ശരീര ഭാരം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിൽ എത്തിച്ചേരാൻ ചില ജീവിതശൈലി മാറ്റങ്ങളോടൊപ്പം വളരെയധികം അച്ചടക്കവും നിശ്ചയദാർഢ്യവും ആവശ്യമാണ്. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഡയറ്റീഷ്യൻ രുചിത ബത്ര അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കായി അഞ്ച് എളുപ്പ വഴികൾ അടങ്ങിയ വീഡിയോ പങ്കുവച്ചിരുന്നു.
ഉറക്കം: ഉറക്കം നമ്മുടെ മനസ്സിന്റെ റീബൂട്ട് ബട്ടൺ ആണെന്ന് ബത്ര പറഞ്ഞു. ഉറക്കക്കുറവ് ഉപാപചയപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും നിങ്ങളുടെ ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ചെയ്യും. കൂടാതെ, വേണ്ടത്ര ഉറക്കം ലഭിക്കാത്തത് മാനസികമായും ശാരീരികമായും നിങ്ങളെ ദോഷകരമായി ബാധിക്കും.
വെളളം: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ദിവസവും കുറഞ്ഞത് മൂന്ന് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കുക.
ഭക്ഷണം എപ്പോഴും വേണ്ട: ചെറുതായി വിശപ്പ് തോന്നിയാൽ കഴിക്കരുത്. അത്തരം ചിന്തകളിൽനിന്നും അകന്നു നിൽക്കുക. ഒരു ദിവസത്തെ ഭക്ഷണ സമയം ക്രമീകരിക്കുക.
പഞ്ചസാരയും വറുത്ത ഭക്ഷണവും: നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലാണെന്നതിനാൽ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ല. പക്ഷേ, നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ പഞ്ചസാര, വറുത്ത ഭക്ഷ്യവസ്തുക്കൾ, ജങ്ക് ഫുഡ് എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക.
വ്യായാമവും ശാരീരിക ചലനങ്ങളും: വേഗത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ കൃത്യമായി വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നില്ലായെങ്കിലും, നിങ്ങൾ കഴിയുന്നത്ര ശാരീരികമായി സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കുക.
Read More: ശരീര ഭാരം കുറയ്ക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ