരമ്പുകൾക്ക് തകരാറുണ്ടാക്കും. ഇത് പ്രമേഹത്തിനും ബാധകമാണ്. അതിനാൽ, സസ്യാഹാരികളായ പ്രമേഹ രോഗികൾ അവരുടെ ബി 12 ലെവൽ പരിശോധിക്കണം. അവ കുറവാണെങ്കിൽ, അല്ലെങ്കിൽ അവർ മെറ്റ്ഫോർമിൻ എന്ന മരുന്ന് കഴിക്കുകയാണെങ്കിൽ, ഈ വിറ്റാമിൻ ഗുളിക ആവശ്യമാണ്.

സസ്യാഹാരികൾക്ക് ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ കുറവാണ്, പ്രത്യേകിച്ചും അവർ മുട്ടയും പാലുൽപ്പന്നങ്ങളും കഴിക്കുന്നില്ലെങ്കിൽ. പല ഇന്ത്യക്കാരിലും, ഇത് പേശികളുടെ പ്രവർത്തനത്തെ ബാധിക്കുകയും എല്ലുകളെ ബാധിക്കുകയും ചെയ്യുന്നു.

പ്രമേഹ ബാധിതരോട് എനിക്ക് പറയാനുള്ളത് മാംസാഹാരം ഉപേക്ഷിക്കരുതെന്നാണ്, കാരണം ഇവ പ്രോട്ടീന്റെ നല്ല ഉറവിടങ്ങളാണ്. പ്രോട്ടീന്റെ നല്ല സസ്യാഹാര സ്രോതസുകൾ ഉൾപ്പെടുത്തുക. ഇവ പേശികൾക്കും എല്ലുകൾക്കും ഗുണം ചെയ്യും. വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവർക്ക് അത് തുടരാം. അതിനൊപ്പം പ്രോട്ടീൻ കഴിക്കുന്നത് (ഒരു പോഷകാഹാര വിദഗ്ദ്ധന്റെ സഹായത്തോടെ) ക്രമീകരിക്കുക.

ഒരു സമീകൃത വെജിറ്റേറിയൻ ഡയറ്റ് ആരോഗ്യത്തിലും ഉപാപചയപ്രവർത്തനത്തിലും അത്ഭുതങ്ങൾ സൃഷ്ടിക്കും. അതിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും പൂരിത കൊഴുപ്പുകളും അടങ്ങിയിട്ടില്ലാത്തതിനാൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പോരായ്മകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Vegetarian or non vegetarian which diet is good for diabetes