ഒരാളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടതുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ആരോഗ്യകരമായ ഭക്ഷണം ഒരാൾക്ക് ആവശ്യമായ എല്ലാ അവശ്യ പോഷകങ്ങളും വിറ്റാമിനുകളും ശരിയായ അളവിൽ ഉൾക്കൊള്ളുന്നത് ആയിരിക്കണം. ക്വാറന്റൈൻ സമയത്ത് നല്ല ആരോഗ്യം നിലനിർത്തുന്നതിനുള്ള ചില ടിപ്സുകൾ.
നിങ്ങളുടെ ഭക്ഷണക്രമം നിരീക്ഷിക്കുക
ജോലി ചെയ്തോ അല്ലാതെയോ ദിവസം മുഴുവൻ വീട്ടിലായിരിക്കുന്നതിലൂടെ വിരസത അനുഭവപ്പെടുകയും നിങ്ങൾക്ക് ഇഷ്ടമുളള എന്നാൽ പോഷകാഹാരം കുറവുള്ള ബിസ്കറ്റ്, ഐസ്ക്രീമുകൾ പോലുള്ള ഭക്ഷണത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യും. ഇത്തരത്തിലുളള ജീവിതശൈലി ശരീരഭാരം കൂട്ടുമെന്നതിനാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാൽ, മസാലകൾ അല്ലെങ്കിൽ മധുരപലഹാരങ്ങൾ കഴിക്കാൻ ആഗ്രഹം തോന്നുന്നുമ്പോൾ ചന ചാറ്റ്, കോൺ ചാറ്റ്, വറുത്ത ചിവ്ഡ, ഈന്തപ്പഴം, പഴങ്ങൾ എന്നിവ പോലുള്ള ആരോഗ്യകരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കണം.
കാർബോഹൈഡ്രേറ്റുകളെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക
പയർവർഗ്ഗങ്ങൾ പ്രോട്ടീനുകളുടെ നല്ല ഉറവിടമാണ്, ഇതിൽ കാർബോഹൈഡ്രേറ്റുകൾ കുറവാണ്. എന്നാൽ ഉരുളക്കിഴങ്ങ്, ഗോതമ്പ്, അരി എന്നിവയിൽ കാർബോഹൈഡ്രേറ്റുകൾ കൂടുതലും പ്രോട്ടീനുകൾ കുറവുമാണ്. നിങ്ങളുടെ മസിലുകൾ സംരക്ഷിക്കുന്നതിനൊപ്പം പ്രോട്ടീനുകൾ നിങ്ങളെ കൂടുതൽ നേരം ഊർജ്ജസ്വലരായി നിലനിർത്തുന്നു
Read Also: കൊറോണക്കാലത്തെ ലൈംഗികത; അറിയേണ്ട ചില കാര്യങ്ങൾ
വ്യായാമം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക
വർക്കൗട്ട് എന്നു പറയുമ്പോൾ ശരിക്കുളള വ്യായാമം മാത്രമല്ല അർത്ഥമാക്കുന്നത്. വീട്ടുജോലികൾ ചെയ്യുന്നതിലൂടെയും ശരീരത്തെ ആക്ടീവായി നിലനിർത്താം. ഉപകരണങ്ങളുടെ സഹായമില്ലാതെ തുണി കഴുകുക, നിലം തുടയ്ക്കുക, വൃത്തിയാക്കൽ ഇവയൊക്കെ വ്യായാമത്തിന്റെ ഭാഗവും ശരീരത്തിന് നല്ലതുമാണ്. ചില വ്യായാമങ്ങൾ ചെയ്യാൻ നിങ്ങൾക്ക് പ്രചോദനം തോന്നുന്നുവെങ്കിൽ അതൊരു ദിനചര്യയാക്കുക. അതൊരു ശീലമായി പിന്തുടരുന്നത് ഇത് എളുപ്പമാക്കും.
നിങ്ങൾ ആസ്വദിക്കുന്നത് ചെയ്യുക
സമ്മർദ്ദരഹിതമായ ശരീരം രോഗരഹിതമായ അന്തരീക്ഷത്തിന് ഇടയാക്കും. നിങ്ങൾ കൂടുതൽ ആസ്വദിക്കുന്തോറും നിങ്ങളുടെ ശരീരം ശാന്തമാവുകയും കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ കൂടുതൽ പുറത്തുവിടുകയും ചെയ്യും. അതിനാൽ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമ കാണുന്നത്, നിങ്ങളുടെ കുട്ടികളുമായി കളിക്കുന്നത്, നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോട് സംസാരിക്കുന്നത് തുടങ്ങി നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക.
Read in English: Tweak your habits a little to build immunity; here’s how