ശരീരത്തിലെ പല മാറ്റങ്ങളും നമ്മൾ അറിയാറില്ല. അത് പോലെ ഒന്നാണ് തലയും തലയോട്ടിയും എപ്പോൾ വരെ വളരുന്നു എന്നത്. തലച്ചോറിനെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അസ്ഥി ഘടനയായ മനുഷ്യ തലയോട്ടി ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്.
“തലയോട്ടിയെ രണ്ട് പ്രധാന ഭാഗങ്ങളായി തിരിക്കാം. തലയോട്ടി, മുഖത്തെ അസ്ഥികൾ. തലയോട്ടി തലച്ചോറിനെ സംരക്ഷിക്കുന്നു. അതേസമയം മുഖത്തെ അസ്ഥികൾ മുഖത്തെ പിന്തുണയ്ക്കുകയും ശ്വസന, ദഹനവ്യവസ്ഥകളിലേക്കുള്ള പ്രവേശനം ഉണ്ടാക്കുകയും ചെയ്യുന്നു. രക്തക്കുഴലുകൾ, ഞരമ്പുകൾ, മറ്റ് ഘടനകൾ എന്നിവയിലൂടെ കടന്നുപോകാൻ തലയോട്ടിക്ക് വിവിധ മാർഗങ്ങളുണ്ട്,” മുബൈയിലെ എൻഎച്ച് എസ്ആർസിസി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. പ്രദ്ന്യ ഗാഡ്ഗിൽ വിശദീകരിച്ചു
എന്നിരുന്നാലും, ഈ പരിഷ്കാരങ്ങൾ വളരെ സൂക്ഷ്മമാണെന്ന് മുംബൈ നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജി ഡയറക്ടർ ഡോ.പ്രദ്യുമ്ന ഓക്ക് പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക എല്ലുകളേയും പോലെ കുട്ടിക്കാലത്തും കൗമാരത്തിലും തലയോട്ടി വളരുന്നു. 18-20 വയസ് ആകുമ്പോഴേക്കും വളർച്ച പൂർത്തിയാക്കും. ഏകദേശം 25 വയസ്സ് ആകുമ്പോഴേക്കും തലയോട്ടി പൂർണ്ണമായി രൂപം കൊള്ളുന്നു.
“എന്നിരുന്നാലും, ചില അസ്ഥികൾ 40 വയസ്സ് വരെ വളരുകയും സംയോജിപ്പിക്കുകയും ചെയ്യുന്നത് തുടരുന്നു. ക്രാനിയോസിനോസ്‌റ്റോസിസ് പോലുള്ള ചില അവസ്ഥകളും തലയോട്ടിയിലെ അസ്ഥികളെ ബാധിക്കാം. അത് അസാധാരണമായ ആകൃതിയിലുള്ള തലയോട്ടിയുടെ വികസനത്തിന് കാരണമാകും,”ഡോ. പ്രദ്ന്യ പറഞ്ഞു.
ഉദാഹരണത്തിന്, തലയോട്ടിയുടെ കനം ചെറുതായി വർദ്ധിക്കുകയും തലയോട്ടിയിലെ അസ്ഥികൾക്കിടയിലുള്ള സന്ധികൾ കൂടുതൽ കഠിനമാക്കുകയും ചെയ്യും. ഗുരുത്വാകർഷണം, പേശികളുടെ അളവ് കുറയൽ, കൊഴുപ്പ് വിതരണത്തിലെ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ കാരണം മുഖത്തെ അസ്ഥിയ്ക്ക് ചെറിയ മാറ്റങ്ങൾ അനുഭവപ്പെടാം. എന്നിരുന്നാലും, ഈ മാറ്റങ്ങൾ സാധാരണയായി മില്ലിമീറ്ററിലാണ് കാണപ്പെടുന്നത് അതിനാൽ പെട്ടെന്ന് അത് നിരീക്ഷിക്കപ്പെടില്ല,”ഡോ.പ്രദ്യുമ്ന ഓക്ക് പറഞ്ഞു.
പ്രായപൂർത്തിയാശേഷം തലയോട്ടിയുടെ ആകൃതിയിലോ വലുപ്പത്തിലോ ഉണ്ടാകുന്ന കാര്യമായ വളർച്ചയോ മാറ്റമോ അസാധാരണമാണെന്നും അത് മെഡിക്കൽ അവസ്ഥയെ സൂചിപ്പിക്കുന്നതാക്കാമെന്നും സൂചിപ്പിക്കുമെന്നും ഡോ.പ്രദ്യുമ്ന പറഞ്ഞു. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ന്യൂറോളജിസ്റ്റിനെ സമീപിക്കാനും അദ്ദേഹം ശുപാർശ ചെയ്യുന്നു.
തലയോട്ടിയുടെ വളർച്ച തലച്ചോറിന്റെ വളർച്ചയുമായി പൊരുത്തപ്പെടുന്നതിനാൽ, തലയുടെ ചുറ്റളവ് (എച്ച്സി) തലച്ചോറിന്റെ വലുപ്പത്തിന്റെ പരോക്ഷ അളവുകോലാണെന്ന് ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ പറഞ്ഞു.
“കുട്ടികളുടെ ഭാരത്തിനും ഉയരത്തിനും ഒപ്പം എച്ച്സിയും പതിവായി അളക്കുന്നു. പ്രായത്തിനനുസരിച്ച് എച്ച്സി സാധാരണ നിലയിലാണെങ്കിൽ (പ്രതീക്ഷിക്കുന്നതുപോലെ വലുപ്പം വർദ്ധിക്കുന്നു), തലച്ചോറും സാധാരണയായി വളരുന്നു എന്നാണ്. എന്നാൽ പ്രായത്തിനനുസരിച്ച് (പ്രത്യേകിച്ച് കുട്ടികളിൽ) എച്ച്സി പ്രതീക്ഷിച്ചതിലും കുറവാണെങ്കിൽ, അതിനർത്ഥം മസ്തിഷ്കം ചെറുതാണ് എന്നാണ്, മൈക്രോസെഫാലി എന്ന അവസ്ഥയാണിത്, ”ഡോ. സുധീർ സൂചിപ്പിച്ചു. തലച്ചോറിലെ അണുബാധകൾ, വികസന അപാകതകൾ, പോഷകാഹാരക്കുറവ്,തലച്ചോറിന്റെ രക്ത വിതരണം എന്നിവ കാരണം മൈക്രോസെഫാലി ഉണ്ടാകാം.
ചില സാഹചര്യങ്ങളിൽ, എച്ച്സി പ്രതീക്ഷിച്ചതിലും വലുതായിരിക്കാം. ഈ അവസ്ഥയെ മാക്രോസെഫാലി എന്ന് വിളിക്കുന്നു. “മസ്തിഷ്കത്തിലെ സെറിബ്രോസ്പൈനൽ ദ്രാവകം (സിഎസ്എഫ്) കൂടുതലായതിനാൽ മാക്രോസെഫാലി ഉണ്ടാകാം. ഈ അവസ്ഥയെ ഹൈഡ്രോസെഫാലസ് എന്ന് വിളിക്കുന്നു. മസ്തിഷ്കത്തിന്റെ അളവ് കൂടുന്നതിനാലും മെഗാലെൻസ്ഫാലി എന്ന അവസ്ഥ ഉണ്ടാകാം, ഇത് മസ്തിഷ്ക മുഴകൾ, മസ്തിഷ്ക രക്തസ്രാവം അല്ലെങ്കിൽ ല്യൂക്കോഡിസ്ട്രോഫി എന്നിവ മൂലമാകാം,” ഡോ സുധീർ പറഞ്ഞു.
കൂടുതൽ മൂല്യനിർണ്ണയത്തിന് സിടി അല്ലെങ്കിൽ എംആർഐ പോലുള്ള ബ്രെയിൻ സ്കാനുകൾ ആവശ്യമാണ്. “ചികിത്സ അടിസ്ഥാന കാരണത്തെ ആശ്രയിച്ചിരിക്കുന്നു,” ഡോ. സുധീർ പറഞ്ഞു.