Latest News

വല്ലാത്ത മടുപ്പും ക്ഷീണവും തോന്നുന്നുണ്ടോ? മറികടക്കാൻ ചില നുറുങ്ങു വഴികൾ

വെക്കേഷൻ പോകാനോ അല്ലെങ്കിൽ നീണ്ട അവധി എടുക്കാനോ കഴിയില്ല എങ്കിൽ തീർച്ചയായും ഒരു ചെറിയ ഇടവേള എടുക്കാം

stress, tension, ie malayalam

എല്ലാ ദിവസവും ഒരുപോലെയാണെങ്കിൽ മടുപ്പ് തോന്നാം. മാറ്റമില്ലാത്ത ജീവിതം ഒരു ഘട്ടം കഴിയുമ്പോൾ മാനസിക സമ്മർദമുണ്ടാക്കും. ഇത് അവഗണിക്കുന്നതിനുപകരം ജോലിയിൽനിന്നും ഒരു ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. മാനസിക സമ്മർദം അകറ്റാൻ ഇത് പ്രധാനമാണെന്ന് പോഷകാഹാര വിദഗ്‌ധ ലവ്നീത് ബത്ര നിർദേശിച്ചു.

പതിവ് ദിനചര്യയിൽ നാമെല്ലാവരും ക്ഷീണിതരാകും. ചില ദിവസങ്ങളിൽ എല്ലാം വിട്ട് എവിടേക്കെങ്കിലും പോകാൻ തോന്നും. എല്ലാം ഒരു പ്രഹസനമായും അർത്ഥശൂന്യമായും തോന്നും, പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. ശാരീരികവും മാനസികവുമായ ആരോഗ്യം ക്ഷയിപ്പിച്ചേക്കാവുന്ന സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ് ഇവയൊക്കെ. ഈ അവസ്ഥയിൽ എല്ലാത്തിൽനിന്നും ഒരു ഇടവേള എടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് അവർ പറഞ്ഞു.

വെക്കേഷൻ പോകാനോ അല്ലെങ്കിൽ നീണ്ട അവധി എടുക്കാനോ കഴിയില്ല എങ്കിൽ തീർച്ചയായും ഒരു ചെറിയ ഇടവേള എടുക്കാം. നിങ്ങളുടെ മനസിനും ശരീരത്തിനും അത് ആവശ്യമാണെന്ന് നിങ്ങൾ തിരിച്ചറിയണമെന്നും അവർ പറഞ്ഞു.

നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

  • മൊബൈൽ ഫോൺ, ലാപ്ടോപ്, ടിവി അടക്കം എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നും അകന്നു നിൽക്കുക. നിങ്ങൾക്ക് ഇഷ്ടമുളള സ്ഥലത്ത് അല്ലെങ്കിൽ നിങ്ങളുടെ മനസിനൊപ്പം സമയം ചെലവിടുക.
  • സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക. പുറത്ത് പോവുകയോ, പാട്ട് കേൾക്കുകയോ, ചോക്ലേറ്റ് കഴിക്കുകയോ ഒക്കെ ചെയ്യുക.
  • നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വളരെ പതുക്കെ ആസ്വദിച്ച് കഴിക്കുക
  • ചെറിയ കാര്യങ്ങൾ നിരീക്ഷിക്കാൻ സമയമെടുക്കുക. നിങ്ങൾ സാധാരണയായി നിസാരമായി എടുക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം നോക്കുക

Read More: രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തണ്ണിമത്തൻ സ്ലഷ്

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Try these nutritionist approved tips to overcome exhaustion

Next Story
ഈ മൂന്നു ഭക്ഷണങ്ങൾ കഴിക്കൂ, അസിഡിറ്റി മാറുംhealth, health news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com