scorecardresearch

ഈ ഒരു സിംപിൾ ടെക്നിക്ക് പരീക്ഷിക്കൂ, ഇന്ന് രാത്രിയിൽ സുഖമായി ഉറങ്ങൂ

നല്ല ഉറക്കം ലഭിക്കാൻ നമുക്ക് എന്ത് ചെയ്യാനാകും

ഈ ഒരു സിംപിൾ ടെക്നിക്ക് പരീക്ഷിക്കൂ, ഇന്ന് രാത്രിയിൽ സുഖമായി ഉറങ്ങൂ

അനാരോഗ്യകരമായ ജീവിതശൈലിയുടെ പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കമില്ലായ്മ. രാത്രിയിൽ ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകും. ഗാഢനിദ്ര ഏറ്റവും ശക്തമായ രോഗശാന്തി ഔഷധങ്ങളിൽ ഒന്നാണ്. അങ്ങനെയെങ്കിൽ നല്ല ഉറക്കം ലഭിക്കാൻ നമുക്ക് എന്ത് ചെയ്യാനാകും. ഉറങ്ങുന്ന അന്തരീക്ഷം ശ്രദ്ധിക്കുക എന്നതാണ് ചെയ്യേണ്ടത്.

ശബ്ദായമാനമായ അന്തരീക്ഷത്തിൽ ഒരാൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് തോന്നുന്നതുപോലെ, അമിതമായ വെളിച്ചത്തിൽ ഉറങ്ങുന്നത് അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. വെളിച്ചമുള്ള മുറിയേക്കാൾ ഇരുട്ട് നിറഞ്ഞ മുറിയാണ് ഉറങ്ങുന്നതിന് അഭികാമ്യമെന്ന് ബാംഗ്ലൂരിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഒട്ടോറിനോളറിംഗോളജിസ്റ്റ് (ENT) ഡോ.ദിപത്രക ഭട്ടാചാര്യ പറഞ്ഞു. ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും ഒരാളെ നന്നായി ഉറങ്ങാൻ സഹായിക്കുന്നതിനും ഇരുണ്ട മുറികളാണ് അനുയോജ്യമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരുട്ട് മറ്റ് ചില ആനുകൂല്യങ്ങൾക്കൊപ്പം നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുട്ട് മുറികളാണ് നല്ല ഉറക്കത്തിന് സഹായിക്കുന്നതെന്ന് ഫോർട്ടിസ് ആശുപത്രിയിലെ കൺസൾട്ടന്റ് പൾമോണോളജി ഡോ.മജീദ പാഷ പറഞ്ഞു.

ഇത് സംഭവിക്കുന്നത് എങ്ങനെ?

ഇരുട്ട് വലിയ അളവിൽ മെലറ്റോണിൻ ഹോർമോണിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറഞ്ഞു. ഇതെങ്ങനെ ഉറക്കത്തെ സഹായിക്കുന്നുവെന്നതിനെക്കുറിച്ച് ഡോ.ഭട്ടാചാര്യ പറയുന്നത് ഇതാണ്, ”ഉറക്കത്തിന്റെ ഗുണനിലവാരത്തിനും തടസ്സമില്ലാത്ത ഉറക്കചക്രത്തിനും മെലറ്റോണിൻ സഹായിക്കുന്നു. രാത്രിയിലാണ് ഈ ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. നല്ല ഉറക്കം ലഭിക്കാൻ ശരിയായ അളവിൽ ഈ ഹോർമോൺ ആവശ്യമാണ്. മനുഷ്യ മസ്തിഷ്കം പ്രകാശത്തോട് സംവേദനക്ഷമതയുള്ളതിനാൽ ഉറങ്ങുമ്പോൾ പോലും ചെറിയ പ്രകാശം തിരിച്ചറിയാൻ കഴിയും. വെളിച്ചം മെലറ്റോണിന്റെ ഉത്പാദനം നിർത്തുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.”

അതുപോലെ, ഉറങ്ങുന്ന സ്ഥലത്ത് വളരെയധികം വെളിച്ചമുണ്ടെങ്കിൽ ഹോർമോണുകളുടെ അളവ് കുറയുകയും ഉണരുകയും ചെയ്യുമെന്ന് ഡോ.പാഷ പറഞ്ഞു. വെളിച്ചം കാരണം ഉറക്കം തടസപ്പെടുന്നുവെങ്കിൽ, മെലറ്റോണിന്റെ ഉത്പാദനം കുറയുകയുംം ഉറക്ക ചക്രത്തെ തടസപ്പെടുത്തുകയും ചെയ്യുമെന്ന് ഡെറാഡൂൺ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.മനീറ ദസ്മാന പറഞ്ഞു.

മറുവശത്ത്, ഇരുണ്ട അന്തരീക്ഷത്തിൽ, നമ്മുടെ മസ്തിഷ്കം സിഗ്നൽ അയയ്ക്കുകയും ഒരു വ്യക്തിക്ക് ഉറക്കം വരാൻ തുടങ്ങുകയും ചെയ്യുന്നുവെന്ന് ഡോ.പാഷ വ്യക്തമാക്കി. ഇരുട്ട് ശരീരത്തിന് ഉറങ്ങാനുള്ള സമയമാണെന്നും ആവശ്യമായ പ്രവർത്തനങ്ങൾ തുടങ്ങണമെന്നുമുള്ള ആന്തരിക സിഗ്നൽ അയയ്ക്കുന്നുവെന്ന് ഡോ.ഭട്ടാചാര്യയും സമ്മതിച്ചു.

ഉറങ്ങുന്ന അന്തരീക്ഷം ഇരുട്ട് നിറഞ്ഞതാണെന്ന് എങ്ങനെ ഉറപ്പാക്കാം?

ഉറങ്ങുന്നതിനായ് ഇരുട്ട് നിറഞ്ഞ പ്രത്യേക മുറി സജ്ജീകരിക്കേണ്ടതില്ലെന്ന് ഡോ.പാഷ പറഞ്ഞു. ഉറങ്ങുന്ന മുറിയിലെ ലൈറ്റ് ഡിം ആക്കാം. നല്ല ഉറക്കം കിട്ടാനായി മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ ഗാഡ്ജെറ്റുകളിൽനിന്ന് അകലം പാലിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Try this simple technique to get deep sleep tonight

Best of Express