scorecardresearch

മൂത്രത്തിന് രൂക്ഷഗന്ധമുണ്ടോ? അത് ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകളാകാം

മൂത്രത്തിലെ ദുർഗന്ധം കേവലം ഒരു അസ്വസ്ഥത മാത്രമല്ല, അത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള സൂചന കൂടിയാകാം

മൂത്രത്തിലെ ദുർഗന്ധം കേവലം ഒരു അസ്വസ്ഥത മാത്രമല്ല, അത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള സൂചന കൂടിയാകാം

author-image
Health Desk
New Update
Urine Smells Bad FI

മൂത്രത്തിന്റെ ഗന്ധം മാറുന്നതിന് ജീവിതശൈലിയുമായും ബന്ധമുണ്ട് | ചിത്രം: ഫ്രീപിക്

നമ്മുടെ ശരീരത്തിന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന പ്രധാന സൂചകങ്ങളിൽ ഒന്നാണ് മൂത്രം. സാധാരണഗതിയിൽ മൂത്രത്തിന് നേരിയ ഒരു ഗന്ധമുണ്ടാകാറുണ്ടെങ്കിലും, പെട്ടെന്നുണ്ടാകുന്ന രൂക്ഷമായ ഗന്ധം പലപ്പോഴും നമ്മെ ആശങ്കയിലാഴ്ത്താറുണ്ട്. 

Advertisment

പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തിലെയോ കുടിക്കുന്ന വെള്ളത്തിലെയോ വ്യത്യാസം മൂലം മൂത്രത്തിന്റെ ഗന്ധത്തിൽ ചെറിയ മാറ്റങ്ങൾ വരാമെങ്കിലും, ഇത് തുടർച്ചയായി അനുഭവപ്പെടുന്നത് അവഗണിക്കരുത്. ശരീരത്തിലെ ജലാംശത്തിന്റെ കുറവ് മുതൽ വൃക്കസംബന്ധമായ പ്രശ്നങ്ങൾ വരെയുള്ള കാര്യങ്ങൾ മൂത്രത്തിന്റെ ഗന്ധത്തിലൂടെ ശരീരം നമുക്ക് നൽകുന്ന മുന്നറിയിപ്പുകളാകാം. 

മുംബൈയിലെ പ്രമുഖ നെഫ്രോളജിസ്റ്റായ ഡോ. ആദിത്യ നായക്, യൂറോളജിസ്റ്റ് ഡോ. പ്രദീപ് റാവു എന്നിവർ ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. മൂത്രത്തിലെ ദുർഗന്ധം എപ്പോഴൊക്കെയാണ് ഗൗരവമായി കാണേണ്ടതെന്നും അത് ഏതൊക്കെ രോഗങ്ങളുടെ ലക്ഷണമാകാം എന്നും ഈ ലേഖനത്തിലൂടെ നമുക്ക് പരിശോധിക്കാം.

Also Read: മൂത്രത്തിന് പതയും കുമിളയും; അതിനർത്ഥം വൃക്കകൾ തകരാറിലെന്നാണോ?

മൂത്രത്തിലെ ദുർഗന്ധത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ

മൂത്രത്തിന്റെ ഗന്ധം മാറുന്നതിന് പിന്നിൽ ജീവിതശൈലിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി കാരണങ്ങളുണ്ട്:

നിർജ്ജലീകരണം:  ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോൾ മൂത്രം കൂടുതൽ സാന്ദ്രമാവുകയും അമോണിയയുടേതിന് സമാനമായ രൂക്ഷഗന്ധം ഉണ്ടാവുകയും ചെയ്യുന്നു എന്ന് മുംബൈയിലെ ഗ്ലെനീഗിൾസ് ആശുപത്രിയിലെ യൂറോളജി ഡയറക്ടർ ഡോ. പ്രദീപ് റാവു പറയുന്നു.

ഭക്ഷണരീതി: വെളുത്തുള്ളി, ശതാവരി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂത്രത്തിന് പ്രത്യേക ഗന്ധം നൽകും. അതുപോലെ കാപ്പി, മദ്യം എന്നിവ അമിതമായി ഉപയോഗിക്കുന്നതും ഗന്ധത്തിൽ മാറ്റം വരുത്തും.

വിറ്റാമിനുകളും മരുന്നുകളും: വിറ്റാമിൻ ബി-കോംപ്ലക്സ് സപ്ലിമെന്റുകളും ചില പ്രത്യേക മരുന്നുകളും മൂത്രത്തിന്റെ ഗന്ധം വർദ്ധിപ്പിക്കാറുണ്ട്.

യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ: മൂത്രനാളിയിലെ അണുബാധയാണ് ദുർഗന്ധത്തിനുള്ള ഏറ്റവും പ്രധാന കാരണം. ബാക്ടീരിയകൾ മൂത്രനാളിയിൽ പെരുകുമ്പോൾ ദുർഗന്ധത്തോടൊപ്പം മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും അനുഭവപ്പെടാം.

പ്രമേഹം: നിയന്ത്രിക്കപ്പെടാത്ത പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസിന്റെയോ കീറ്റോണുകളുടെയോ സാന്നിധ്യം മൂലം മൂത്രത്തിന് ആസിഡിന്റെ മണമോ മധുരമുള്ള മണമോ അനുഭവപ്പെടാം എന്ന് ഡോ. പ്രദീപ് വ്യക്തമാക്കുന്നുണ്ട്.

Also Read: മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചിൽ ഉടനടി മാറും, ഈ ഭക്ഷണം കഴിക്കൂ

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം എന്ന് സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ആദിത്യ നായക് പറയുന്നു:

  • മൂത്രത്തിലെ ദുർഗന്ധം ദിവസങ്ങളോളം നീണ്ടുനിൽക്കുക.
  • മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ അനുഭവപ്പെടുക.
  • അടിവയറ്റിലോ നടുവിന്റെ വശങ്ങളിലോ വേദന അനുഭവപ്പെടുക.
  • പനിയും വിറയലും ഉണ്ടാവുക.
  • മൂത്രത്തിന്റെ നിറത്തിൽ പ്രകടമായ മാറ്റം വരിക.

പരിശോധനകളും പ്രതിവിധികളും

മൂത്രത്തിലെ അസ്വാഭാവിക ഗന്ധം തിരിച്ചറിയാൻ യൂറിൻ കൾച്ചർ, ബ്ലഡ് ഷുഗർ ടെസ്റ്റ്, കിഡ്‌നി ഫങ്ക്ഷൻ ടെസ്റ്റ് എന്നിവ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. കൃത്യസമയത്ത് പരിശോധനകൾ നടത്തുന്നത് രോഗം ഗുരുതരമാകാതിരിക്കാൻ സഹായിക്കും എന്നും ഡോ. നായക് പറയുന്നു.  

Also Read: ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണോ? അറിയേണ്ട കാര്യങ്ങൾ

പ്രതിരോധ മാർഗ്ഗങ്ങൾ

  • ധാരാളം വെള്ളം കുടിക്കാം.
  • വ്യക്തിശുചിത്വം പാലിക്കാം.
  • രൂക്ഷഗന്ധം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ നിയന്ത്രിക്കാം.
  • ഗർഭകാലത്തോ ആർത്തവവിരാമ സമയത്തോ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ശ്രദ്ധിക്കാം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: അറിയാതെ മൂത്രം പോകുന്നുണ്ടോ? നിസാരമായി കാണരുത്, ഭക്ഷണക്രമവും വ്യായാമവും സഹായിക്കും

Health Tips Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: