scorecardresearch

ഉച്ചഭക്ഷണത്തിനൊപ്പമോ അത്താഴത്തിനൊപ്പമോ വെള്ളരിക്ക കഴിക്കരുത്, എന്തുകൊണ്ട്?

വെള്ളരിക്ക ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് കുക്കുർബിറ്റാസിൻ എന്ന സംയുക്തം കാരണം ചില ആളുകൾക്ക് ദഹനക്കേടുണ്ടാക്കും

വെള്ളരിക്ക ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് കുക്കുർബിറ്റാസിൻ എന്ന സംയുക്തം കാരണം ചില ആളുകൾക്ക് ദഹനക്കേടുണ്ടാക്കും

author-image
Health Desk
New Update
cucumber, health, ie malayalam

നിറയെ ജലാംശം അടങ്ങിയതിനാൽ ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് വെള്ളരിക്ക നിർദേശിക്കാറുണ്ട്. നിറയെ നാരുകൾ അടങ്ങിയതിനാൽ ദീർഘനേരം വയർ നിറഞ്ഞതായി തോന്നാൻ വെള്ളരിക്ക സഹായിക്കും. വളരെ സുലഭമായി ലഭിക്കുന്ന വെള്ളരിക്ക പലരും ഭക്ഷണത്തിനൊപ്പം കഴിക്കാറുണ്ട്. എന്നാൽ, ഉച്ചഭക്ഷണത്തിനൊപ്പമോ അത്താഴത്തിനൊപ്പമോ വെള്ളരിക്ക കഴിക്കാൻ പാടില്ല. എന്തുകൊണ്ട്?.

Advertisment

ഉച്ചഭക്ഷണത്തിനൊപ്പം താൻ ഒരിക്കലും വെള്ളരിക്ക കഴിക്കില്ലെന്ന് പറയുകയാണ് ആയുർവേദ വിദഗ്ധ ഡോ.അൽക്ക വിജയൻ. ''വേവിച്ച ഭക്ഷണത്തിനൊപ്പം വെള്ളരിക്ക ഞാൻ കഴിക്കാറില്ല. എന്റെ രോഗികൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും ഞാൻ ഇത് ശുപാർശ ചെയ്യുന്നില്ല,'' ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ പറഞ്ഞു.

വേവിച്ച ഭക്ഷണത്തോടൊപ്പം പച്ച വെള്ളരിക്ക കഴിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. വേവിച്ച ഭക്ഷണം ദഹിക്കാനും വേവിക്കാത്ത ഭക്ഷണം ദഹിക്കാനും ശരീരമെടുക്കുന്ന സമയം വ്യത്യസ്തമാണ്. വേവിച്ച ഭക്ഷണം ചൂടേറ്റ് ഇതിനകം തന്നെ ഒരു പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. അത് ആമം എന്ന പ്രോ-ഇൻഫ്ലമേറ്ററി ഉൽപ്പന്നങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. നമ്മുടെ ശരീരത്തിലെ വേദനയ്ക്ക് കാരണമാകുന്ന ആമം, ദീർഘകാലാടിസ്ഥാനത്തിൽ കോശങ്ങളുടെ പ്രവർത്തന വൈകല്യത്തിന് കാരണമായ രോഗാവസ്ഥയിൽ എത്തിക്കുന്നുവെന്ന് അവർ പറഞ്ഞു.

Advertisment

രണ്ടാമതായി, വെള്ളരിക്ക ലഘുവായതും വെള്ളം നിറഞ്ഞതും തണുത്ത സ്വഭാവവുമുള്ളതാണ്. പതിവായി കഴിക്കുന്നത് വാത അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് ശരീരവണ്ണം, മലബന്ധം, വരണ്ട മുടി എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ.അൽക്ക വ്യക്തമാക്കി. സലാഡുകളുടെ രൂപത്തിൽ (മുഴുവൻ ഭക്ഷണമായി) വെള്ളരിക്ക കഴിക്കാൻ അവർ നിർദേശിച്ചു.

പിത്ത പ്രകൃതമുള്ളവർക്ക് ശരീരത്തിലെ ചൂട് തണുപ്പിക്കാനും റീഹൈഡ്രേറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു. വാത പ്രകൃതമുള്ളവർക്കും വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അവർ വയർവീർക്കൽ ഒഴിവാക്കാനായി കുറച്ച് ഉപ്പോ കുരുമുളമോ എള്ളോ ചേർക്കുക. കഫ പ്രകൃതമുള്ളവർക്ക് പച്ച ഇലക്കറികളുമായി ജോഡിയാക്കി കഴിക്കുന്നതാണ് നല്ലതെന്ന് ഡോ. അൽക്ക പറഞ്ഞു.

ഡയറ്റീഷ്യൻ സ്വാതി ബത്‌വാലും ഇക്കാര്യം സമ്മതിച്ചു. ''വെള്ളത്തിന്റെ അംശം ധാരാളമായതിനാൽ വെള്ളരിക്ക ശരീരഭാരം കുറയ്ക്കാൻ അത്യുത്തമമാണ്.വെള്ളരിക്കയിലെ വിത്തുകൾ മലബന്ധം തടയാൻ സഹായിക്കുന്നു. നാരുകളും വെള്ളവും സംതൃപ്തി നൽകുന്നു. പക്ഷേ, വെള്ളരിക്ക ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് കുക്കുർബിറ്റാസിൻ എന്ന സംയുക്തം കാരണം ചില ആളുകൾക്ക് ദഹനക്കേടുണ്ടാക്കും. അതുപോലെ, വെള്ളരിക്ക എപ്പോഴും നന്നായി കഴുകി വൃത്തിയാക്കിയശേഷം അതിന്റെ തൊലിയോടുകൂടിയാണ് കഴിക്കേണ്ടത്,'' അവർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: