/indian-express-malayalam/media/media_files/2025/10/23/vaginal-pain-2025-10-23-14-29-30.jpg)
Source: Freepik
ലൈംഗിക ബന്ധത്തിന് ശേഷമുള്ള യോനി വേദന ചിലരിൽ സാധാരണമാണ്. പക്ഷേ, എപ്പോഴും അതിനെ നിസാരമായി കരുതി വിട്ടുകളയരുത്. ഘർഷണം മൂലമോ സെക്സിനിടയിലെ പൊസിഷനുകൾ മാറ്റുന്നതിനാലോ നേരിയ അസ്വസ്ഥത ഉണ്ടാകാമെങ്കിലും, സ്ഥിരമായതോ തീവ്രമായതോ ആയ വേദന ഏതെങ്കിലും രോഗ ലക്ഷണമാകാം. ലൈംഗിക ബന്ധത്തിന് ശേഷം ചില സ്ത്രീകൾക്ക് യോനിയിൽ വേദന അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്നും ഡോക്ടറെ കാണേണ്ടത് എപ്പോഴാണെന്നും അറിയാം.
ലൈംഗിക ബന്ധത്തിന് ശേഷമുള്ള യോനി വേദനയുടെ സാധാരണ കാരണങ്ങൾ
1. ലൂബ്രിക്കേഷന്റെ അഭാവം
ലൈംഗിക ബന്ധത്തിന് ശേഷമുള്ള വേദനയ്ക്ക് ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് സ്വാഭാവിക ലൂബ്രിക്കേഷന്റെ അഭാവമാണ്. യോനി പ്രദേശം വരണ്ടതായിരിക്കുമ്പോൾ, ലൈംഗിക ബന്ധത്തിനിടയിലെ ഘർഷണം വേദനയ്ക്ക് കാരണമാകും. ഡോക്ടർ ശുപാർശ ചെയ്യുന്ന ലൂബ്രിക്കന്റ് ഉപയോഗിക്കുന്നത് അസ്വസ്ഥത കുറയ്ക്കും.
2. അണുബാധകൾ
യീസ്റ്റ് അണുബാധകൾ, ബാക്ടീരിയൽ വാഗിനോസിസ്, അല്ലെങ്കിൽ ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ) എന്നിവ ലൈംഗിക ബന്ധത്തിന് ശേഷം വേദന, നീറ്റൽ, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കാം. ഈ അവസ്ഥകൾക്ക് ഉടനടി ചികിത്സ ആവശ്യമാണ്.
Also Read: പ്രമേഹമുള്ളവർക്ക് എല്ലാ ഡ്രൈ ഫ്രൂട്ട്സും കഴിക്കാമോ? ഏതൊക്കെ ഒഴിവാക്കണം
3. ഹോർമോൺ മാറ്റങ്ങൾ
ആർത്തവവിരാമ സമയത്തോ പ്രസവത്തിനു ശേഷമോ ഈസ്ട്രജന്റെ അളവ് കുറയുന്നത് യോനിയിലെ വരൾച്ചയ്ക്ക് കാരണമാകും, ഇത് ലൈംഗിക ബന്ധത്തെ വേദനാജനകമാക്കും. സ്ഥിരമായി ഇങ്ങനെ സംഭവിക്കുന്നത് ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കാം.
4. യോനിയിലെ പരുക്ക്
പരുക്കനായതോ ദീർഘനേരം നീണ്ടുനിൽക്കുന്നതോ ആയ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് യോനിയിലെ ടിഷ്യൂകളിൽ ചെറിയ പരുക്ക് ഉണ്ടാക്കാം. ഇത് ലൈംഗിക ബന്ധത്തിനിടയിലോ ശേഷമോ വേദനയ്ക്ക് കാരണമാകും.
Also Read: ഈ 5 ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാറില്ല; 20 വർഷത്തെ അനുഭവപരിചയമുള്ള കാർഡിയോളജിസ്റ്റ്
5. പെൽവിക് ആരോഗ്യ പ്രശ്നങ്ങൾ
എൻഡോമെട്രിയോസിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (PID), അല്ലെങ്കിൽ അണ്ഡാശയ സിസ്റ്റുകൾ തുടങ്ങിയ അവസ്ഥകൾ ലൈംഗിക ബന്ധത്തിൽ മാത്രമല്ല, അതിനുശേഷവും വേദനയ്ക്ക് കാരണമായേക്കാം. വേദന ആഴമേറിയതോ, നീണ്ടുനിൽക്കുന്നതോ ആണെങ്കിൽ ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുക.
6. അലർജി
ചിലപ്പോൾ, കോണ്ടം, ലൂബ്രിക്കന്റുകൾ എന്നിവയോടുള്ള അലർജി വീക്കം, വേദന എന്നിവയ്ക്ക് കാരണമായേക്കാം. ചില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ശേഷം ലക്ഷണങ്ങൾ പതിവായി സംഭവിക്കുകയാണെങ്കിൽ, അവ മാറ്റുന്നത് പരിഗണിക്കുകയും ഡോക്ടറെ കാണുകയും ചെയ്യുക.
Also Read: 1 വർഷം ദിവസവും മധുരക്കിഴങ്ങ് കഴിച്ചാൽ ബ്ലഡ് ഷുഗർ അളവിന് എന്ത് സംഭവിക്കും?
എപ്പോഴാണ് ഒരു ഡോക്ടറെ കാണേണ്ടത്?
- വേദന പതിവായി സംഭവിക്കുകയോ കുറച്ച് മണിക്കൂറിലധികം നീണ്ടുനിൽക്കുകയോ ചെയ്താൽ
- രക്തസ്രാവം, ചൊറിച്ചിൽ അല്ലെങ്കിൽ ഡിസ്ചാർജ് ഉണ്ടെങ്കിൽ
- ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ഉള്ളിൽനിന്ന് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ
സ്ഥിരമായതോ അസഹനീയമായോ ആയ യോനി വേദന ഒരിക്കലും അവഗണിക്കേണ്ട ഒന്നല്ല. കൃത്യസമയത്തുള്ള രോഗനിർണയം കൂടുതൽ സങ്കീർണതകൾ തടയാൻ സഹായിക്കും. അതിനാൽ, വേദന അവഗണിക്കാതെ ഡോക്ടറെ കാണുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാത്രിയിൽ 4-5 തവണ മൂത്രമൊഴിക്കാറുണ്ടോ? പ്രമേഹം മാത്രമല്ല, ഇതായിരിക്കാം കാരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us