scorecardresearch

ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം: ഏതാണ് കൂടുതൽ അപകടകരം, എന്തുകൊണ്ട്?

ടൈപ്പ് 2 പ്രമേഹം വളരെ സാധാരണമാണ്, ഇത് പലപ്പോഴും ജീവിതശൈലി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനിതകശാസ്ത്രവും ടൈപ്പ് 2 പ്രമേഹത്തിന് ഒരു പങ്കു വഹിക്കുന്നു

ടൈപ്പ് 2 പ്രമേഹം വളരെ സാധാരണമാണ്, ഇത് പലപ്പോഴും ജീവിതശൈലി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനിതകശാസ്ത്രവും ടൈപ്പ് 2 പ്രമേഹത്തിന് ഒരു പങ്കു വഹിക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Diabetes

Source: Freepik

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് പ്രമേഹം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു. പലർക്കും ഈ അവസ്ഥയെക്കുറിച്ച് പരിചിതമാണെങ്കിലും, ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ടു തരം പ്രമേഹവും പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. രണ്ടിലും ശരീരം രക്തത്തിലെ പഞ്ചസാര എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടുന്നു. എന്നാൽ കാരണങ്ങൾ, പുരോഗതി, ദീർഘകാല അപകടസാധ്യതകൾ എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു.

Advertisment

ടൈപ്പ് 1 പ്രമേഹം സാധാരണയായി ചെറുപ്പത്തിൽ തന്നെ വികസിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ബാധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മറുവശത്ത്, ടൈപ്പ് 2 പ്രമേഹം വളരെ സാധാരണമാണ്, ഇത് പലപ്പോഴും ജീവിതശൈലി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനിതകശാസ്ത്രവും ടൈപ്പ് 2 പ്രമേഹത്തിന് ഒരു പങ്കു വഹിക്കുന്നു. ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ രണ്ട് തരത്തിലുമുള്ള പ്രമേഹവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്.

Also Read: സ്വകാര്യ ഭാഗത്തിനു ചുറ്റുമുള്ള ചർമ്മം ഇരുണ്ട നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട്?

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ, കാരണങ്ങൾ, ദീർഘകാല അപകടസാധ്യതകൾ

Advertisment

“ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം തികച്ചും വ്യത്യസ്തമാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇൻസുലിൻ ഉണ്ടാക്കുന്ന കോശങ്ങളെ ആക്രമിക്കുമ്പോഴാണ് ടൈപ്പ് 1 സംഭവിക്കുന്നത്. ചെറുപ്പത്തിൽതന്നെ ഇത് ഉണ്ടാകുന്നു. ടൈപ്പ് 2 പലപ്പോഴും പിന്നീടാണ് ഉണ്ടാകുന്നത്. ശരീരം ഇൻസുലിൻ നന്നായി ഉപയോഗിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്,” ഡയറ്റീഷ്യൻ കനിക മൽഹോത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

ടൈപ്പ് 2 പലപ്പോഴും ഭക്ഷണ രീതിയിൽ മാറ്റം വരുത്തുന്നതിലൂടെയും, വ്യായാമം പോലുള്ളവയിലൂടെയും, ചിലപ്പോൾ ഗുളികകളോ ഇൻസുലിനോ കഴിക്കുന്നതിലൂടെയും നിയന്ത്രിക്കാനാവും. നല്ല രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ രണ്ട് തരം പ്രമേഹവും ഹൃദയം അല്ലെങ്കിൽ വൃക്ക തകരാറുകൾ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നാൽ ടൈപ്പ് 1 ഡയബറ്റിക് കീറ്റോഅസിഡോസിസ് പോലെ പെട്ടെന്നുള്ള അടിയന്തരാവസ്ഥകൾക്ക് കാരണമാകും. അതേസമയം ടൈപ്പ് 2 പ്രശ്നങ്ങൾ സാധാരണയായി കാലക്രമേണയാണ് ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.

Also Read: വണ്ണം കുറയ്ക്കാൻ ഇനി എന്തെളുപ്പം; വെറും വയറ്റിൽ ഒരു പേരയ്ക്ക കഴിക്കൂ, കൊളസ്ട്രോളും മറക്കാം

ഏത് തരം പ്രമേഹമാണ് കൂടുതൽ അപകടസാധ്യതകൾ?

ടൈപ്പ് 1 ഹ്രസ്വകാലത്തേക്ക് അപകടകരമാണ്. ടൈപ്പ് 2 ആദ്യം അത്ര അടിയന്തിരമായി തോന്നില്ല, പക്ഷേ അവഗണിച്ചാൽ, നിശബ്ദമായി ഹൃദയാഘാതം അല്ലെങ്കിൽ കാഴ്ചശക്തി നഷ്ടപ്പെടൽ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ടൈപ്പ് 1 ന് ദിവസേനയുള്ള ഇൻസുലിൻ മാനേജ്മെന്റ് ആവശ്യമാണെന്നും, ടൈപ്പ് 2 ന് നേരത്തെയുള്ള ജീവിതശൈലി മാറ്റങ്ങളും നല്ല നിയന്ത്രണവും ആവശ്യമാണെന്നും മൽഹോത്ര പറഞ്ഞു.

Also Read: മികച്ച ദഹനം, രോഗപ്രതിരോധ ശേഷി, തിളങ്ങുന്ന ചർമ്മം; നെയ്യ് രാവിലെ കഴിക്കൂ

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ എത്രത്തോളം കുറയ്ക്കാൻ കഴിയും?

നല്ല പരിചരണം നൽകിയാൽ, രണ്ട് തരം പ്രമേഹമുള്ളവർക്കും അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കാനും സുഖമായി ജീവിക്കാനും കഴിയുമെന്ന് മൽഹോത്ര പറയുന്നു. പതിവായി രക്തത്തിലെ പഞ്ചസാര പരിശോധിക്കുക, ആവശ്യാനുസരണം മരുന്നുകൾ കഴിക്കുക, ആരോഗ്യകരമായി ഭക്ഷണം കഴിക്കുക എന്നിവ പ്രധാനമാണ്. ആക്ടീവായി തുടരുക, പുകവലിക്കാതിരിക്കുക, സമ്മർദം നിയന്ത്രിക്കുക എന്നിവയും ഹൃദയത്തെയും വൃക്കകളെയും സംരക്ഷിക്കാൻ സഹായിക്കുന്നു.

“പതിവായി ഡോക്ടർമാരെ കാണുന്നതും രക്തപരിശോധനയും പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കും. അതിനാൽ അവ കൂടുതൽ വഷളാകില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്ഥിരത പുലർത്തുകയും ആവശ്യമുള്ളപ്പോൾ പ്രൊഫഷണൽ പിന്തുണ തേടുകയും ചെയ്യുക എന്നതാണ്, ” മൽഹോത്ര പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മരുന്നുകളില്ലാതെ ക്രിയാറ്റിൻ അളവ് എങ്ങനെ കുറയ്ക്കാം?

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: