/indian-express-malayalam/media/media_files/uploads/2023/10/afternoon-slump-women.jpg)
Source: Pexels
ഉച്ചയ്ക്ക് ശേഷം എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉറക്കം വന്ന് കണ്ണ് തനിയെ അടഞ്ഞ് പോകുന്നതായി തോന്നാറുണ്ടോ? 3 മണി മുതൽ 5 മണിവരെയുള്ള സമയത്താണ് ഇത് പൊതുവേ അനുഭവപ്പെടുന്നത്. പുരുഷൻമാരെക്കാൾ കൂടുതൽ ഇങ്ങനെ ഉറക്കം അനുഭവപ്പെടുന്നത് സ്ത്രീകൾക്കാണ്. മിക്ക സ്ത്രീകൾക്കും ഇത്തരത്തിൽ ഉച്ചമയക്കത്തിനുള്ള ആഗ്രഹം ശക്തമായി അനുഭവപ്പെടാറുണ്ടെന്ന് പറയുന്ന ടിക്ടോക് വീഡിയോകളും നിങ്ങളുടെ കണ്ണിൽ പെട്ടിരിക്കും.
എന്നാൽ ഈ ടിക്‌ടോക് വീഡിയോകളിലും കാര്യമുണ്ട്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ഉറക്കത്തെപ്പറ്റി ഗവേഷണം ചെയ്യുന്ന ലോഫ്‌ബറോ സർവകലാശാലയിലെ ഗവേഷകർ പറയുന്നത് തലച്ചോറിന്റെ പ്രവർത്തനരീതി അനുസരിച്ച് സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ 20 മിനിറ്റ് കൂടുതൽ ഉറക്കം ആവശ്യമാണ് എന്നാണ്. ഹോർമോണുകൾ, ആർത്തവം എന്നിവയും ഇതിന് കാരണമാവുന്നുണ്ടെന്ന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ ഒബ്‌സ്റ്റെട്രിക്‌സ് & ഗൈനക്കോളജിയിലെ ഡോ. കോമൾ ഭാദു പറയുന്നു.
യുഎസിലെ നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ നടത്തിയ പഠനങ്ങൾ അനുസരിച്ച്, നമ്മളുടെ ജാഗ്രത ഏറ്റവും കുറഞ്ഞിരിക്കുന്നത് ദിവസത്തിലെ രണ്ട് സമയങ്ങളിലാണ്. പുലർച്ചെ 2 മണി മുതൽ 7 വരെയുള്ള സമയവും ഉച്ചയ്ക്ക് 2 മുതൽ 5 വരെയുള്ള സമയവും... പുലർച്ചെ 2 മണി മുതൽ 7 വരെയുള്ള സമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരിക്കും. എന്നാൽ ഉച്ച സമയമാണ് ഇത് ആളുകളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള ദഹനം, ഇൻസുലിൻ റിലീസ് തുടങ്ങിയ ഘടകങ്ങൾ നിങ്ങളുടെ ശരീരത്തിലെ ഊർജ്ജത്തിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കുന്നു. ഇത് സ്ത്രീകളിലും പുരുഷന്മാരിലും മയക്കം വരാൻ കാരണമാകുന്നു.
/indian-express-malayalam/media/media_files/uploads/2023/10/image-23.png)
ഉച്ചഭക്ഷണത്തിനു ശേഷമുള്ള മയക്കം "പോസ്റ്റ്‌പ്രാൻഡിയൽ ഡിപ്പ്" എന്നാണ് അറിയപ്പെടുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ത്തുകയും ശരീരത്തിന്റെ സ്വാഭാവിക സർക്കാഡിയൻ താളം കുറയാനും കാരണമാകുന്നു. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മെലറ്റോണിൻ പോലുള്ള ഹോർമോണുകളും ഇതിൽ ഒരു പങ്കു വഹിക്കുന്നു. ഇതെല്ലാം ഭക്ഷണശേഷമുള്ള ഉച്ചയുറക്കത്തെ പ്രോൽസാഹിപ്പിക്കുന്നു.
സ്ത്രീകളിൽ ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ (പ്രത്യേകിച്ചും ആർത്തവസമയത്ത്) ക്ഷീണം വർദ്ധിപ്പിക്കും. "ആർത്തവ സമയത്ത് ഉയരുന്ന പ്രോജസ്റ്ററോൺ എന്ന ഹോർമോണിന് മയക്കമുണ്ടാക്കാനുള്ള കഴിവുണ്ട്, ഇത് സ്ത്രീകളിൽ ഉച്ചയ്ക്ക് ഉറങ്ങാനുള്ള പ്രവണത വർധിപ്പിക്കും, " കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബന്ദിത സിൻഹ പറയുന്നു.
സ്ത്രീകൾക്ക് പുരുഷൻമാരെ അപേക്ഷിച്ച് ഉറക്കം കൂടുതൽ ആവശ്യമാണ്. ഇത് അവരുടെ സങ്കീർണ്ണമായ വൈജ്ഞാനിക പ്രക്രിയകളുമായും മൾട്ടിടാസ്‌കിംഗ് റോളുകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
സ്ത്രീകൾക്ക് ഈ പ്രേരണ ശക്തമായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പര്യവേക്ഷണം ചെയ്യുന്ന ഗവേഷണങ്ങൾ പരിമിതമാണെങ്കിലും അനുമാന തെളിവുകൾ ധാരാളമായി കാണപ്പെടുന്നു, അത് യഥാർത്ഥ ജീവിതത്തിൽ ആയാലും സോഷ്യൽ മീഡിയയിൽ ആയാലും. സാമൂഹ്യ മാധ്യമങ്ങളിലും ധാരാളം അനുഭവങ്ങൾ കാണാൻ സാധിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us