കാലാവസ്ഥ മാറ്റം അലർജി, ജലദോഷം, ചുമ, തുമ്മൽ തുടങ്ങി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ തന്നെ എല്ലാ സീസണിലും ആരോഗ്യത്തോടെ തുടരേണ്ടത് പ്രധാനമാണ്. ഇതിനായ് സ്വയം രോഗപ്രതിരോധി ശേഷി വർധിപ്പിക്കേണ്ടതുണ്ട്. ശരിയായ ഭക്ഷണം കഴിക്കുന്നത് മുതൽ മഴയിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതുവരെ, ഇവയെല്ലാം ചില സീസണിൽ ആവശ്യമായ പ്രതിരോധ നടപടികളാണ്.
ചിലപ്പോഴൊക്കെ മുൻകരുതൽ എടുത്താലും രോഗങ്ങൾ പിടിപെടാറുണ്ട്. ചിലപ്പോൾ വൈറൽ പനിയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ അലർജിയോ പിടികൂടാം. ജലദോഷത്തിനൊപ്പം പലർക്കും വരുന്ന ഒന്നാണ് തുമ്മൽ. നിർത്താതെയുള്ള തുമ്മൽ പലപ്പോഴും അസഹനീയമാണ്. ചിലപ്പോഴൊക്കെ തലവേദനയിലായിരിക്കും ഈ തുമ്മൽ എത്തി നിൽക്കുക. ഈ സന്ദർഭങ്ങളിൽ ആശ്വാസത്തിനായ് ഡോക്ടറെ സമീപിക്കാവുന്നതാണ്.
എന്നാൽ, വീട്ടിലെ ചില പൊടിക്കൈകളിലൂടെയും തുമ്മൽ അകറ്റാവുന്നതാണ്. നമ്മുടെയൊക്കെ അടുക്കളകളിൽ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ കൊണ്ടുതന്നെ തുമ്മൽ അകറ്റാം.
ഇഞ്ചിയും തുളസിയും: ഈ രണ്ട് ചേരുവകളും തുമ്മൽ മാറ്റാൻ സഹായിക്കും. ഇവ ചായയിൽ ചേർക്കാം അല്ലെങ്കിൽ തിളപ്പിച്ച് കുടിക്കാം.
കറുത്ത ഏലം: തുടർച്ചയായി തുമ്മുമ്പോൾ കറുത്ത ഏലയ്ക്ക ചവയ്ക്കുക, ഇത് ആശ്വാസം നൽകും. ഈ സുഗന്ധ വ്യജ്ഞനത്തിൽനിന്ന് തയ്യാറാക്കുന്ന എണ്ണയും ആരോഗ്യത്തിന് ഗുണം ചെയ്യും.
മഞ്ഞൾ: ആരോഗ്യ ഗുണങ്ങൾക്ക് ഏറെ പേരുകേട്ടതാണ് മഞ്ഞൾ. ഇത് ചെറുചൂടുള്ള പാലിൽ ചേർത്ത് കുടിക്കാം. ഇത് തുമ്മൽ നിർത്താനും സഹായിക്കും.
തേൻ: തുമ്മലിന് വളരെ ഫലപ്രദമായ മറ്റൊന്നാണ് തേൻ. ഇത് ചായയിലോ ചെറുചൂടുവെള്ളത്തിലോ ചേർത്ത് കുടിക്കാം. തുമ്മലിൽ നിന്ന് ആശ്വാസം നൽകാൻ തേൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.