നീണ്ട ഇടതൂർന്ന മുടി ഏതൊരു പെണ്ണും ആഗ്രഹിക്കും. പക്ഷേ, പലർക്കും അതൊരു സ്വപ്നം മാത്രമായി മാറാറുണ്ട്. മുടി കൊഴിച്ചിലും മറ്റും കാരണം ബുദ്ധിമുട്ടുന്നവരാണ് കൂടുതലും. എന്നാൽ മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നമ്മുടെ വീട്ടിൽ തന്നെയുണ്ട്. വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ രണ്ടു ഭക്ഷണ പദാർത്ഥങ്ങൾ മുടിയുടെ വളർച്ചയ്ക്കും കരുത്തിനും സഹായിക്കുമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി.
ഉലുവ, നെല്ലിക്ക എന്നീ രണ്ടു ഭക്ഷണങ്ങളാണ് മുടിയിൽ മാജിക് തീർക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞിരിക്കുന്നത്. ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇത് മുടിയെ ശക്തിപ്പെടുത്തും. ഡിഎച്ച്ടി (ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോൺ) കുറയ്ക്കുന്നതിലൂടെ മുടികൊഴിച്ചിൽ കുറയ്ക്കാൻ ഉലുവ പേസ്റ്റ് സഹായിക്കും.
ഉലുവ പേസ്റ്റ് തയ്യാറാക്കുന്ന വിധം
- രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ കുതിർക്കുക
- മിക്സിയിൽ അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക
- 30 മിനിറ്റ് നിലനിർത്തുക
- 30-40 നുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. കഴുകാൻ ഷാംപൂ ഉപയോഗിക്കരുത്.
- രണ്ടാഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുക
നെല്ലിക്ക ശരീര ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും നല്ലതാണ്. നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിക്ക് ബലം നൽകുകയും മുടി കൊഴിച്ചിലും നരയും തടയാൻ സഹായിക്കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം
- നെല്ലിക്ക പൊടിയിൽ നാരങ്ങ നീര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക
- തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക
- പേസ്റ്റ് ഉണങ്ങാതിരിക്കാൻ തല മറയ്ക്കാൻ ഒരു ഷവർ ക്യാപ് ഉപയോഗിക്കുക
- ഒരു മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുടിയിൽ എണ്ണ തേയ്ക്കുന്നതിനെക്കുറിച്ചുള്ള ചില പൊതുവായ തെറ്റിദ്ധാരണകൾ