വേനൽക്കാലത്ത് ശാരീരികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഈ സമയത്ത് ഛർദ്ദി, തലവേദന, വയറുവേദന, അസ്വസ്ഥത തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ തടയാൻ എപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തണം. നിർജ്ജലീകരണം തടയാൻ തിളപ്പിച്ചാറിയ വെള്ളത്തിനു പുറമേ ആരോഗ്യകരമായ മറ്റു ചില പാനീയങ്ങളും പരീക്ഷിക്കാവുന്നതാണ്. അങ്ങനെയെങ്കിൽ ഈ മാജിക് ചായ ഒന്നു പരീക്ഷിച്ചു നോക്കാൻ പറയുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ.
ഈ ചായയ്ക്ക് “വേനൽക്കാലത്തെ തലവേദന, വയറുവീർക്കൽ, വയറുവേദന, അസ്വസ്ഥത, ജലാംശം എന്നിവ പോലുള്ള എല്ലാ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാക്കാൻ കഴിയും,” അവർ പറഞ്ഞു. നമ്മുടെയൊക്കെ വീടുകളിൽ സാധാരണയായി കാണുന്ന പുതിന ഇല, ജീരകം, മല്ലി എന്നിവയാണ് ഈ ചായ തയ്യാറാക്കാൻ വേണ്ടത്.
“മൈഗ്രേൻ, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, തൈറോയ്ഡ്, അസിഡിറ്റി, ഗ്യാസ്ട്രബിൾ, ഹോർമോൺ അസന്തുലിതാവസ്ഥ, മലബന്ധം തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്ന ആളുകളിൽ ഈ ചായ അത്ഭുതകരമായി പ്രവർത്തിക്കുന്നു.”
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക.
- ഇതിലേക്ക് 5-7 പുതിനയില, 1 ടീസ്പൂൺ ജീരകം, 1 ടീസ്പൂൺ മല്ലി എന്നിവ ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക.
- അരിച്ചെടുത്ത് ഇളം ചൂടോടെ കുടിക്കുക.
ജലദോഷം/ചുമ, അസിഡിറ്റി, ഗ്യാസ്, വയർവീർക്കൽ, ദഹനക്കേട്, തലവേദന, മുഖക്കുരു, സൈനസൈറ്റിസ്, മലബന്ധം എന്നിവ അകറ്റാൻ പുതിനയില സഹായിക്കും. ജീരകത്തിലും നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. ജീരകം ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കഫയും വാതവും കുറയ്ക്കുന്നുവെന്ന് അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഛർദ്ദി, വയർ വീർക്കൽ, അസിഡിറ്റി എന്നിവ അകറ്റും ഈ സമ്മർ കൂൾ ചായ