scorecardresearch
Latest News

ഗ്രീൻ ടീയിൽ നാരങ്ങ നീര് ചേർത്ത് കുടിക്കൂ, അവിശ്വസനീയമായ 7 ആരോഗ്യ ഗുണങ്ങൾ അറിയാം

ഗ്രീൻ ടീയിൽ വിറ്റാമിൻ സിയുടെ ശക്തികേന്ദ്രമായ നാരങ്ങ ചേർക്കുന്നത് മികച്ച ഗുണങ്ങൾ നൽകും

ഗ്രീൻ ടീയിൽ നാരങ്ങ നീര് ചേർത്ത് കുടിക്കൂ, അവിശ്വസനീയമായ 7 ആരോഗ്യ ഗുണങ്ങൾ അറിയാം

ഗ്രീൻ ടീ നിരവധി പേരുടെ ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമായിട്ട് നാളുകളേറെയായി. ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഗ്രീൻ ടീ ദിവസത്തിൽ ഏത് സമയത്തും ആസ്വദിക്കാവുന്ന പാനീയമാണ്, ഗ്രീൻ ടീയിൽ വിറ്റാമിൻ സിയുടെ ശക്തികേന്ദ്രമായ നാരങ്ങ ചേർക്കുന്നത് മികച്ച ഗുണങ്ങൾ നൽകും.

ഗ്രീൻ ടീയിൽ ചെറുനാരങ്ങ നീര് ചേർക്കുന്നത് രുചി വർധിപ്പിക്കും. ഇത് തയ്യാറാക്കാൻ എളുപ്പവുമാണ്. നാരങ്ങ നീര് ചേർത്ത ഗ്രീൻ ടീയുടെ ചില പ്രധാന ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

  1. ആന്റി ഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു

ഗ്രീൻ ടീയിൽ ചെറുനാരങ്ങ നീര് ചേർത്ത് കുടിച്ചാൽ വീക്കം, കോശങ്ങളുടെ കേടുപാടുകൾ എന്നിവ കുറയ്ക്കുന്നു. വീക്കം കാരണം ഉയർന്ന ഓക്സിഡേഷൻ നടക്കുന്നു, ഗ്രീൻ ടീയിലെ ആന്റി ഓക്സിഡന്റുകൾ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ ഇത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.

  1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഗ്രീൻ ടീയും നാരങ്ങയും ഉപാപചയ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും നിലനിർത്താനും സഹായിക്കുന്നു. ഗ്രീൻ ടീയിൽ കൊഴുപ്പ് ഇല്ലാതാക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, അതേസമയം, നാരങ്ങയിൽ പ്രതിരോധശേഷി നിലനിർത്തുന്ന വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

  1. പ്രമേഹ സാധ്യത കുറയ്ക്കുന്നു

ഗ്രീൻ ടീ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. അതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.

  1. ഊർജം വർധിപ്പിക്കുന്നു

ഗ്രീൻ ടീയും നാരങ്ങയും ഊർജം വർധിപ്പിക്കുന്ന സംയുക്തങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ക്ഷീണം നേരിടാൻ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങ ശരീരത്തിന് ഉണർവ് നൽകുന്നു.

  1. വൃക്കയിലെ കല്ലുകൾ തടയുന്നു

ഗ്രീൻ ടീയുടെ കൂടെ നാരങ്ങ നീര് ചേർത്ത് പതിവായി കുടിക്കുന്നത് വൃക്കയിലെ കല്ലുകൾക്ക് കാരണമാകുന്ന ധാതു നിക്ഷേപങ്ങൾ തടയുന്നതിനുള്ള മികച്ച മാർഗമാണ്. നാരങ്ങയിലെ സിട്രിക് ആസിഡ് മൂത്രത്തിന്റെ അളവ് വർധിപ്പിക്കുകയും ഏതുതരത്തിലുള്ള കാൽസ്യം നിക്ഷേപം നിരുത്സാഹപ്പെടുത്തുകയും കല്ലുകൾ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.

  1. കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു

ഗ്രീൻ ടീയും നാരങ്ങയും ആന്റിഓക്‌സിഡന്റുകളുടെ ശക്തികേന്ദ്രങ്ങളാണ്. ഇത് കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങയിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയുന്നു.

  1. ശരീരത്തിൽ ജലാംശം നിലനിർത്തുന്നു

ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നിറയ്ക്കാനുള്ള മികച്ച മാർഗമാണ് പതിവായി നാരങ്ങ നീര് ചേർത്ത ട്രീൻ ടീ കുടിക്കുന്നത്. ഇത് നല്ല ചർമ്മത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും തലച്ചോറ്, ദഹനവ്യവസ്ഥ, വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Unbelievable health benefits of drinking green tea with lemon